- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
നേതാക്കളുടെ വീടിന് നേരെ ആക്രമണം; പോലീസ് അനാസ്ഥ നാടിന്റെ സമാധാനാന്തരീക്ഷം തകർക്കും: പോപുലർ ഫ്രണ്ട്
വാഹനത്തിലെത്തിയ സംഘം വീടിനു നേരെ സ്ഫോടക വസ്തുക്കൾ എറിയുകയായിരുന്നു. അസൂത്രിതമായ ആക്രമണമാണ് നടന്നതെന്ന് സിസിടിവി ദൃശ്യങ്ങളിൽ നിന്നും വ്യക്തമാണ്.

മലപ്പുറം: പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ ഉന്നത നേതാക്കളുടെ വീടിന് നേരെയുണ്ടായ ആക്രമണങ്ങളിൽ അന്വേഷണം നടത്തുന്നതിൽ പോലിസ് തുടരുന്ന അനാസ്ഥ അവസാനിപ്പിക്കണമെന്ന് പോപുലർ ഫ്രണ്ട് നേതാക്കൾ വാർത്താ സമ്മേളനത്തിൽ ആവശ്യപ്പെട്ടു. ഇത്തരം സംഭവങ്ങൾ ആവർത്തിക്കുമ്പോഴും പോലിസ് തുടരുന്ന കുറ്റകരമായ മൗനം നാടിന്റെ സമാധാനാന്തരീക്ഷം തകർക്കും. കഴിഞ്ഞ രാത്രിയിലാണ് പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന പ്രസിഡൻ്റ് സിപി മുഹമ്മദ് ബഷീറിൻ്റെ തിരുന്നാവായയിലുള്ള വീടിന് നേരെ ആക്രമണമുണ്ടായത്. വാഹനത്തിലെത്തിയ സംഘം വീടിനു നേരെ സ്ഫോടക വസ്തുക്കൾ എറിയുകയായിരുന്നു. അസൂത്രിതമായ ആക്രമണമാണ് നടന്നതെന്ന് സിസിടിവി ദൃശ്യങ്ങളിൽ നിന്നും വ്യക്തമാണ്.
കഴിഞ്ഞ മാർച്ച് 11ന് രാത്രി പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യ ദേശീയ സെക്രട്ടറി നസറുദ്ദീൻ എളമരത്തിന്റെ വീടിന് നേരെയും സമാന രീതിയിൽ ആക്രമണമുണ്ടായിരുന്നു. കല്ലേറിൽ വീടിന്റെ ജനൽ ചില്ലുകൾ തകർന്നു. വീട്ടിൽ അറ്റകുറ്റ പണികൾ നടക്കുന്നതിനാൽ കുറച്ചു ദിവസങ്ങളായി അദ്ദേഹവും കുടുംബവും അവിടെയല്ല താമസിച്ചിരുന്നത്. ആളില്ലാത്ത സമയം ഉറപ്പുവരുത്തിയാണ് അജ്ഞാതസംഘം വീടിനു നേരെ ആക്രമണം നടത്തിയത്. ഈ രണ്ട് സംഭവങ്ങളും ഏറെ ഗൗരവതരമായ വിഷയമാണ്. കൃത്യമായ ഗുഢാലോചന ഇതിനു പിന്നിലുണ്ടെന്ന് വ്യക്തമാണ്. ആക്രമണങ്ങൾക്ക് പിന്നിലുള്ള വസ്തുത പോലിസ് പുറത്തു കൊണ്ടുവരണം.
നിർഭാഗ്യവശാൽ പോലിസിൻ്റെ ഭാഗത്തുനിന്നുള്ള സമീപനം അക്രമികൾക്ക് കുട പിടിക്കുന്ന തരത്തിലുള്ളതാണ്. അക്രമികൾക്ക് വളരാനും നാടിൻ്റെ സമാധാനാന്തരീക്ഷം തകർക്കാനും മൗനാനുവാദം നൽകുകയാണ് പോലിസ്. സംഭവത്തിൽ മലപ്പുറം എസ്പി മുതൽ സിഐ വരെയുള്ള ഉദ്യോഗസ്ഥർക്ക് പരാതി നൽകിയിട്ടും അന്വേഷണത്തിൽ കാര്യമായ പുരോഗതി ഉണ്ടായിട്ടില്ല. അക്രമികളെ കണ്ടെത്താൻ ആധുനിക സംവിധാനങ്ങളുണ്ടായിട്ടും പോലിസ് അതിന് യാതൊരു ശ്രമവും നടത്താതെ പ്രതികളെ രക്ഷപെടാൻ അനുവദിക്കുകയും അതുവഴി വീണ്ടും അക്രമണത്തിന് പ്രേരണ നൽകുകയുമാണ് ചെയ്യുന്നത്.
മുമ്പ് ദേശീയ സെക്രട്ടറിയുടെ വീടിന് നേരെയുണ്ടായ ആക്രമണത്തിൽ ഗൗരവതരമായ നടപടി ഉണ്ടായിരുന്നെങ്കിൽ കഴിഞ്ഞ ദിവസമുണ്ടായ സംഭവം ആവർത്തിക്കില്ലായിരുന്നു. ഒരു സംഘടനയുടെ ഉന്നത നേതാക്കളുടെ വീടുകൾക്ക് നേരെ നടന്ന ആക്രമണം നിസാരമായി തള്ളിക്കളയാനാവില്ല. നാടിൻ്റെ സമാധാനാന്തരീക്ഷം തകർക്കാനുള്ള ആസൂത്രിത ശ്രമം ഇതിനു പിന്നിലുണ്ടെന്ന് പോപുലർ ഫ്രണ്ട് മനസ്സിലാക്കുന്നു. ഈ സാഹചര്യത്തിൽ കുറ്റക്കാരായ അക്രമികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരാൻ അടിയന്തര നടപടി സ്വീകരിക്കേണ്ടതുണ്ട്.
അല്ലാത്തപക്ഷം കേവലമായ പ്രതിഷേധങ്ങൾ നടത്തി വിഷയത്തിൽ നിന്നും പോപുലർ ഫ്രണ്ട് പിൻമാറുമെന്ന് കരുതേണ്ടതില്ല. പ്രതികളെ പിടികൂടും വരെ അതിശക്തമായ പ്രക്ഷോഭങ്ങളുമായി പോപുലർ ഫ്രണ്ട് മുന്നോട്ടുപോകും. നിയമം കൈയ്യിലെടുക്കാൻ ജനങ്ങളെ പ്രേരിപ്പിക്കുന്ന തരത്തിലുള്ള സമീപനമാണ് പോലിസിൻ്റെ ഭാഗത്തു നിന്നുണ്ടാവുന്നത്. മലപ്പുറം എസ്പി മുതൽ താഴോട്ടുള്ള ഉദ്യോഗസ്ഥർക്ക് അതിൽ ഉത്തരവാദിത്വമുണ്ടെന്നും നേതാക്കൾ പറഞ്ഞു. ആക്രമണത്തിനെതിരേ ഇന്ന് സംസ്ഥാന വ്യാപകമായി പ്രതിഷേധങ്ങൾ സംഘടിപ്പിക്കും.
പോപുലർ ഫ്രണ്ട് സംസ്ഥാന വൈസ് പ്രസിഡൻ്റ് സി അബ്ദുൽ ഹമീദ്, സംസ്ഥാന സെക്രട്ടറി പിപി റഫീഖ്, സോണൽ സെക്രട്ടറി പി മൊയ്തീൻ കുട്ടി എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















