ബംഗ്ലാദേശ് മുന്‍ ഐടി മന്ത്രി രാജ്യം വിടാന്‍ ശ്രമിക്കുന്നതിനിടെ തടഞ്ഞുവച്ചു
ധക്ക: വിദ്യാര്‍ഥി പ്രക്ഷോഭത്തെ തുടര്‍ന്ന് പ്രധാനമന്ത്രി ശെയ്ഖ് ഹസീന രാജിവച്ച് നാടുവിട്ടതിനു പിന്നാലെ ബംഗ്ലാദേശ് മുന്‍ ഐടി മന്ത്രിയെ തടഞ്ഞുവച്ചു. രാജ്യം വിടാന്‍ ശ്രമിക്കുന്നതിനിടെയാണ് ജുനൈദ് അഹമ്മദ് പാലക്കിനെ ധക്ക വിമാനത്താവളത്തില്‍ തടഞ്ഞുവച്ചത്. പ്രക്ഷോഭത്തിനു പിന്നാലെ രാജ്യത്ത് ഇടക്കാല സര്‍ക്കാര്‍ രൂപീകരിച്ച സൈന്യം, പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയെ പുറത്താക്കിയതിന് പിറ്റേന്നാണ് മുന്‍ മന്ത്രിയെ തടഞ്ഞുവച്ചത്. ഹസ്രത്ത് ഷാ ജലാല്‍ ഇന്റര്‍നാഷനല്‍ എയര്‍പോര്‍ട്ടിലെ വിഐപി ലോഞ്ചില്‍ കാത്തുനില്‍ക്കുമ്പോഴാണ് അഹമ്മദിനെ വിമാനത്താവള ഉദ്യോഗസ്ഥര്‍ തടഞ്ഞുവച്ചത്. പിന്നീട് വ്യോമസേനാ ഉദ്യോഗസ്ഥര്‍ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇയാള്‍ ഇന്ത്യയിലേക്ക് കടക്കാനാണ് ശ്രമിച്ചതെന്നാണ് റിപോര്‍ട്ട്. കഴിഞ്ഞ ദിവസം ശെയ്ഖ് ഹസീനയും ഇന്ത്യയിലേക്കാണ് വിമാനത്തില്‍ രക്ഷപ്പെട്ടത്. ന്യൂഡല്‍ഹിക്ക് സമീപമുള്ള സൈനിക വ്യോമതാവളത്തിലാണ് ശെയ്ഖ് ഹസീന ഇറങ്ങിയത്. തുടര്‍ന്ന് ലണ്ടനിലേക്ക് പോവുമെന്നാണ് സൂചനയെങ്കിലും ഇക്കാര്യത്തില്‍ ഇതുവരെ സ്ഥിരീകരണം ഉണ്ടായിട്ടില്ല.
RELATED STORIES
എഡിജിപി-ആര്‍എസ്എസ് ചര്‍ച്ച: മൗനത്തിലൊളിച്ച് മുഖ്യമന്ത്രി;...
8 Sep 2024 6:43 AM GMTആര്‍എസ്എസ് ക്യാംപിലെത്തി, ജനറല്‍ സെക്രട്ടറിയുമായി ചർച്ച നടത്തി;...
7 Sep 2024 4:58 AM GMT'കശ്മീരി സ്ത്രീയുമായി ബന്ധം, എയര്‍ഹോസ്റ്റസുമാരുമായി പ്രണയം';...
6 Sep 2024 3:52 PM GMTഅസം മുഖ്യമന്ത്രിയുടെ വര്‍ഗീയ വിദ്വേഷ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കണം: ...
6 Sep 2024 6:26 AM GMTപോലിസിലെ ഉന്നതര്‍ ബലാല്‍സംഗം ചെയ്തു; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ...
6 Sep 2024 4:52 AM GMTഒടുവില്‍ എസ്പി തെറിച്ചു; പത്തനംതിട്ട എസ് പി സുജിത്ത് ദാസിന്...
5 Sep 2024 3:38 PM GMT