- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
വീണ്ടും തിരിച്ചടി; ഇ പി ജയരാജനെതിരേ കേസെടുക്കാൻ കോടതി ഉത്തരവ്
എൽഡിഎഫ് കൺവീനർ ഇപി ജയരാജനും ഗൺമാനും അവസരോചിതമായി തടഞ്ഞതുകൊണ്ടാണ് മുഖ്യമന്ത്രിക്ക് നേരെ അനിഷ്ടസംഭവങ്ങൾ നടക്കാതിരുന്നതെന്നുമായിരുന്നു പിണറായിയുടെ പരാമർശം. മുഖ്യമന്ത്രിയുടെ ഈ വാദങ്ങൾ തള്ളുന്നതാണ് ഇന്ന് വന്നിരിക്കുന്ന കോടതി വിധി.

തിരുവനന്തപുരം: വിമാനത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരേ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ കയ്യേറ്റം ചെയ്‌തെന്ന പരാതിയിൽ എൽഡിഎഫ് കൺവീനർ ഇപി ജയരാജനെതിരെ കേസ് എടുക്കണമെന്ന് കോടതി. തിരുവനന്തപുരം ജ്യൂഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിതിയാണ് ഹരജിയിൻമേൽ വിധി പറഞ്ഞത്.
വിമാനപ്രതിഷേധക്കേസിൽ ഇ പി ജയരാജനെയും പ്രതിചേർക്കണമെന്ന് പ്രതികളായവർ നേരത്തെ ആവശ്യപ്പെട്ടിരുന്നു. ജയരാജനെതിരേ പോലിസ് നടപടി സ്വീകരിച്ചില്ലെങ്കിൽ നിയമപരമായി നീങ്ങുമെന്നും ഇവർ അറിയിച്ചിരുന്നു. ഇതനുസരിച്ചാണ് കേസിലെ പ്രതികളായ ഫർസീൻ മജീദും ആർകെ നവീൻകുമാറും തിരുവനന്തപുരം ജില്ലാ കോടതിയിൽ ഹരജി ഫയൽ ചെയ്തത്.
സംഭവത്തിൽ ഇ പി ജയരാജനേയും മുഖ്യമന്ത്രിയുടെ രണ്ട് പേഴ്സണൽ സ്റ്റാഫ് അംഗങ്ങൾക്കുമതിരേ എഫ്ഐആർ രജിസ്റ്റർ ചെയ്യാനാണ് വലിയതുറ പോലിസിന് കോടതി നിർദേശം നൽകിയിരിക്കുന്നത്. വധ ശ്രമം, ക്രിമിനൽ ഗൂഡാലോചന കുറ്റം ചുമത്തി കേസ് രജിസ്റ്റർ ചെയ്യണമെന്നാണ് കോടതി ഉത്തരവ്.
എന്നാൽ ജയരാജനെതിരേ കേസ് എടുക്കില്ലെന്ന് ഇന്നലെ മുഖ്യമന്ത്രി നിയമസഭയിൽ വ്യക്തമാക്കിയിരുന്നു, മുഖ്യമന്ത്രിയെ ആക്രമിക്കുകയെന്ന ലക്ഷ്യത്തോടെയാണ് പ്രതികൾ വിമാനത്തിൽ കയറിയത്. എൽഡിഎഫ് കൺവീനർ ഇപി ജയരാജനും ഗൺമാനും അവസരോചിതമായി തടഞ്ഞതുകൊണ്ടാണ് മുഖ്യമന്ത്രിക്ക് നേരെ അനിഷ്ടസംഭവങ്ങൾ നടക്കാതിരുന്നതെന്നുമായിരുന്നു പിണറായിയുടെ പരാമർശം. മുഖ്യമന്ത്രിയുടെ ഈ വാദങ്ങൾ തള്ളുന്നതാണ് ഇന്ന് വന്നിരിക്കുന്ന കോടതി വിധി.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















