Sub Lead

യുഎസിന്റെ ബി-2 സ്റ്റെല്‍ത്ത് ബോംബറുകള്‍ ഗ്വാമിലേക്ക്

യുഎസിന്റെ ബി-2 സ്റ്റെല്‍ത്ത് ബോംബറുകള്‍ ഗ്വാമിലേക്ക്
X

വാഷിങ്ടണ്‍: യുഎസ് സൈന്യത്തിന്റെ ബി-2 സ്പിരിറ്റ്‌സ് സ്റ്റെല്‍ത്ത് ബോംബറുകള്‍ ഗ്വാമിലേക്ക്. മിസോറിയിലെ വൈറ്റ്മാന്‍ എയര്‍ഫോഴ്‌സ് ബേസില്‍ നിന്നാണ് ശാന്തസമുദ്രത്തിലെ ഗ്വാം ദ്വീപിലേക്ക് രണ്ടു ബി-2 ബോംബറുകള്‍ പോവുന്നതെന്ന് റിപോര്‍ട്ടുകള്‍ പറയുന്നു.


കഴിഞ്ഞ ദിവസങ്ങളില്‍ യുദ്ധവിമാനങ്ങള്‍ക്ക് വായുവില്‍ തന്നെ വച്ച് ഇന്ധനം നിറയ്ക്കുന്ന ടാങ്കറുകള്‍ പ്രദേശത്തേക്ക് കൊണ്ടുവന്നിട്ടുണ്ട്.


കെസി-135 സ്ട്രാറ്റോടാങ്കര്‍, കെസി-46 പെഗാസസ് ടാങ്കറുകള്‍ തുടങ്ങിയവയാണ് എത്തിച്ചിരിക്കുന്നത്. ഭൂഗര്‍ഭ കേന്ദ്രങ്ങള്‍ തകര്‍ക്കാവുന്ന പ്രത്യേക ബങ്കര്‍ ബസ്റ്റര്‍ ബോംബുകള്‍ വഹിക്കാന്‍ കഴിയുന്ന വിമാനങ്ങളാണ് ബി2 ബോംബറുകള്‍. ഈ ബോംബുകള്‍ ഇറാന്റെ ആണവകേന്ദ്രങ്ങളില്‍ ഉപയോഗിക്കണമെന്നാണ് ഇസ്രായേലിന്റെ ആവശ്യം.

2001ല്‍ വെറ്റ്മാന്‍ എയര്‍ബേസില്‍ നിന്നും 44 മണിക്കൂര്‍ പറന്ന് ബി2-ബോംബറുകള്‍ അഫ്ഗാനിസ്താനില്‍ ബോംബിട്ടിരുന്നു. ആക്രമണത്തിന് ശേഷം ഡിയെഗോ ഗാര്‍ഷ്യയിലാണ് വിമാനം ഇറങ്ങിയത്. അവസാനം ആ യുദ്ധത്തില്‍ യുഎസ് പരാജയപ്പെട്ടുവെന്നത് ചരിത്രം.

Next Story

RELATED STORIES

Share it