Sub Lead

മാല്‍ക്കന്‍ഗിരിയില്‍ ക്രിസ്ത്യാനികള്‍ക്ക് നേരെ ആക്രമണം

മാല്‍ക്കന്‍ഗിരിയില്‍ ക്രിസ്ത്യാനികള്‍ക്ക് നേരെ ആക്രമണം
X

മാല്‍ക്കന്‍ഗിരി: ഒഡീഷയിലെ മാല്‍ക്കന്‍ഗിരി ജില്ലയില്‍ ക്രിസ്ത്യാനികള്‍ക്ക് നേരെ ആക്രമണം. ഏഴു പേര്‍ക്ക് പരിക്കേറ്റു. രണ്ടുപേരുടെ നില ഗുരുതരമാണ്. കോതമതേരു ഗ്രാമത്തിലെ ദേവാലയത്തില്‍ പോയി വരുന്നവര്‍ക്ക് നേരെ ശനിയാഴ്ച രാവിലെയാണ് ആക്രമണം നടന്നതെന്ന് റിപോര്‍ട്ടുകള്‍ പറയുന്നു. സംഭവത്തില്‍ അന്വേഷണം നടക്കുകയാണെന്ന് മാല്‍ക്കന്‍ഗിരി സ്റ്റേഷനിലെ ഇന്‍സ്‌പെക്ടറായ റിഗാന്‍ കിന്‍ഡോ പറഞ്ഞു.

ഈ വര്‍ഷത്തെ ആദ്യ വിളവെടുപ്പ് ആഘോഷിക്കാനായാണ് കോയ ആദിവാസി വിഭാഗത്തിലെ ക്രിസ്ത്യാനികള്‍ ദേവാലയത്തില്‍ എത്തിയതെന്ന് യുണൈറ്റഡ് ബിലീവേഴ്‌സ് കൗണ്‍സില്‍ നെറ്റ് വര്‍ക്കിന്റെ ഭാരവാഹിയായ ബിഷപ്പ് പല്ലബ് ലിമ പറഞ്ഞു. ഈ പ്രാര്‍ത്ഥനയെ ക്രിസ്ത്യാനികള്‍ അല്ലാത്തവര്‍ എതിര്‍ത്തു. ഇതാണ് ആക്രമണത്തിന് കാരണമായത്.

മതപരിവര്‍ത്തനത്തെ എതിര്‍ക്കുന്നവരുടെ പെട്ടെന്നുള്ള പ്രതികരണമാണ് ആക്രമണമെന്ന് ബജ്‌റംഗ് ദള്‍ നേതാവ് ശിബപാദ മിര്‍ധ അവകാശപ്പെട്ടു. ഹിന്ദു സംഘടനകള്‍ക്ക് അതില്‍ പങ്കില്ലെന്നും മിര്‍ധ അവകാശപ്പെട്ടു. അതേസമയം, രംഗമാതിയ ജില്ലയില്‍ ക്രിസ്ത്യാനികളെ മതം മാറ്റാന്‍ ശ്രമം നടക്കുന്നതായും ആരോപണമുണ്ട്. സാമൂഹികമായി ബഹിഷ്‌കരിച്ച് സമ്മര്‍ദ്ദം ചെലുത്തുന്നു എന്നാണ് ക്രിസ്ത്യന്‍ നേതാക്കള്‍ ആരോപിക്കുന്നത്. കഴിഞ്ഞ ഒരു മാസമായി ബഹിഷ്‌കരണം നടക്കുന്നായി ദലിത് അവകാശ പ്രവര്‍ത്തകനും ബുദ്ധിസ്റ്റുമായ ബിശ്വനാഥ് ജെന പറഞ്ഞു. പാടത്ത് തൊഴിലെടുക്കാന്‍ സമ്മതിക്കാതിരിക്കുക, കടകളില്‍ നിന്ന സാധനങ്ങള്‍ നല്‍കാതിരിക്കുക, പൊതുപരിപാടികളില്‍ പങ്കെടുക്കാന്‍ സമ്മതിക്കാതിരിക്കുക തുടങ്ങിയ രീതികളാണ് ഉപയോഗിക്കുന്നത്.

Next Story

RELATED STORIES

Share it