Sub Lead

പശു ഇറച്ചി വിറ്റെന്നാരോപിച്ച് ഹിന്ദുത്വ ആക്രമണം: ഇരയ്ക്ക് ഒരു ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവ്

പശു ഇറച്ചി വിറ്റെന്നാരോപിച്ച് ഹിന്ദുത്വ ആക്രമണം: ഇരയ്ക്ക് ഒരു ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവ്
X

ഗുവാഹത്തി: പശു ഇറച്ചി വിറ്റെന്നാരോപിച്ച് അസമിലെ മധുപൂരില്‍ ഹിന്ദുത്വര്‍ ആക്രമിച്ച മുസ് ലിമിന് ഒരു ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് ദേശീയ മനുഷ്യാവകാശ കമ്മീഷന്‍(എന്‍എച്ച്ആര്‍സി) സംസ്ഥാന സര്‍ക്കാരിനു നിര്‍ദേശം നല്‍കി. ആക്രമണത്തിനിരയായ ഷൗക്കത്ത് അലിക്കാണ് ഒക്ടോബര്‍ 24നകം ഒരു ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കേണ്ടതെന്നു ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവിട്ടു.

2019 ഏപ്രില്‍ 7നാണു കേസിനാസ്പദമായ സംഭവം. ബിശ്വനാഥ് ചാരിയാലിയില്‍ പോലിസ് ഉദ്യോഗസ്ഥരുടെ കണ്‍മുന്നില്‍വച്ചാണ് ഷൗക്കത്ത് അലി ക്രൂരമായ ആക്രമണത്തിനിരയായത്. തന്നെ ആക്രമിക്കുമ്പോള്‍ പോലിസുകാര്‍ നോക്കിനില്‍ക്കുകയായിരുന്നെന്ന് ഷൗക്കത്തലി ആരോപിച്ചിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി കോണ്‍ഗ്രസ് നേതാവ് ദേബബ്രത സൈകിയ നല്‍കിയ പരാതിയിലാണ് കമ്മീഷന്റെ നടപടി. സംഭവത്തില്‍ ഉള്‍പ്പെട്ട പോലിസ് ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടിയെടുത്ത് നാല് ആഴ്ചയ്ക്കകം റിപോര്‍ട്ട് ചെയ്യണമെന്നും ഡിജിപിക്കു നിര്‍ദേശം നല്‍കിയിട്ടുണ്ട്. കമ്മീഷന്‍ നിര്‍ദേശം അവഗണിക്കുകയാണെങ്കില്‍ ഉചിതമായ നടപടി സ്വീകരിക്കുമെന്ന് കമ്മീഷന്‍ മുന്നറിയിപ്പ് നല്‍കുകയും ചെയ്തു.

Assam Cow Vigilantism Case: NHRC orders State Govt to pay Rs One lakh to victim




Next Story

RELATED STORIES

Share it