Sub Lead

നടുറോഡില്‍ പെണ്‍കുട്ടികളെ ആക്രമിച്ച കേസിലെ പ്രതിക്ക് ജാമ്യം; ഉന്നത രാഷ്ട്രീയ ഇടപെടലെന്ന ആരോപണം

നടുറോഡില്‍ പെണ്‍കുട്ടികളെ ആക്രമിച്ച കേസിലെ പ്രതിക്ക് ജാമ്യം; ഉന്നത രാഷ്ട്രീയ ഇടപെടലെന്ന ആരോപണം
X

തിരൂരങ്ങാടി: അപകടകരമായ ഡ്രൈവിങിനെതിരെ പ്രതികരിച്ചതിന് നടുറോഡില്‍ സ്‌കൂട്ടര്‍ യാത്രക്കാരായ സഹോദരികള്‍ക്ക് നേരെ നടന്ന യുവാവിന്റെ ആക്രമത്തില്‍ ജാമ്യം നല്‍കിയ നടപടി വിവാദത്തില്‍. ഇരയായ സഹോദരികളുടെ പരാതിയില്‍ യുവാവിനെതിരെ തേഞ്ഞിപ്പലം പോലിസ് കേസെടുത്തിരുന്നു. എന്നാല്‍ തങ്ങള്‍ പറഞ്ഞ രീതിയിലല്ല കേസെടുത്തതെന്ന് പെണ്‍കുട്ടികള്‍ ഇന്നലെ മാധ്യമ പ്രവര്‍ത്തകരോട് പഞ്ഞെത് ശരിവെക്കുന്ന രീതിയിലാണ് പ്രതിക്ക് ജാമ്യം ലഭിച്ചതിലൂടെ വെളിവായിരിക്കുന്നത്. സ്‌കൂട്ടറിലിരിക്കുന്ന യുവതികളെ യുവാവ് നടുറോഡില്‍ മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. സ്‌കൂട്ടറിനെ കാറില്‍ തടഞ്ഞുനിര്‍ത്തിയായിരുന്നു ആളുകള്‍ നോക്കിനില്‍ക്കെ യുവാവിന്റെ ആക്രമണണെന്ന് പരിക്കേറ്റ സഹോദരിമാര്‍ പറഞ്ഞു.

ദേശീയപാത പാണമ്പ്രയിലെ ഇറക്കത്തില്‍ കഴിഞ്ഞ 16നാണ് കേസിനാസ്പതമായ സംഭവം. ആക്രമിക്കുന്ന വീഡിയോകള്‍ സോഷ്യല്‍ മീഡിയകളില്‍ വന്നതോടെ പോലിസ് കഴിഞ്ഞ പതിനെട്ടാം തിയതി കേസ് രജിസ്ട്രര്‍ ചെയ്യുന്നത്.

തിരൂരങ്ങാടിയിലെ സമുന്നതനായ ലീഗ് നേതാവിന്റെ മകനും യൂത്ത് ലീഗ് നേതാവുമായ ചന്തപ്പടി സ്വദേശിയുമായ സി എച്ച് ഇബ്രാഹിം ഷബീറിനെതിരെയാണ് തേഞ്ഞിപ്പലം പോലിസ് കേസെടുത്തത്. പെണ്‍കുട്ടികള്‍ പറഞ്ഞ രീതിയില്‍ മൊഴിയെടുക്കാത്തത് ചൂണ്ടികാണിച്ചിട്ടും തിരുത്താത്തതടക്കം ആരോപണങ്ങളാണ് ഉയര്‍ന്നിരിക്കുന്നത്.

നടുറോഡില്‍ പെണ്‍കുട്ടികളെ കാര്‍താഞ്ഞ് നിര്‍ത്തി അപായപെടുത്തുന്ന രീതിയില്‍ ആക്രമിച്ചിട്ടും നിസ്സാര വകുപ്പ് ചാര്‍ത്തിയത് പ്രതിയെ രാഷ്ട്രീയ സ്വാധനത്തിന് വഴങ്ങി രക്ഷപെടുത്താനുള്ള നീക്കമാണ് നടന്നതെന്ന് പറയപെടുന്നു.

എന്നാല്‍ അക്രമത്തിനിരയായ പെണ്‍കുട്ടികളുടെ മൊഴി പ്രകാരം മാത്രമാണ് കേസ്സെടുത്തതെന്നും അത് പ്രകാരം അറസ്റ്റ് ചെയ്ത് പ്രതിക്ക് സ്‌റ്റേഷന്‍ ജാമ്യം നല്‍കുകയായിരുന്നെന്ന് തേഞ്ഞിപ്പലം സി ഐ ഷൈജു പറഞ്ഞു. കേസെടുത്ത നടപടിയില്‍ പരാതിയുണ്ടങ്കില്‍ അന്യേഷിക്കുമെന്നും സി.ഐ പറഞ്ഞു.

പരപ്പനങ്ങാടി കരിങ്കലത്താണി സ്വദേശനികളായ എം പി മന്‍സിലില്‍ അസ്‌ന കെ അസീസ്, ഹംന കെ അസീസ് എന്നിവര്‍ക്കാണ് മര്‍ദ്ദനമേറ്റത്. കോഴിക്കോട് നിന്നും പരപ്പനങ്ങാടിയിലെ വീട്ടിലേക്ക് പോവുകയായിരുന്നു ഇരുവരും. അമിത വേഗതയിലെത്തിയ കാറ് ഇടത് വശത്തിലൂടെ തെറ്റായി കയറിയതിനെതിരയാണ് ഇവര്‍ പ്രതികരിച്ചത്. തെറ്റായ ഡ്രൈവിങിനെതിരെ ഹോണടിച്ച് മുന്നോട്ടുപോയ യുവതികളുടെ സ്‌കൂട്ടര്‍ പാണമ്പ്രയിലെ ഇറക്കത്തില്‍ കാറ് വിലങ്ങിട്ടു നിര്‍ത്തി തടയുകയയായിരുന്നു. കാറില്‍ നിന്നെത്തിയ ഇബ്രാഹിം ഷബീര്‍ പ്രകോപനംകൂടാതെ മുന്നിലരുന്ന തന്നെയും സഹോദരി ഹംനയെയും മര്‍ദ്ദിക്കുകയായിരുന്നുവെന്ന് മര്‍ദ്ദനത്തിന് ഇരയായ അസ്‌ന പറഞ്ഞു. യുവതികളെ ഇയാള്‍ മര്‍ദ്ദിക്കുന്ന വീഡിയോയും പുറത്തായിട്ടുണ്ട്. യുവാവ് കൈകൊണ്ട് യുവതിയുടെ മുഖത്തടിക്കുന്നതും ദൃശ്യങ്ങളിലുണ്ട്.

അഞ്ചുതണവയോളം തന്റെ മുഖത്തടിച്ചതായും ഡിവൈഡറിനോട് ചേര്‍ത്ത് തടഞ്ഞതോടെ അപടകടത്തില്‍ നിന്നും ഏറെപണിപ്പെട്ടാണ് വാഹനം നിയന്ത്രിച്ച് രക്ഷപ്പെട്ടതെന്നും അസ്‌ന പറഞ്ഞു.assault case

Next Story

RELATED STORIES

Share it