Sub Lead

മുസ്‌ലിംകള്‍ പാല്‍ തരാത്ത പശു; വിവാദ പരാമര്‍ശവുമായി ബിജെപി എംഎല്‍എ

അസം എംഎല്‍എ പ്രശാന്ത ഫുകാനാണ് മുസ്‌ലിംകള്‍ പാല്‍ തരാത്ത പശുക്കളെപ്പോലെയാണെന്ന വിവാദപരാമര്‍ശം നടത്തിയത്. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ലഭിക്കുന്ന മുസ്‌ലിം വോട്ടുകളെക്കുറിച്ച് സംസാരിക്കവെയാണ് ബിജെപിക്ക് വോട്ടുനല്‍കാത്ത മുസ്‌ലിംകളെ സംസ്ഥാന സര്‍ക്കാര്‍ പരിഗണിക്കില്ലെന്നും ഒന്നും നല്‍കില്ലെന്നും ദിബ്‌റുഗര്‍ഹിലെ ബിജെപി എംഎല്‍എ പ്രശാന്ത പറഞ്ഞത്.

മുസ്‌ലിംകള്‍ പാല്‍ തരാത്ത പശു; വിവാദ പരാമര്‍ശവുമായി ബിജെപി എംഎല്‍എ
X

ദിസ്പൂര്‍: മുസ്‌ലിം വിരുദ്ധ പരാമര്‍ശവുമായി ബിജെപി എംഎല്‍എ. അസം എംഎല്‍എ പ്രശാന്ത ഫുകാനാണ് മുസ്‌ലിംകള്‍ പാല്‍ തരാത്ത പശുക്കളെപ്പോലെയാണെന്ന വിവാദപരാമര്‍ശം നടത്തിയത്. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ലഭിക്കുന്ന മുസ്‌ലിം വോട്ടുകളെക്കുറിച്ച് സംസാരിക്കവെയാണ് ബിജെപിക്ക് വോട്ടുനല്‍കാത്ത മുസ്‌ലിംകളെ സംസ്ഥാന സര്‍ക്കാര്‍ പരിഗണിക്കില്ലെന്നും ഒന്നും നല്‍കില്ലെന്നും ദിബ്‌റുഗര്‍ഹിലെ ബിജെപി എംഎല്‍എ പ്രശാന്ത പറഞ്ഞത്.

മുസ്‌ലിംകളെ പശുക്കളോട് ഉപമിച്ച എംഎല്‍എയുടെ പ്രസ്താവനയ്‌ക്കെതിരേ കോണ്‍ഗ്രസ് നേതാവ് ദേബബത്ര സൈക്കിയ സ്പീക്കര്‍ക്ക് കത്ത് നല്‍കിയിട്ടുണ്ട്. പ്രശാന്തയ്‌ക്കെതിരേ നടപടിയെടുക്കണമെന്നാണ് കോണ്‍ഗ്രസിന്റെ ആവശ്യം. പ്രസ്താവന വിവാദമായതോടെ വിശദീകരണവുമായി പ്രശാന്തയും രംഗത്തെത്തി. മുസ്‌ലിംകളോട് വോട്ടുചോദിക്കുന്നതില്‍ പ്രത്യേകിച്ച് ഉപയോഗമില്ലെന്നാണ് താനുദ്ദേശിച്ചതെന്നാണ് പ്രശാന്തയുടെ പ്രതികരണം. 'താന്‍ പറഞ്ഞ കാര്യം വ്യക്തമാണ്. 90 ശതമാനത്തോളം വരുന്ന മുസ്‌ലിംകള്‍ ഞങ്ങള്‍ക്ക് വോട്ടുചെയ്യില്ല.

പാല്‍ തരാത്ത പശുവിന് എന്തിന് തീറ്റകൊടുക്കണം എന്ന പഴഞ്ചൊല്ലാണ് അതിന് ശേഷം പറഞ്ഞത്. അല്ലാതെ മുസ്‌ലിംകളെ താന്‍ പശുക്കളെന്ന് വിളിച്ചിട്ടില്ല'- പ്രശാന്ത പറയുന്നു. നേരത്തെ ഒരു പ്രദേശിക ചാനലിനോടും പ്രശാന്ത ഇതേ പ്രസ്താവന ആവര്‍ത്തിച്ചിരുന്നു. 90 ശതമാനം വരുന്ന ഹിന്ദുക്കള്‍ ഞങ്ങള്‍ക്ക് വോട്ടുചെയ്യും. എന്നാല്‍, 90 ശതമാനത്തോളം വരുന്ന മുസ്‌ലിംകള്‍ ഞങ്ങള്‍ക്ക് വോട്ടുചെയ്യില്ല. പാല്‍ തരാത്ത പശുവിന് എന്തിനാണ് തീറ്റകൊടുക്കുന്നത്- തുടങ്ങിയ പരാമര്‍ശങ്ങളാണ് അന്നും എംഎല്‍എ നടത്തിയത്. പ്രശാന്തയുടെ പ്രസ്താവനയ്‌ക്കെതിരേ വിവിധ കോണുകളില്‍നിന്നും വ്യാപകപ്രതിഷേധം ഉയരുന്നുണ്ട്.

Next Story

RELATED STORIES

Share it