Sub Lead

പ്രളയം: അസമില്‍ മരണം 87 കടന്നു; 2409 ഗ്രാമങ്ങള്‍ വെള്ളത്തിനടിയില്‍

കഴിഞ്ഞ നാലുദിവസായി ശക്തമായ മഴയാണ് അസമുള്‍പ്പെടെയുള്ള വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ പെയ്യുന്നത്.

പ്രളയം: അസമില്‍ മരണം 87 കടന്നു; 2409 ഗ്രാമങ്ങള്‍ വെള്ളത്തിനടിയില്‍
X

ഗുവാഹത്തി: പ്രളയക്കെടുതി രൂക്ഷമായ അസമില്‍ മരണം 87 കടന്നു. നിലവില്‍ സംസ്ഥാനത്തെ 2409 ഗ്രാമങ്ങള്‍ വെള്ളത്തിനടിയിലാണ്. സംസ്ഥാനത്തെ 30 ജില്ലകളിലായി 55 ലക്ഷം ആളുകളെയാണ് പ്രളയം ബാധിച്ചത്. പലയിടങ്ങളിലും റോഡ് ഗതാഗതം താറുമാറായത് രക്ഷപ്രവര്‍ത്തനത്തെ കാര്യമായി ബാധിച്ചിട്ടുണ്ട്.

കഴിഞ്ഞ നാലുദിവസായി ശക്തമായ മഴയാണ് അസമുള്‍പ്പെടെയുള്ള വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ പെയ്യുന്നത്. ഇതിന്റെ ദുരിതം ഏറ്റവുമധികം ബാധിച്ചത് അസമിനെയാണ്. നിര്‍ത്താതെ പെയ്യുന്ന മഴയേത്തുടര്‍ന്ന് ബ്രഹ്മപുത്രയും അതിന്റെ പോഷകനദിയായ കൃഷ്ണയും കരകവിഞ്ഞ് ഒഴുകികൊണ്ടിരിക്കുകയാണ്. 1,09,358,.67 ഹെക്ടര്‍ കൃഷിഭൂമി പ്രളയത്തില്‍ മുങ്ങി വിളകള്‍ നശിച്ചു. നിലവില്‍ 44,553 പേരെയാണ് രക്ഷാ സംഘങ്ങള്‍ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിയത്. 18 ജില്ലകളിലായി 397 ദുരിതാശ്വാസ കേന്ദ്രങ്ങളാണ് സര്‍ക്കാര്‍ തുറന്നിരിക്കുന്നത്. മഴ തുടരുന്ന പശ്ചാത്തലത്തില്‍ ബ്രമ്ഹപുത്ര നദിയിലെ ജലനിരപ്പ് 30 സെന്റീമീറ്റര്‍ കൂടി ഉയരുമെന്നാണ് ജലകമ്മീഷന്‍ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. കാസിരംഗ നാഷണല്‍ പാര്‍ക്കിന്റെ ഭൂരിഭാഗവും വെള്ളത്തിനടിയിലായി.




Next Story

RELATED STORIES

Share it