Sub Lead

ഇന്ത്യന്‍ ജവാന്റെ മരണം: ആദ്യം വെടിയുതിര്‍ത്തത് ബിഎസ്എഫ്; ജീവരക്ഷാര്‍ത്ഥം തിരിച്ചടിക്കുകയായിരുന്നുവെന്നും ബംഗ്ലാദേശ്

ബിഎസ്എഫ് അംഗങ്ങളാണ് വെടിവയ്പ്പ് തുടങ്ങി വച്ചതെന്നും ബംഗ്ലാദേശ് സൈന്യം സ്വയം പ്രതിരോധത്തിനായി വെടിയുതിര്‍ക്കുക മാത്രമാണ് ചെയ്തതെന്നും ബിജിബി പറഞ്ഞു.

ഇന്ത്യന്‍ ജവാന്റെ മരണം: ആദ്യം വെടിയുതിര്‍ത്തത് ബിഎസ്എഫ്; ജീവരക്ഷാര്‍ത്ഥം തിരിച്ചടിക്കുകയായിരുന്നുവെന്നും ബംഗ്ലാദേശ്
X

കൊല്‍ക്കത്ത: ബിഎസ്എഫ് ജവാന്‍ കൊല്ലപ്പെടുകയും മറ്റൊരു ജവാന് പരിക്കേല്‍ക്കുകയും ചെയ്ത സാഹചര്യം വ്യക്തമാക്കി ബംഗ്ലാദേശ് അതിര്‍ത്തി സേന (ബിജിബി). ബിഎസ്എഫ് അംഗങ്ങളാണ് വെടിവയ്പ്പ് തുടങ്ങി വച്ചതെന്നും ബംഗ്ലാദേശ് സൈന്യം സ്വയം പ്രതിരോധത്തിനായി വെടിയുതിര്‍ക്കുക മാത്രമാണ് ചെയ്തതെന്നും ബിജിബി പറഞ്ഞു.

അന്താരാഷ്ട്ര അതിര്‍ത്തിയിലെ 'ഫ്‌ലാഗ് മീറ്റിങിനിടെ' ബംഗ്ലാദേശ് ബോര്‍ഡ് ഗാര്‍ഡ് തന്റെ എകെ 47 റൈഫിള്‍ ഉപയോഗിച്ച് വെടിയുതിര്‍ത്തതിനെ തുടര്‍ന്ന് ബിഎസ്എഫ് ജവാന്‍ കൊല്ലപ്പെടുകയും മറ്റൊരാള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതെന്നാണ് ബിഎസ്എഫ് ഉദ്യോഗസ്ഥരെ മാധ്യമങ്ങള്‍ ഇന്നലെ റിപോര്‍ട്ട് ചെയ്തത്. കൊല്‍ക്കത്തയില്‍ നിന്ന് 200 കിലോമീറ്റര്‍ അകലെയുള്ള ബംഗാളിലെ മുര്‍ഷിദാബാദ് ജില്ലയിലെ കക്മരി ചാര്‍ അതിര്‍ത്തി പോസ്റ്റിന് സമീപമാണ് സംഭവം.

ഇന്ത്യ-ബംഗ്ലാദേശ് അതിര്‍ത്തിയില്‍ അപ്രതീക്ഷിതമായിട്ടാണ് ഇത്തരമൊരു സംഭവം അരങ്ങേറിയത്.ബംഗ്ലാദേശിന്റെ ബിജിബിയും ഇന്ത്യയുടെ ബിഎസ്എഫും പതിറ്റാണ്ടുകളായി സൗഹൃദത്തിലാണ്. മാത്രമല്ല ഇവര്‍ക്കിടയില്‍ വെടിവയ്പും ഉണ്ടാവാറില്ല.

സംഭവത്തെക്കുറിച്ച് സമഗ്രാന്വേഷണം നടത്തുമെന്ന് ബംഗ്ലാദേശ് സൈനിക മേധാവി ഹോട്ട്‌ലൈനില്‍ വിളിച്ച ബിഎസ്എഫ് മേധാവി വി കെ ജോഹ്രിക്ക് ഉറപ്പു നല്‍കിയിട്ടുണ്ട്.മൂന്ന് ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ ബിജിബി പിടികൂടിയതിനെത്തുടര്‍ന്നാണ് ബിഎസ്എഫ് സംഘം ഫ്‌ലാഗ് മീറ്റിങിന് പോയത്.

Next Story

RELATED STORIES

Share it