Sub Lead

അമേരിക്കയില്‍ മൂന്നിടത്ത് വെടിവയ്പ്: ഏഴുപേര്‍ കൊല്ലപ്പെട്ടു

അമേരിക്കയില്‍ മൂന്നിടത്ത് വെടിവയ്പ്: ഏഴുപേര്‍ കൊല്ലപ്പെട്ടു
X

വാഷിങ്ടണ്‍: യുഎസ് സംസ്ഥാനമായ ജോര്‍ജിയയില്‍ ചൊവ്വാഴ്ച മൂന്ന് വ്യത്യസ്ത സ്പാകളിലുണ്ടായ വെടിവയ്പില്‍ ഏഴുപേര്‍ കൊല്ലപ്പെട്ടു. ജോര്‍ജിയയുടെ തലസ്ഥാന നഗരമായ അറ്റ്‌ലാന്റയുടെ പ്രാന്തപ്രദേശമായ അക്വര്‍ത്തിനടുത്തുള്ള യങ്‌സ് ഏഷ്യന്‍ മസാജില്‍ നടന്ന വെടിവയ്പില്‍ മൂന്ന് പേര്‍ കൊല്ലപ്പെട്ടതായി ചെറോക്കി കൗണ്ടി പോലിസ് വക്താവിനെ ഉദ്ധരിച്ച് സിഎന്‍എന്‍ റിപോര്‍ട്ട് ചെയ്തു.

അറ്റ്‌ലാന്റയിലെ ഗോള്‍ഡ് മസാജ് സ്പായില്‍ മൂന്നുപേരെയും അറോമ തെറാപ്പി സ്പായില്‍ ഒരാളെയുമാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. അറ്റ്‌ലാന്റയില്‍ കൊല്ലപ്പെട്ട നാല് സ്ത്രീകളും ഏഷ്യക്കാരാണെന്നാണ് നിഗമനം. അന്വേഷണം തുടരുകയാണെന്നും വെടിവയ്പിന്റെ ലക്ഷ്യം എന്താണെന്ന് അറിയില്ലെന്നും പോലിസ് പറഞ്ഞു.

Next Story

RELATED STORIES

Share it