Sub Lead

വടുതലയില്‍ ദമ്പതികളെ തീ കൊളുത്തി പ്രതി ആത്മഹത്യ ചെയ്തു

വടുതലയില്‍ ദമ്പതികളെ തീ കൊളുത്തി പ്രതി ആത്മഹത്യ ചെയ്തു
X

കൊച്ചി: വടുതലയില്‍ ദമ്പതികളെ തീകൊളുത്തി കൊല്ലാന്‍ ശ്രമിച്ച ശേഷം പ്രതി ആത്മഹത്യ ചെയ്തു. പച്ചാളം സ്വദേശി വില്യംസ് ആണ് മരിച്ചത്. വടുതല സ്വദേശി ക്രിസ്റ്റഫര്‍, ഭാര്യ മേരി എന്നിവരെയാണ് കൊലപ്പെടുത്താന്‍ ശ്രമം ഉണ്ടായത്. ഗുരുതരമായി പൊള്ളലേറ്റ ദമ്പതികള്‍ ആശുപത്രിയിലാണ്. കുടുംബപ്രശ്‌നമാണ് ദമ്പതികളെ തീ കൊളുത്താന്‍ ഇയാളെ പ്രേരിപ്പിച്ചതെന്നാണ് വിവരം.

പള്ളിപ്പെരുന്നാളിന് പോയി മടങ്ങുകയായിരുന്ന ദമ്പതിമാരെ സ്‌കൂട്ടര്‍ തടഞ്ഞുനിര്‍ത്തിയാണ് വില്യം മണ്ണെണ്ണയൊഴിച്ച് തീകൊളുത്തിയത്. വാഹനവും ഭൂരിഭാഗം കത്തിനശിച്ചു. 50 ശതമാനത്തിലേറെ പൊള്ളലേറ്റ ക്രിസ്റ്റഫറിന്റെ നില ഗുരുതരമാണ്. ക്രിസ്റ്റഫറിനേയും മേരിയേയും ലൂര്‍ദ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Next Story

RELATED STORIES

Share it