Sub Lead

ചന്ദ്രഗ്രഹണ ദിനത്തില്‍ ചിക്കന്‍ ബിരിയാണി വച്ചു; വീട്ടില്‍ കയറി ആക്രമണം നടത്തി ബജ്‌റങ്ദള്‍ പ്രവര്‍ത്തകര്‍

ചന്ദ്രഗ്രഹണ ദിനത്തില്‍ ചിക്കന്‍ ബിരിയാണി വച്ചു; വീട്ടില്‍ കയറി ആക്രമണം നടത്തി ബജ്‌റങ്ദള്‍ പ്രവര്‍ത്തകര്‍
X

ഭുവനേശ്വര്‍: ചന്ദ്രഗ്രഹണ ദിനത്തില്‍ ബിരിയാണി പാചകം ചെയ്തതിന് വീടുകയറി ആക്രമണം നടത്തി ബജ്‌റങ് ദള്‍ പ്രവര്‍ത്തകര്‍. ഒഡീഷയിലെ ഭുവനേശ്വറില്‍ ഞായറാഴ്ച്ചയായിരുന്നു സംഭവം. നാഗേശ്വര്‍ ടാംഗി എന്നയാളുടെ വീട്ടിലാണ് ആക്രമണം നടന്നതെന്ന് ദി ടെലഗ്രാഫ് പത്രം റിപോര്‍ട്ട് ചെയ്തു. ചന്ദ്രഗ്രഹണ ദിനത്തില്‍ മാംസാഹാരം പാചകം ചെയ്യരുതെന്ന ആചാരം ലംഘിച്ചെന്ന് ആരോപിച്ചായിരുന്നു ആക്രമണം. താന്‍ വാടകയ്ക്ക് നല്‍കിയ വീട്ടിലാണ് ആക്രമണം നടന്നതെന്ന് പ്രദേശവാസിയായ രേണുബാല ബാരിഷ പറഞ്ഞു. ആക്രമണം നടക്കുമ്പോള്‍ താനും 17കാരനായ മകനും ആ വീട്ടിലുണ്ടായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ആക്രമണ വിവരം അറിഞ്ഞ് പോലിസ് സ്ഥലത്തെത്തി.

ചന്ദ്രഗ്രഹണ ദിനത്തില്‍ മാംസാഹാരം പാചകം ചെയ്യരുതെന്ന് പറഞ്ഞാണ് ബജ്‌റങ്ദളുകാര്‍ ആക്രമണം നടത്തിയതെന്ന് പ്രദേശത്തെ കൗണ്‍സിലറായ നൃപേഷ് നായക് പറഞ്ഞു. ഹിന്ദു ആചാരം ലംഘിച്ചെന്നാണ് ആരോപണം. വീട്ടില്‍ അതിക്രമിച്ചു കയറിയ ഹിന്ദുത്വ സംഘം ബി ആര്‍ അംബേദ്ക്കറുടെയും ഗൗതമ ബുദ്ധന്റെയും ചിത്രങ്ങള്‍ നശിപ്പിച്ചെന്ന് ജാതീയ ആദിവാസി ദലിത് മഹാസംഘം പ്രസിഡന്റ് ലിത്തു ദാസ് പറഞ്ഞു. വീട്ടിലുണ്ടായിരുന്ന രണ്ടു സ്ത്രീകളും ആക്രമണത്തിന് ഇരയായി. സംഭവത്തില്‍ കേസെടുത്തിട്ടില്ലെന്ന് ലിംഗരാജ് എസ്എച്ച്ഒ പൂര്‍ണ ചന്ദ്ര പ്രധാന്‍ പറഞ്ഞു.

Next Story

RELATED STORIES

Share it