സംസ്ഥാനത്ത് ഇന്ന് അര്‍ദ്ധരാത്രി മുതല്‍ ജൂലായ് 31 വരെ ട്രോളിങ് നിരോധനം
കൊല്ലം ജില്ലയില്‍ നീണ്ടകര, തങ്കശ്ശേരി, അഴീക്കല്‍ എന്നിവിടങ്ങളിലാണ് ഏറ്റവും കൂടുതല്‍ ബോട്ടുകള്‍ ഉള്ളത്.
BY FAR9 Jun 2023 5:24 AM GMT

X
FAR9 Jun 2023 5:24 AM GMT
തിരുവനന്തപുരം: സംസ്ഥാനത്ത് ട്രോളിങ് നിരോധനം ഇന്ന് അര്‍ധരാത്രി മുതല്‍ തുടങ്ങും. ജൂലൈ മുപ്പത്തിയൊന്ന് വരെ സംസ്ഥാനത്തെ പ്രധാന തുറമുഖങ്ങളെല്ലാം അടച്ചിടും. അന്‍പത്തിരണ്ടു ദിവസത്തേക്ക് യന്ത്രവല്‍കൃത ബോട്ടുകള്‍ക്ക് കടലില്‍ മീന്‍പിടിക്കാനാകില്ല. മത്സ്യസമ്പത്ത് സംരക്ഷിക്കാനായി യന്ത്രവത്കൃതബോട്ടുകളുടെ ആഴക്കടല്‍ മീന്‍പിടുത്തത്തിനാണ് 52 ദിവസത്തേക്ക് വിലക്ക്.
പത്തുംപതിനഞ്ചും ദിവസത്തേക്ക് കടലില്‍പോയ മിക്ക ബോട്ടുകളും ട്രോളിങ് നിരോധനത്തിന്റെ ഭാഗമായി തീരത്തേക്ക് മടങ്ങിയെത്തി. വരുമാനത്തിനായി മറ്റ് ജോലികള്‍ക്ക് പോകുന്ന തൊഴിലാളികളുമുണ്ട്. ചെറിയ വളളങ്ങള്‍ക്കും മറ്റും മീന്‍പിടിക്കുന്നതിന് വിലക്കില്ല.സംസ്ഥാനത്താകെ 3737 യന്ത്രവല്‍കൃത ബോട്ടുകളുണ്ടെന്നാണ് കണക്ക്.കൊല്ലം ജില്ലയില്‍ നീണ്ടകര, തങ്കശ്ശേരി, അഴീക്കല്‍ എന്നിവിടങ്ങളിലാണ് ഏറ്റവും കൂടുതല്‍ ബോട്ടുകള്‍ ഉള്ളത്.
Next Story
RELATED STORIES
സംവരണ പട്ടിക: ഇടതുസര്‍ക്കാര്‍ ഒളിച്ചുകളി അവസാനിപ്പിക്കണം: എസ്ഡിപിഐ
30 Sep 2023 11:31 AM GMTമുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി പിഞ്ചുകുഞ്ഞ് മരിച്ചു
30 Sep 2023 7:37 AM GMTനബിദിനാഘോഷ സമയത്തിനിടെ മോഷണം; പ്രവാസിയുടെ വീട്ടില്‍നിന്ന് 35 പവന്...
30 Sep 2023 6:46 AM GMTഇഡി പേടി: സിനിമക്കാര്‍ തെറ്റുകള്‍ ചൂണ്ടിക്കാട്ടാന്‍ ഭയപ്പെടുന്നുവെന്ന് ...
30 Sep 2023 5:49 AM GMTസംസ്ഥാനത്ത് നാളെവരെ കനത്ത മഴ തുടരും; 10 ജില്ലകളില്‍ ഇന്ന് യെല്ലോ...
30 Sep 2023 2:36 AM GMTഗ്രോവാസുവിനെ ജയിലില്‍ സ്വീകരിക്കാനെത്തിയ പോലിസുകാരന് കാരണം കാണിക്കല്‍ ...
29 Sep 2023 1:38 PM GMT