Sub Lead

അസമില്‍ ബിജെപി മന്ത്രിയുടെ പ്രചാരണം വിലക്കിയതിന് പിന്നാലെ സഹോദരനെ എസ്പി സ്ഥാനത്തുനിന്ന് മാറ്റി തിരഞ്ഞെടുപ്പ് കമ്മീഷന്‍

അസം മന്ത്രി ഹിമന്ത ബിശ്വ ശര്‍മയുടെ സഹോദരനും ഗോള്‍പാറ പോലിസ് സൂപ്രണ്ടുമായ സുശാന്ത ബിശ്വ ശര്‍മയെയാണ് ജില്ലയില്‍നിന്ന് നീക്കംചെയ്തത്. അദ്ദേഹത്തെ പോലിസ് ആസ്ഥാനത്ത് അനുയോജ്യമായ ഏതെങ്കിലും തസ്തികയിലേക്ക് സ്ഥലംമാറ്റാനാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഉത്തരവ്.

അസമില്‍ ബിജെപി മന്ത്രിയുടെ പ്രചാരണം വിലക്കിയതിന് പിന്നാലെ സഹോദരനെ എസ്പി സ്ഥാനത്തുനിന്ന് മാറ്റി തിരഞ്ഞെടുപ്പ് കമ്മീഷന്‍
X

ഗുവാഹത്തി: നിയമസഭാ തിരഞ്ഞെടുപ്പിന്റെ മൂന്നാംഘട്ടം നടക്കുന്ന അസമില്‍ തിരഞ്ഞെടുപ്പ് പ്രചാരണപ്രവര്‍ത്തനങ്ങളില്‍നിന്ന് ബിജെപി മന്ത്രിക്ക് വിലക്കേര്‍പ്പെടുത്തിയതിന് പിന്നാലെ സഹോദരനെ എസ്പി സ്ഥാനത്തുനിന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ സ്ഥലംമാറ്റി. അസം മന്ത്രി ഹിമന്ത ബിശ്വ ശര്‍മയുടെ സഹോദരനും ഗോള്‍പാറ പോലിസ് സൂപ്രണ്ടുമായ സുശാന്ത ബിശ്വ ശര്‍മയെയാണ് ജില്ലയില്‍നിന്ന് നീക്കംചെയ്തത്. അദ്ദേഹത്തെ പോലിസ് ആസ്ഥാനത്ത് അനുയോജ്യമായ ഏതെങ്കിലും തസ്തികയിലേക്ക് സ്ഥലംമാറ്റാനാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഉത്തരവ്.

പകരം ഐപിഎസ് ഓഫിസര്‍ വീര വെങ്കട രാഗേഷ് റെഡ്ഡിയെ തല്‍സ്ഥാനത്ത് നിയമിക്കാനും തീരുമാനമായി. ഈ ഉത്തരവ് ഉടന്‍തന്നെ പ്രാബല്യത്തില്‍ വരുത്താനാണ് നിര്‍ദേശിച്ചിരിക്കുന്നത്. ഏപ്രില്‍ ആറിനാണ് മൂന്നാമത്തെയും അവസാനത്തെയും തിരഞ്ഞെടുപ്പ് അസമില്‍ നടക്കുന്നത്. തിരഞ്ഞെടുപ്പ് കമ്മീഷന്‍ അണ്ടര്‍ സെക്രട്ടറി ലവ കുഷ് യാദവ് ഒപ്പിട്ട ഉത്തരവ് നടപ്പാക്കിയതിന്റെ മറുപടി റിപോര്‍ട്ട് ഉടന്‍ കമ്മീഷന് നല്‍കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനം ചൂണ്ടിക്കാട്ടിയാണ് കമ്മീഷന്റെ നടപടിയെന്നാണ് റിപോര്‍ട്ടുകള്‍.

നേരത്തെ കോണ്‍ഗ്രസ് സഖ്യകക്ഷിയായ ബോഡോലാന്റ് പീപ്പിള്‍സ് ഫ്രണ്ട് നേതാവ് ഹഗ്രാമ മൊഹിലാരിയെ ഭീഷണിപ്പെടുത്തിയെന്ന പരാതിയെത്തുടര്‍ന്നാണ് അസം മന്ത്രിയെ 48 മണിക്കൂര്‍ പ്രചാരണത്തില്‍നിന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ വിലക്കിയത്. മാര്‍ച്ച് 30 ന് കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് കമ്മീഷന് നല്‍കിയ പരാതി ശരിവച്ചായിരുന്നു കമ്മീഷന്റെ ഉത്തരവ്. ശര്‍മയ്ക്ക് നല്‍കിയ കാരണം കാണിക്കല്‍ നോട്ടീസിന് നല്‍കിയ മറുപടി തൃപ്തികരമല്ലെന്ന് വിലയിരുത്തിയായിരുന്നു കമ്മീഷന്‍ പ്രചാരണം വിലക്കാന്‍ തീരുമാനിച്ചത്.

Next Story

RELATED STORIES

Share it