ആഴ്‌സണല്‍ ഫുട്‌ബോള്‍ താരം തോമസ് പാര്‍ട്ടെ ഇസ്‌ലാം സ്വീകരിച്ചു
ഘാന താരം ലണ്ടനിലെ പള്ളിയില്‍ എത്തി തന്റെ ഷഹാദത്ത് ചൊല്ലി ഇസ്ലാമിലേക്ക് പരിവര്‍ത്തനം ചെയ്തതായി ലണ്ടനിലെ ശരീഅ സയന്‍സസിലെ ഇമാമും പ്രഭാഷകനും ഗവേഷകനുമായ ശെയ്ഖ് മുഹമ്മദ് അല്‍ അസ്ഹരി അറിയിച്ചു.

ലണ്ടന്‍: താന്റെ ഇസ്‌ലാം ആശ്ലേഷണം പ്രഖ്യാപിച്ച് ആഴ്‌സണല്‍ ഫുട്‌ബോള്‍ ക്ലബ്ബിനായി കളിക്കുന്ന ഘാന താരം തോമസ് പാര്‍ട്ടെ. ഘാന താരം ലണ്ടനിലെ പള്ളിയില്‍ എത്തി തന്റെ ഷഹാദത്ത് ചൊല്ലി ഇസ്ലാമിലേക്ക് പരിവര്‍ത്തനം ചെയ്തതായി ലണ്ടനിലെ ശരീഅ സയന്‍സസിലെ ഇമാമും പ്രഭാഷകനും ഗവേഷകനുമായ ശെയ്ഖ് മുഹമ്മദ് അല്‍ അസ്ഹരി അറിയിച്ചു. രണ്ട് വര്‍ഷം മുമ്പ് അത്‌ലറ്റിക്കോ മാഡ്രിഡില്‍ നിന്ന് 45 മില്യണ്‍ പൗണ്ടിനാണ് തോമസ് പാര്‍ട്ടെ ആഴ്‌സണലിലെത്തിയത്.
29 കാരനായ ഫുട്‌ബോള്‍ താരം മുമ്പ് അത്‌ലറ്റിക്കോ മാഡ്രിഡില്‍ നിന്ന് വായ്പാ അടിസ്ഥാനത്തില്‍ മല്ലോര്‍ക്കയിലും അല്‍മേരിയയിലും കളിച്ചിട്ടുണ്ട്. എതിരാളികളില്‍ നിന്നുള്ള പന്തുകള്‍ തടയുന്നതിലും ശക്തമായ ലോംഗ് റേഞ്ച് ഷോട്ടുകള്‍ ഉതിര്‍ക്കുന്നതിലും നിപുണനാണ് തോമസ് പാര്‍ട്ടെ.
അത്‌ലറ്റിക്കോ മാഡ്രിഡിനൊപ്പം 188 മത്സരങ്ങള്‍ തോമസ് പാര്‍ട്ടെ കളിച്ചിട്ടുണ്ട്. അതില്‍ 16 ഗോളുകളും 12 അസിസ്റ്റുകളും നേടിയിട്ടുണ്ട്. ഘാനയ്ക്കു വേണ്ടി 40ഓളം അന്താരാഷ്ട്ര മത്സരങ്ങള്‍ കളിച്ച അദ്ദേഹം മൂന്ന് ആഫ്രിക്കന്‍ കപ്പ് ഓഫ് നേഷന്‍സിലും പങ്കെടുത്തിട്ടുണ്ട്.
RELATED STORIES
ഷാരോണ്‍ വധക്കേസില്‍ മുഖ്യപ്രതി ഗ്രീഷ്മയ്ക്ക് ജാമ്യം
25 Sep 2023 10:37 AM GMTസൗദി യുവതിയുടെ ലൈംഗിക അതിക്രമ പരാതി: വ്ളോഗര്‍ ഷാക്കിര്‍ സുബ്ഹാനെതിരെ...
25 Sep 2023 5:42 AM GMTആര് എസ് എസ് നേതാവിന്റെ അനുസ്മരണ പരിപാടി ഉദ്ഘാടനം ചെയ്ത പി കെ...
24 Sep 2023 5:55 AM GMTമന്ത്രി വീണാ ജോര്‍ജിനെതിരായ അധിക്ഷേപം: കെ എം ഷാജിക്കെതിരേ കേസ്
23 Sep 2023 10:48 AM GMTപിണങ്ങിപ്പോയി എന്നത് മാധ്യമസൃഷ്ടി; വിശദീകരണവുമായി മുഖ്യമന്ത്രി
23 Sep 2023 10:39 AM GMTനിപ ഭീതിയൊഴിയുന്നു; കോഴിക്കോട് തിങ്കളാഴ്ച മുതല്‍ സ്കൂളുകള്‍ തുറക്കും
23 Sep 2023 10:26 AM GMT