Sub Lead

അസമിലെ കുടിയൊഴിപ്പിക്കലും പോലിസ് വെടിവെപ്പും അതിക്രൂരം: എസ്ഡിപിഐ

പോലിസ് നടപടി അങ്ങേയറ്റം പ്രകോപനപരവും മനുഷ്യത്വരഹിതവും ക്രൂരവുമാണെന്ന് എസ്ഡിപിഐ ദേശീയ പ്രസിഡന്റ് എം കെ ഫൈസി പറഞ്ഞു.

അസമിലെ കുടിയൊഴിപ്പിക്കലും പോലിസ് വെടിവെപ്പും അതിക്രൂരം: എസ്ഡിപിഐ
X

ന്യൂഡല്‍ഹി: അസമിലെ ദാരംഗ് ജില്ലയിലെ സിപജ്ഹര്‍ റവന്യൂ സര്‍ക്കിളിലെ ഗോരുഖുടി ഗ്രാമത്തില്‍ മൂന്ന് പേര്‍ കൊല്ലപ്പെട്ട പോലിസ് വെടിവെപ്പിനെ എസ്ഡിപിഐ ദേശീയ പ്രസിഡന്റ് എം കെ ഫൈസി ശക്തമായി അപലപിച്ചു. പോലിസ് നടപടി അങ്ങേയറ്റം പ്രകോപനപരവും മനുഷ്യത്വരഹിതവും ക്രൂരവുമാണെന്ന് ഫൈസി പറഞ്ഞു.

പതിറ്റാണ്ടുകളായി അവര്‍ താമസിക്കുന്ന ഭൂമിയില്‍ നിന്ന് ബലമായി ഒഴിപ്പിക്കുന്നതിനെതിരേ പ്രതിഷേധിച്ച ജനക്കൂട്ടത്തിന് നേരെയാണ് പോലിസ് വെടിയുതിര്‍ത്തത്. ബംഗ്ലാദേശില്‍ നിന്നുള്ള മുസ്‌ലിംകളായ കൈയേറ്റക്കാരും അനധികൃത കുടിയേറ്റക്കാരുമാണെന്ന് ആരോപിച്ച് അവരുടെ പൗരത്വം ഇല്ലാതാക്കുക എന്ന ബിജെപി അജണ്ടയാണ് സര്‍ക്കാര്‍ നടപ്പാക്കുന്നത്. കുടിയൊഴിപ്പിക്കല്‍ നടപടി 5000 പേരടങ്ങുന്ന 800 ലധികം കുടുംബങ്ങളെ ഭവനരഹിതരാക്കി.

ബദല്‍ പുനരധിവാസ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്താതെ നിലവിലെ കൊവിഡ് മഹാമാരിയുടെ സാഹചര്യത്തില്‍ ഭൂമിയില്ലാത്ത പാവപ്പെട്ട പൗരന്മാരെ ഭൂമിയില്‍ നിന്ന് പുറത്താക്കുന്നത് ക്രൂരതയാണ്. ജനങ്ങളുടെ ക്ഷേമം പരിപാലിക്കേണ്ട സര്‍ക്കാര്‍ അവരെ മതത്തിന്റെ പേരില്‍ ധ്രുവീകരിക്കുകയും കൊലപ്പെടുത്തുകയും ചെയ്യുന്നു. മുഖ്യമന്ത്രി ഡോ. ഹിമന്ത ബിശ്വ ശര്‍മ്മ ഇരകളെ ആശ്വസിപ്പിക്കുന്നതിനുപകരം, ക്രൂരത കാട്ടിയ പോലിസുകാരെ ട്വീറ്റിലൂടെ അഭിനന്ദിക്കുകയും പള്ളിയില്‍ നിന്നു പുറത്താക്കുന്നതിന്റെയും പള്ളി പൊളിക്കുന്നതിന്റെയും ഫോട്ടോകള്‍ അപ്ലോഡ് ചെയ്യുകയും ചെയ്തു.

പോലിസിന്റെ മര്‍ദനമേറ്റ് നിലത്ത് അനങ്ങാതെ കിടക്കുന്ന ഒരു പ്രതിഷേധക്കാരനെ ഒരു ഫോട്ടോഗ്രാഫര്‍ ചവിട്ടുകയും മുട്ടുകൊണ്ട് ഇടിക്കുകയും ചെയ്യുന്ന വൈറല്‍ വീഡിയോയില്‍ നിന്ന് ഹിന്ദുത്വ ഫാഷിസ്റ്റുകള്‍ സാധാരണക്കാരുടെ മനസില്‍ കുത്തിവച്ച മുസ്‌ലിംകളോടുള്ള വിദ്വേഷത്തിന്റെ വ്യാപ്തി വ്യക്തമാണ്. സംഘികള്‍ക്കല്ലാതെ ഒരു മനുഷ്യനും ഇത്ര ക്രൂരത കാട്ടാന്‍ കഴിയില്ല.

മുസ്‌ലിംകളായി എന്ന ഒറ്റക്കാരണത്താല്‍ ഇന്ത്യന്‍ പൗരന്മാരെ നിയമവിരുദ്ധ കുടിയേറ്റക്കാരായി മുദ്രകുത്തുന്നതും സംസ്ഥാനത്തെ മുസ്‌ലിംകള്‍ക്കെതിരായ ക്രൂരതകളും അവസാനിപ്പിക്കണമെന്ന് ഫൈസി അസം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. കുടിയൊഴിപ്പിക്കപ്പെട്ട ആളുകളെ ഉടന്‍ പുനരധിവസിപ്പിക്കണമെന്നും വെടിവെപ്പില്‍ കൊല്ലപ്പെട്ടവരുടെ ബന്ധുക്കള്‍ക്ക് ന്യായമായ നഷ്ടപരിഹാരം നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Next Story

RELATED STORIES

Share it