ലോക്ക് ഡൗണില്‍ ബക്രീദിന് ഇളവ്: വിദ്ഗധാഭിപ്രായം കൂടി കണക്കിലെടുത്താണെന്ന് കേരളം സുപ്രിംകോടതിയില്‍
BY BSR19 July 2021 7:04 PM GMT
X
BSR19 July 2021 7:04 PM GMT
ന്യൂഡല്‍ഹി: ബക്രീദിന് ലോക്ക് ഡൗണില്‍ ഇളവുകള്‍ നല്‍കിയത് വിദ്ഗധരുടെ അഭിപ്രായം കൂടി കണക്കിലെടുത്തിട്ടാണെന്ന് കേരളസര്‍ക്കാര്‍ സുപ്രിംകോടതിയില്‍ സത്യവാങ്മൂലം നല്കി. ബക്രീദിന് മൂന്ന് ദിവസം ലോക്ഡൗണ്‍ ഇളവുകള്‍ അനുവദിച്ച കേരള സര്‍ക്കാര്‍ നടപടി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഡല്‍ഹി മലയാളി പികെഡി നമ്പ്യാര്‍ നല്കിയ ഹര്‍ജിയിലാണ് സര്‍ക്കാര്‍ വിശദീകരണം നല്‍കിയത്. പ്രതിപക്ഷ പാര്‍ട്ടികള്‍ കൂടി ആവശ്യപ്പെട്ടിട്ടാണ് ബക്രീദിന് മുമ്പുള്ള മൂന്ന് ദിവസങ്ങളില്‍ ഇളവ് അനുവദിച്ചത്. ലോക്ഡൗണ്‍ അനന്തമായി നീട്ടിക്കൊണ്ടുപോവാനാവില്ല. ജനം അസ്വസ്ഥരാണ്.
നിയന്ത്രണങ്ങളും സാമ്പത്തിക മാന്ദ്യവും ജനങ്ങളുടെ ജീവിതത്തെ സാരമായി ബാധിക്കുന്നതായും സംസ്ഥാന സര്‍ക്കാരിനു വേണ്ടി ചീഫ് സെക്രട്ടറി വി പി ജോയ് സുപ്രിം കോടതിയില്‍ നല്കിയ സത്യവാങ് മൂലത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. മൂന്ന് മാസമായി നീണ്ടുനില്‍ക്കുന്ന നിയന്ത്രണങ്ങളില്‍ ജനം അസ്വസ്ഥരാണ്. വിദ്ഗധരുടെ അഭിപ്രായം കൂടി കണക്കിലെടുത്തതാണ് ഇളവുകള്‍ അനുവദിച്ചത്. കടുത്ത നിയന്ത്രണങ്ങള്‍ കാരണം രോഗവ്യാപനം കുറയില്ലെന്ന് ഐഎംഎ അറിയിച്ചിട്ടുണ്ട്. രോഗവ്യാപനം കൂടുതലുള്ള സ്ഥലങ്ങള്‍ക്കായി പ്രത്യേക പ്രതിരോധ മാര്‍ഗങ്ങള്‍ തയ്യാറാക്കി വരുന്നതായും സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചു. സംസ്ഥാന സര്‍ക്കാരിന്റെ സത്യവാങ്മൂലം ജസ്റ്റിസ് റോഹിങ്ടന്‍ നരിമാന്റെ അധ്യക്ഷതയിലുള്ള ബെഞ്ച് ചൊവ്വാഴ്ച്ച പരിഗണിക്കും.
Bakrid's exemption from lockdown: Kerala govt in Supreme Court
Next Story
RELATED STORIES
ആഭ്യന്തര വകുപ്പിന്റെ ആര്‍എസ്എസ് ബാന്ധവം സ്വതന്ത്ര ഏജന്‍സി...
9 Sep 2024 9:36 AM GMTഎഡിജിപി-ആര്‍എസ്എസ് രഹസ്യചര്‍ച്ചയില്‍ കൃത്യമായ അന്വേഷണം വേണമെന്ന് ഡി...
9 Sep 2024 8:58 AM GMTകാഫിർ സ്ക്രീൻ ഷോട്ട് കേസ്' : അന്വേഷണം വൈകിക്കരുതെന്ന് ഹൈക്കോടതി
9 Sep 2024 7:25 AM GMTമത വിദ്വേഷം പടര്‍ത്തി ഉത്തരാഖണ്ഡില്‍ സൈന്‍ ബോര്‍ഡുകള്‍
9 Sep 2024 6:41 AM GMTതൂക്കിലേറ്റപ്പെട്ട അഫ്സല് ഗുരു കശ്മീര്‍ രാഷ്ട്രീയത്തില്‍ വീണ്ടും...
9 Sep 2024 5:50 AM GMT'ഇങ്ങനെയും ഒരു കമ്മ്യൂണിസ്റ്റുകാരനുണ്ടായിരുന്നു...'; ചടയൻ ഗോവിന്ദൻ്റെ...
9 Sep 2024 4:16 AM GMT