Sub Lead

അയര്‍ലന്‍ഡില്‍ മലയാളികള്‍ക്ക് നേരെ ആക്രമണം

അയര്‍ലന്‍ഡില്‍ മലയാളികള്‍ക്ക് നേരെ ആക്രമണം
X

ബെല്‍ഫാസ്റ്റ്: നോര്‍ത്തേണ്‍ അയര്‍ലന്‍ഡില്‍ മലയാളി യുവാക്കള്‍ക്കു നേരെ ആക്രമണം. വിനോദ സഞ്ചാര കേന്ദ്രമായ പോര്‍ട്രഷിനു സമീപ നഗരത്തിലെ റസ്റ്ററന്റ് ജീവനക്കാരായ യുവാക്കള്‍ക്കു നേരെയാണ് കായിക ആക്രമണമുണ്ടായത്. ശനിയാഴ്ച രാത്രിയാണ് സംഭവം. ആക്രമണത്തിന് ഇരയായവര്‍ അറിയിച്ചതിനെ തുടര്‍ന്ന് പോലിസ് സ്ഥലത്തെത്തി ഇവരെ സുരക്ഷിത സ്ഥലത്തേക്ക് മാറ്റി. ഹോട്ടല്‍ ഉടമ സ്ഥലത്തെത്തിയാണ് ജീവനക്കാരായ യുവാക്കളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പരുക്ക് ഗുരുതരമല്ല.

രാത്രി ജോലി കഴിഞ്ഞെത്തി ഭക്ഷണം കഴിക്കാനായി പുറത്തിറങ്ങി നടക്കുമ്പോഴാണ് സമീപത്തുള്ള പബ്ബില്‍ നിന്ന് മദ്യപിച്ച് എത്തിയ ഒരു സംഘം ആളുകള്‍ എവിടെ നിന്നുള്ളവരാണ് എന്ന് ചോദിച്ച് ആക്രമണം അഴിച്ചു വിട്ടത്. ഗോ ഹോം എന്ന് ആവശ്യപ്പെട്ടായിരുന്നു ആക്രമണം. പ്രതികള്‍ക്കായി പോലിസ് അന്വേഷണം ശക്തമാക്കിയിട്ടുണ്ട്. ലണ്ടനില്‍ കുടിയേറ്റ വിരുദ്ധ പ്രതിഷേധം ശക്തമായതിന് പിന്നാലെ നോര്‍ത്തേണ്‍ അയര്‍ലന്‍ഡിലും പ്രതിഷേധ പ്രകടനങ്ങള്‍ നടന്നിരുന്നു. അതേ സമയം യൂറോപ്യന്‍മാരെ പ്രകോപിപ്പിക്കുന്ന ഇടപെടലുകളില്‍ നിന്ന് മലയാളികള്‍ വിട്ടു നില്‍ക്കണമെന്ന അഭ്യര്‍ഥനയുമായി മലയാളി സംഘടനകളും മുതിര്‍ന്ന നേതാക്കളും രംഗത്തെത്തിയിട്ടുണ്ട്. പൊതു സ്ഥലത്തുള്ള ആഘോഷങ്ങളും യോഗങ്ങളും നടത്തി തദ്ദേശീയരെ പ്രകോപിപ്പിക്കുന്നത് ഒഴിവാക്കണം എന്നാണ് ആവശ്യം.

Next Story

RELATED STORIES

Share it