Sub Lead

ബാബരി വിധി: ഫേസ്ബുക്കില്‍ പ്രകോപന പോസ്റ്റ്; ആദ്യ അറസ്റ്റ് മഹാരാഷ്ട്രയില്‍

മഹാരാഷ്ട്ര ധൂലെ ജില്ലയിലെ ഓള്‍ഡ് ആഗ്രയില്‍ നിന്നുള്ള നിന്നുള്ള സഞ്ജയ് രാമേശ്വര്‍ ശര്‍മ(56)യെയാണ് പോലിസ് അറസ്റ്റ് ചെയ്തത്

ബാബരി വിധി: ഫേസ്ബുക്കില്‍ പ്രകോപന പോസ്റ്റ്; ആദ്യ അറസ്റ്റ് മഹാരാഷ്ട്രയില്‍
X

മുംബൈ: ബാബരി കേസ് വിധിയുടെ പശ്ചാത്തലത്തില്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രകോപനപരമായി പോസ്റ്റിട്ടതിന് രാജ്യത്തെ ആദ്യ അറസ്റ്റ് രേഖപ്പെടുത്തി. മഹാരാഷ്ട്ര ധൂലെ ജില്ലയിലെ ഓള്‍ഡ് ആഗ്രയില്‍ നിന്നുള്ള നിന്നുള്ള സഞ്ജയ് രാമേശ്വര്‍ ശര്‍മ(56)യെയാണ് പോലിസ് അറസ്റ്റ് ചെയ്തത്. ബാബരി കേസിലെ വിധി വരുന്നതിന്റെ ഭാഗമായി സാമൂഹിക മാധ്യമങ്ങളുടെ നിരീക്ഷണം ശക്തമാക്കിയിരുന്നു. ശ്രീരാമ ജന്മ ഭൂമിയില്‍ നീതി നടപ്പായാല്‍ ഒരിക്കല്‍ കൂടി ദീപാവലി ആഘോഷിക്കുമെന്നാണ് സഞ്ജയ് രാമേശ്വര്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത്. ഐപിസി 153(1) (ബി), 188 വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തത്. ഇദ്ദേഹത്തെ ഇന്നുതന്നെ കോടതിയില്‍ ഹാജരാക്കുമെന്ന് അധികൃതര്‍ അറിയിച്ചു. ശര്‍മയെ മൂന്നുമാസത്തിനിടെ രണ്ടുകേസുകളില്‍ അറസ്റ്റ് ചെയ്തിരുന്നു. ഇതരമത്തില്‍ പെട്ട പെണ്‍കുട്ടിയുമായി സൗഹൃദത്തിലാണെന്നു പറഞ്ഞ് യുവാവിനെ ആക്രമിച്ച കേസിലും രണ്ടുപേരെ മറ്റൊരു സംഭവത്തില്‍ മര്‍ദ്ദിച്ച കേസിലുമാണ് അറസ്റ്റ് ചെയ്തിരുന്നതെന്ന് ഫസ്റ്റ് പോസ്റ്റ് റിപോര്‍ട്ട് ചെയ്തു.




Next Story

RELATED STORIES

Share it