- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ബാബരി മസ്ജിദ്: ഇന്ത്യന്‍ മുസ്‌ലിംകളുടെ നിലപാട് തെളിവുകളുടെ അടിസ്ഥാനത്തിലുള്ളത്- ഓള്‍ ഇന്ത്യാ മുസ്‌ലിം പേഴ്‌സനല്‍ ലോ ബോര്‍ഡ്
വളഞ്ഞ വഴിയിലൂടെ നിയമമാക്കപ്പെട്ട മുത്ത്വലാഖ് ബില്ല് രാജ്യത്തിന്റെ ഭരണഘടനയ്ക്കും ഇസ്‌ലാമിക ശരീഅത്തിനുമെതിരായതിനാല്‍ അതിനെതിരേ സുപ്രിംകോടതിയെ സമീപിക്കും. വ്യത്യസ്തമതസ്ഥരും മതസ്ഥാപനങ്ങളും നിറഞ്ഞുനില്‍ക്കുന്ന ഇന്ത്യയില്‍ ഏക സിവില്‍കോഡ് കൊണ്ടുവരാനുള്ള നിഗൂഢശ്രമങ്ങളെ ബോര്‍ഡ് നേരിടുന്നതാണെന്നും ഇന്ത്യ പോലുള്ള ഒരു രാജ്യത്ത് ഏകസിവില്‍കോഡ് സാധ്യമല്ലെന്നും ബോര്‍ഡ് വ്യക്തമാക്കി.
ലഖ്‌നോ: ബാബരി മസ്ജിദ് വിഷയത്തില്‍ ഇന്ത്യന്‍ മുസ്‌ലിംകളുടെ നിലപാട് വ്യക്തമായ യാഥാര്‍ഥ്യങ്ങളുടെയും ശക്തമായ രേഖകളുടെയും വെളിച്ചത്തിലുള്ളതാണെന്ന് ലഖ്‌നോവില്‍ ചേര്‍ന്ന ഓള്‍ ഇന്ത്യാ മുസ്‌ലിം പേഴ്‌സനല്‍ ലോ ബോര്‍ഡ് വര്‍ക്കിങ് കമ്മിറ്റി പ്രസ്താവിച്ചു. ബാബരി മസ്ജിദ് ആരുടെയെങ്കിലും സ്ഥലം കൈയടക്കിയോ ആരാധനാലയം തകര്‍ത്തുകൊണ്ടോ സ്ഥാപിക്കപ്പെട്ടതല്ല. എന്നാല്‍, അത് തകര്‍ക്കപ്പെട്ടത് അങ്ങേയറ്റം നിന്ദ്യവും നീചവുമായ നിലയിലാണ്. അതിനാല്‍, ബാബരി മസ്ജിദിന്റെ കാര്യത്തിലുള്ള നിലപാടില്‍ ഓള്‍ ഇന്ത്യാ മുസ്‌ലിം പേഴ്‌സനല്‍ ലോ ബോര്‍ഡിന് യാതൊരു മാറ്റവുമില്ലെന്നും ബാബരി മസ്ജിദ് അന്നും ഇന്നും എന്നും മസ്ജിദ് തന്നെയാണെന്നും വര്‍ക്കിങ് കമ്മിറ്റി വ്യക്തമാക്കി.
തീര്‍ച്ചയായും സന്ധിസംഭാഷണങ്ങളെ ബോര്‍ഡ് എന്നും സ്വാഗതംചെയ്തിട്ടുണ്ട്. പക്ഷേ, പലപ്രാവശ്യം കഴിഞ്ഞ സന്ധിസംഭാഷണങ്ങളില്‍ ഒരുവിഭാഗം കടുത്ത നിലപാട് സ്വീകരിക്കുകയും വിട്ടുവീഴ്ചയ്ക്ക് തയ്യാറാവാതിരിക്കുകയും ചെയ്തതുകൊണ്ടാണ് അവസാനം കോടതിയെ സമീപിക്കേണ്ടിവന്നത്. കോടതി വിധി വരാനിരിക്കുന്ന ഈ സന്ദര്‍ഭത്തില്‍ സന്ധിസംഭാഷണത്തിന് യാതൊരു പ്രസക്തിയുമില്ലെന്നും കോടതിവിധിയെ പ്രതീക്ഷിക്കുകയാണെന്നും ബോര്‍ഡ് ചൂണ്ടിക്കാട്ടി. ബാബരി മസ്ജിദ് വിഷയത്തില്‍ സുന്ദരമായ നിലയില്‍ സുപ്രിംകോടതിയില്‍ വാദം നടത്തിയ ബോര്‍ഡ് അഭിഭാഷകരെ അംഗങ്ങള്‍ പ്രശംസിക്കുകയും അഡ്വ.രാജീവ് ധവാന്റെ നേതൃത്വത്തില്‍ പരിശ്രമം നടത്തിയവര്‍ക്ക് കമ്മിറ്റി നന്ദി അറിയിക്കുകയും ചെയ്തു.
വളഞ്ഞ വഴിയിലൂടെ നിയമമാക്കപ്പെട്ട മുത്ത്വലാഖ് ബില്ല് രാജ്യത്തിന്റെ ഭരണഘടനയ്ക്കും ഇസ്‌ലാമിക ശരീഅത്തിനുമെതിരായതിനാല്‍ അതിനെതിരേ സുപ്രിംകോടതിയെ സമീപിക്കും. വ്യത്യസ്തമതസ്ഥരും മതസ്ഥാപനങ്ങളും നിറഞ്ഞുനില്‍ക്കുന്ന ഇന്ത്യയില്‍ ഏക സിവില്‍കോഡ് കൊണ്ടുവരാനുള്ള നിഗൂഢശ്രമങ്ങളെ ബോര്‍ഡ് നേരിടുന്നതാണെന്നും ഇന്ത്യ പോലുള്ള ഒരു രാജ്യത്ത് ഏകസിവില്‍കോഡ് സാധ്യമല്ലെന്നും ബോര്‍ഡ് വ്യക്തമാക്കി. ബോര്‍ഡ് അധ്യക്ഷന്‍ അല്ലാമാ സയ്യിദ് മുഹമ്മദ് റാബിഅ് നദ്‌വി അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി മൗലാനാ സയ്യിദ് വലിയ്യ് റഹ്മാനി, ജംഇയ്യത്ത് ഉലമാ എ ഹിന്ദ് അധ്യക്ഷന്‍ മൗലാനാ സയ്യിദ് അര്‍ഷദ് മദനി, അഡ്വ.സഫര്‍യാബ് ജീലാനി, ഡോ. ഖാസിം റസൂല്‍ ഇല്യാസ്, മൗലാനാ സയ്യിദ് ഷറഫുദ്ദീന്‍ അഷ്‌റഫി തുടങ്ങിയവര്‍ പങ്കെടുത്തു.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















