Big stories

ബാബരി: മധ്യസ്ഥ സമിതി റിപോര്‍ട്ട് ഭരണഘടനാ ബെഞ്ച് ഇന്ന് പരിശോധിച്ചേക്കും

ഭരണഘടനാ ബെഞ്ച് ഇന്ന് ചേംബറിലിരിക്കുമെന്ന് സുപ്രിംകോടതി രജിസ്ട്രാര്‍ അറിയിച്ചു. കേസില്‍ 40 ദിവസം നീണ്ട മാരത്തണ്‍ വാദം കേള്‍ക്കല്‍ ബുധനാഴ്ച വൈകീട്ടോടെയാണ് പൂര്‍ത്തിയായത്.

ബാബരി: മധ്യസ്ഥ സമിതി റിപോര്‍ട്ട് ഭരണഘടനാ ബെഞ്ച് ഇന്ന് പരിശോധിച്ചേക്കും
X

ന്യൂഡല്‍ഹി: ബാബരി മസ്ജിദ് കേസില്‍ വാദങ്ങള്‍ പൂര്‍ത്തിയാക്കി സുപ്രിംകോടതി വിധി പറയാന്‍ ഇരിക്കുന്നതിനിടെ ഒത്തുതീര്‍പ്പ് ശ്രമങ്ങള്‍ നടത്താനായി നിയോഗിച്ച സമതി സമര്‍പ്പിച്ച റിപ്പോര്‍ട്ട് ഇന്ന് അഞ്ചംഗ ഭരണഘടനാ ബെഞ്ച് പരിശോധിച്ചേക്കുമെന്നാണ് റിപോര്‍ട്ടുകള്‍. ഭരണഘടനാ ബെഞ്ച് ഇന്ന് ചേംബറിലിരിക്കുമെന്ന് സുപ്രിംകോടതി രജിസ്ട്രാര്‍ അറിയിച്ചു. കേസില്‍ 40 ദിവസം നീണ്ട മാരത്തണ്‍ വാദം കേള്‍ക്കല്‍ ബുധനാഴ്ച വൈകീട്ടോടെയാണ് പൂര്‍ത്തിയായത്. സുപ്രിംകോടതി തന്നെ നിയോഗിച്ച മധ്യസ്ഥ സമിതിയുടെ ഇടപെടല്‍ വിജയം കാണാത്തതിനെ തുടര്‍ന്നായിരുന്നു തുടര്‍ച്ചയായ ദിവസങ്ങളില്‍ വാദം കേട്ടത്.

എന്നാല്‍, വാദം കേള്‍ക്കല്‍ പൂര്‍ത്തിയായി വിധി പറയാനായി കാത്തിരിക്കുന്ന വേളയിലാണ് മധ്യസ്ഥത സമിതി നല്‍കിയ റിപോര്‍ട്ട് പരിഗണിക്കുന്നത് എന്നതാണ് ശ്രദ്ധേയം. മധ്യസ്ഥ സമിതിയില്‍ സുപ്രിംകോടതിക്കുള്ള വിശ്വാസത്തില്‍ നന്ദി പറയുന്നുവെന്ന് മൂന്നംഗ സമിതിയിലെ അംഗമായ ശ്രീ ശ്രീ രവിശങ്കര്‍ ട്വീറ്റ് ചെയ്തു. എല്ലാ കക്ഷികളുടേയും ആത്മാര്‍ത്ഥതയ്ക്കും പങ്കാളിത്തത്തിനും നന്ദി പറയുന്നു. രാജ്യത്തിന്റെ മൂല്യങ്ങളുടെ സംഹിതയായ സാഹോദര്യബോധവും വിവേകവും ഉപോയഗിച്ചാണ് മധ്യസ്ഥ ചര്‍ച്ചകള്‍ നടത്തിയതെന്നും രവിശങ്കര്‍ തന്റെ ട്വീറ്റില്‍ കുറിച്ചു.


Next Story

RELATED STORIES

Share it