Sub Lead

കൂടത്തായി കേസ് പ്രതി ജോളിക്കു നേരേ കൈയേറ്റശ്രമം

കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ കൊണ്ടുപോവുന്നതിനിടെ ജോളിയുടെ മുഖം മറച്ച ഷാള്‍ മാറ്റാന്‍ ശ്രമിച്ച യുവാവിനെ പോലിസ് പിടികൂടി

കൂടത്തായി കേസ് പ്രതി ജോളിക്കു നേരേ കൈയേറ്റശ്രമം
X

പയ്യോളി: കൂടത്തായി കൊലപാതകക്കേസില്‍ അറസ്റ്റിലായ ജോളിക്കു നേരേ കൈയേറ്റശ്രമം. വ്യാഴാഴ്ച രാവിലെ പയ്യോളി ക്രൈംബ്രാഞ്ച് ഓഫിസില്‍ നിന്നു വൈദ്യപരിശോധനയ്ക്കു വേണ്ടി കൊണ്ടുപോവുന്നതിനിടെയാണ് സംഭവം. കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ കൊണ്ടുപോവുന്നതിനിടെ ജോളിയുടെ മുഖം മറച്ച ഷാള്‍ മാറ്റാന്‍ ശ്രമിച്ച യുവാവിനെ പോലിസ് പിടികൂടി. ജോളിയെ കൊണ്ടുവരുന്നത് കണ്ട് കാഷ്വാലിറ്റിക്കു സമീപം തടിച്ചുകൂടിയ ആള്‍ക്കൂട്ടത്തിനിടിയില്‍ നിന്നാണ് ഷാള്‍ നീക്കം ചെയ്യാന്‍ ശ്രമമുണ്ടായത്. ഉടന്‍ തന്നെ സുരക്ഷാ അകമ്പടി സേവിച്ച പോലിസ് ഉദ്യോഗസ്ഥര്‍ ഇയാളെ പിടികൂടുകയായിരുന്നു. കസ്റ്റഡി കാലാവധി കഴിഞ്ഞ ജോളിയേയും മറ്റു പ്രതികളെയും ഇന്നലെ കോടതിയില്‍ ഹാജരാക്കിയെങ്കിലും വീണ്ടും രണ്ട് ദിവസത്തേക്ക് പോലിസ് തെളിവെടുപ്പിനായി കസ്റ്റഡിയില്‍ വാങ്ങിയിരുന്നു.



Next Story

RELATED STORIES

Share it