Sub Lead

ലിബിയന്‍ തീരത്ത് അഭയാര്‍ഥി ബോട്ട് മുങ്ങി രണ്ടുമരണം; 25 പേരെ കാണാതായി

കുട്ടികള്‍ അടക്കം 25 പേരെ കാണാതായി. 73 അഭയാര്‍ഥികളെ ലിബിയന്‍ തീരദേശസേന രക്ഷപ്പെടുത്തി. ഇതില്‍ എട്ട് കുട്ടികളും ഉള്‍പ്പെടുന്നു. യൂറോപ്പിലേക്ക് കടക്കാന്‍ ശ്രമിക്കവെ ലിബിയന്‍ തലസ്ഥാനമായ ട്രിപ്പോളിയില്‍നിന്ന് 49 കിലോമീറ്റര്‍ അകലെയാണ് അപകടമുണ്ടായതെന്ന് ലിബിയന്‍ വക്താവ് അയ്യൂബ് ഖാസിം അറിയിച്ചു.

ലിബിയന്‍ തീരത്ത് അഭയാര്‍ഥി ബോട്ട് മുങ്ങി രണ്ടുമരണം; 25 പേരെ കാണാതായി
X

ട്രിപ്പോളി: ലിബിയന്‍ തീരത്ത് അഭയാര്‍ഥി ബോട്ട് അപകടത്തില്‍പ്പെട്ട് രണ്ടുപേര്‍ മരിച്ചു. ഒരു സ്ത്രീയും കുട്ടിയുമാണ് മരിച്ചത്. കുട്ടികള്‍ അടക്കം 25 പേരെ കാണാതായി. 73 അഭയാര്‍ഥികളെ ലിബിയന്‍ തീരദേശസേന രക്ഷപ്പെടുത്തി. ഇതില്‍ എട്ട് കുട്ടികളും ഉള്‍പ്പെടുന്നു. യൂറോപ്പിലേക്ക് കടക്കാന്‍ ശ്രമിക്കവെ ലിബിയന്‍ തലസ്ഥാനമായ ട്രിപ്പോളിയില്‍നിന്ന് 49 കിലോമീറ്റര്‍ അകലെയാണ് അപകടമുണ്ടായതെന്ന് ലിബിയന്‍ വക്താവ് അയ്യൂബ് ഖാസിം അറിയിച്ചു.


സുഡാന്‍, കെനിയ, ഐവറി കോസ്റ്റ്, നൈജീരിയ എന്നിവിടങ്ങളില്‍നിന്നുള്ള 40 പുരുഷന്‍മാരും 25 സ്ത്രീകളും എട്ട് കുട്ടികളും ഉള്‍പ്പടെയുള്ള അഭയാര്‍ഥി സംഘമാണ് ബോട്ടിലുണ്ടായിരുന്നത്. പടിഞ്ഞാറന്‍ ലിബിയന്‍ തീരത്ത് അഭയാര്‍ഥികളെ കുത്തിനിറച്ച രീതിയിലായിരുന്നു ബോട്ടുകള്‍.

രണ്ടു ബോട്ടുകളിലെ അഭയാര്‍ഥികളെയാണ് രക്ഷപ്പെടുത്തിയതെന്ന് തീരദേശസേന അറിയിച്ചു. കാണാതായവര്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ പുരോഗമിക്കുകയാണ്. കടല്‍മാര്‍ഗം റബര്‍ ബോട്ടുകളില്‍ അഭയാര്‍ഥികളെ കുത്തിനിറച്ചുകൊണ്ടുപോവുന്നതിനിടെ നിരവധി അപകടങ്ങളാണുണ്ടാവുന്നത്.

കടല്‍മാര്‍ഗം യൂറോപ്പിലേക്ക് കടക്കാന്‍ ശ്രമിക്കവെ കഴിഞ്ഞവര്‍ഷം അപകടത്തില്‍പ്പെട്ട് 2,297 അഭയാര്‍ഥികള്‍ മരിക്കുകയോ കാണാതാവുകയോ ചെയ്തതെന്ന് യുഎന്‍ മൈഗ്രേഷന്‍ ഏജന്‍സിയുടെ കണക്ക്. ആകെ 1,16,959 അഭയാര്‍ഥികളാണ് കഴിഞ്ഞവര്‍ഷം യൂറോപ്പിലേക്ക് കടന്നത്. ഈമാസം 10ന് ലിബിയയിലെ സുവാരയില്‍നിന്ന് യൂറോപ്പിലേക്ക് കടക്കുന്നതിനിടെ അഭയാര്‍ഥികള്‍ സഞ്ചരിച്ചിരുന്ന ബോട്ട് മെഡിറ്ററേനിയന് കടലില്‍ മുങ്ങി 70 പേര്‍ മരിച്ചിരുന്നു.

Next Story

RELATED STORIES

Share it