Sub Lead

ഷെയ്ഖ് മുജീബുര്‍ റഹ് മാന്‍ വധം: ബംഗ്ലാദേശ് മുന്‍ സൈനിക ക്യാപ്റ്റനെ തൂക്കിലേറ്റി

ഷെയ്ഖ് മുജീബുര്‍ റഹ് മാന്‍ വധം: ബംഗ്ലാദേശ് മുന്‍ സൈനിക ക്യാപ്റ്റനെ തൂക്കിലേറ്റി
X

ധക്ക: ബംഗ്ലാദേശ് രാഷ്ട്രപിതാവും നിലവിലെ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ പിതാവുമായ ഷെയ്ഖ് മുജീബുര്‍റഹ്മാന്‍ വധക്കേസ് പ്രതിയായ ബംഗ്ലാദേശ് മുന്‍ സൈനിക ക്യാപ്റ്റനെ തൂക്കിലേറ്റി. മുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥനായിരുന്ന അബ്ദുല്‍ മജീദിനെയാണ് ധക്കയിലെ ജയിലില്‍ അര്‍ധരാത്രി വധശിക്ഷയ്ക്കു വിധേയനാക്കിയത്. ഷെയ്ഖ് മുജീബുര്‍റഹ്മാനും കുടുംബാംഗങ്ങളും 1975 ആഗസ്ത് 15നു നടന്ന പട്ടാള അട്ടിമറിക്കിടെയാണ് കൊല്ലപ്പെട്ടത്. കേസില്‍ 25 വര്‍ഷമായി ഒളിവിലായിരുന്ന അബ്ദുല്‍ മജീദ് ചൊവ്വാഴ്ചയാണ് ഭീകര വിരുദ്ധ സേനയുടെ പിടിയിലായത്. കൊലപാതകം നടന്ന് 45 വര്‍ഷങ്ങള്‍ക്കു ശേഷമാണ് വധശിക്ഷ നടപ്പാക്കിയത്. ഞായറാഴ്ച രാവിലെ 12.01നാണ് അദ്ദേഹത്തെ തൂക്കിലേറ്റിയതെന്നു നിയമമമന്ത്രി അനീസുല്‍ ഹഖ് എഎഫ്പിയോട് പറഞ്ഞു. കേസിലെ പ്രതികളായ മറ്റ് അഞ്ചുപേരുടെ വധശിക്ഷ സുപ്രിംകോടതി ശരിവച്ചതിനെ തുടര്‍ന്ന് 2009ല്‍ തൂക്കിലേറ്റിയിരുന്നു.

1996നു ശേഷം ഇന്ത്യയില്‍ കഴിഞ്ഞിരുന്നതായി സംശയിക്കുന്ന അബ്ദുല്‍ മജീദ് കഴിഞ്ഞ മാസമാണ് ബംഗ്ലാദേശിലേക്കു തിരിച്ചെത്തിയത്. വധശിക്ഷ നടപ്പാക്കുന്നതിനു മുന്നോടിയായി ഇദ്ദേഹത്തിന്റെ ഭാര്യ ശനിയാഴ്ച വൈകീട്ട് ജയിലിലെത്തി സന്ദര്‍ശിച്ചിരുന്നു.


Next Story

RELATED STORIES

Share it