Sub Lead

തെലങ്കാനയില്‍ ഖബറിസ്താനില്‍ ക്ഷേത്രം നിര്‍മിക്കാനുള്ള ശ്രമം തടഞ്ഞു (വീഡിയോ)

തെലങ്കാനയില്‍ ഖബറിസ്താനില്‍ ക്ഷേത്രം നിര്‍മിക്കാനുള്ള ശ്രമം തടഞ്ഞു (വീഡിയോ)
X

ഹൈദരാബാദ്: തെലങ്കാനയിലെ നിസാമാബാദ് ജില്ലയിലെ ബല്‍ഗൊണ്ടയില്‍ ഖബറിസ്ഥാനില്‍ ക്ഷേത്രം നിര്‍മിക്കാനുള്ള ഹിന്ദുത്വരുടെ ശ്രമം തടഞ്ഞു. ഖബറിസ്ഥാന്‍ സ്ഥിതി ചെയ്യുന്ന ഭൂമിയില്‍ പുരാതനമായ ഹിന്ദുക്ഷേത്രം ഉണ്ടായിരുന്നുവെന്നാരോപിച്ചാണ് ഒരു കൂട്ടം ഹിന്ദുത്വര്‍ എത്തിയത്. തുടര്‍ന്ന് ഒരു വിഗ്രഹം സ്ഥാപിച്ചു. ഇതില്‍ പൂജ നടത്താന്‍ ശ്രമിക്കുന്നത് അറിഞ്ഞ പ്രദേശത്തെ മുസ്‌ലിംകള്‍ അവിടെ എത്തി ഹിന്ദുത്വരെ തടയുകയായിരുന്നു. ഇതോടെ ഹിന്ദുത്വര്‍ പിന്‍വാങ്ങുകയും ജില്ലാഭരണകൂടത്തിന് പരാതി നല്‍കുകയും ചെയ്തു. പ്രദേശത്ത് കൂടുതല്‍ പോലിസിനെ വിന്യസിച്ചിട്ടുണ്ട്. ഖബറിസ്ഥാന് മുസ്‌ലിംകള്‍ കാവലും ഏര്‍പ്പെടുത്തി.

മണ്ണുകയറ്റി വരുകയായിരുന്ന ഒരു ലോറി നാലു മാസം മുമ്പ് ഖബറിസ്ഥാന്റെ മതിലില്‍ ഇടിച്ചിരുന്നു. ലോറിയില്‍ നിന്ന് മറിഞ്ഞ മണ്ണില്‍ നിന്ന് ചില വിഗ്രഹങ്ങളും മറ്റും കണ്ടെത്തി. ഇതിന് ശേഷമാണ് ഖബറിസ്ഥാനില്‍ ക്ഷേത്രമുണ്ടായിരുന്നു എന്ന വാദവുമായി ഹിന്ദുത്വര്‍ രംഗത്തെത്തിയത്. ഇതിന് ശേഷം പലപ്പോഴും രാത്രികാലങ്ങളില്‍ ഹിന്ദുത്വര്‍ ഖബറിസ്ഥാനു ചുറ്റും കറങ്ങുന്നതും ശ്രദ്ധയില്‍ പെട്ടതായി നാട്ടുകാര്‍ പറയുന്നു.

Next Story

RELATED STORIES

Share it