- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
'ഭീകരര്‍ക്കൊപ്പം' പിടിയിലായ പോലിസ് ഓഫിസറെയും ഭീകരനായി കണക്കാക്കുമെന്ന് പോലിസ്
പോലിസ് ഡെപ്യൂട്ടി സൂപ്രണ്ടായ ദേവേന്ദ്ര സിങ്ങിനെ ശനിയാഴ്ചയാണ് അടിമുടി ദുരൂഹത നിറഞ്ഞ സംഭവങ്ങള്‍ക്കിടെ ജമ്മുകശ്മീര്‍ പോലിസ് കസ്റ്റഡിയിലെടുത്തത്.

ശ്രീനഗര്‍: ജമ്മുകശ്മീരില്‍ ഹിസ്ബുല്‍ മുജാഹിദീന്‍ പ്രവര്‍ത്തകരോടൊപ്പം പിടിയിലായ പോലിസ് ഓഫിസറെയും ഭീകരനായ' കണക്കാക്കുമെന്ന് ജമ്മു കശ്മീര്‍ പോലിസ്. പോലിസ് ഡെപ്യൂട്ടി സൂപ്രണ്ടായ ദേവേന്ദ്ര സിങ്ങിനെ ശനിയാഴ്ചയാണ് അടിമുടി ദുരൂഹത നിറഞ്ഞ സംഭവങ്ങള്‍ക്കിടെ ജമ്മുകശ്മീര്‍ പോലിസ് കസ്റ്റഡിയിലെടുത്തത്. ശ്രീനഗര്‍ വിമാനത്താവളത്തില്‍ ഹൈജാക്കിങ് വിരുദ്ധ സ്‌ക്വാഡില്‍ പ്രവര്‍ത്തിച്ചിരുന്ന ദേവേന്ദ്ര സിങ്ങ് ധീരതയ്ക്ക് രാഷ്ട്രപതിയില്‍ നിന്ന് മെഡല്‍ നേടിയിരുന്നു.
'തീവ്രവാദികളെ'കടത്തിയത് സംബന്ധിച്ച് അന്വേഷണം പുരോഗമിക്കുകയാണെന്നും എല്ലാ സുരക്ഷാ, രഹസ്യാന്വേഷണ ഏജന്‍സികളും അന്വേഷണത്തില്‍ സഹകരിക്കുന്നുണ്ടെന്നും പോലിസ് പറഞ്ഞു. ഷോപിയാനില്‍ നടന്ന ഓപ്പറേഷനില്‍ ഹിസ്ബുള്‍ മുജാഹിദ്ദീന്‍ 'ഭീകരര്‍ക്കൊപ്പം ഡിഎസ്പിയെ അറസ്റ്റുചെയ്തതായി ജമ്മു കശ്മീര്‍ പോലിസ് ഐജി വിജയകുമാര്‍ സ്ഥിരീകരിച്ചു. ദേശീയപാതയില്‍ വാഹനത്തില്‍ ഇവര്‍ ഒരുമിച്ച് യാത്ര ചെയ്യുകയായിരുന്നുവെന്നാണ് വിജയ് കുമാര്‍ വ്യക്തമാക്കിയത്.
കുല്‍ഗാമിലെ മിര്‍ ബസാറില്‍ നിന്നാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. ഇവര്‍ സഞ്ചരിച്ച വാഹനം തടഞ്ഞുനിര്‍ത്തി നടത്തിയ പരിശോധനയിലാണ് കൂടെയുള്ളവരെ തിരിച്ചറിഞ്ഞത്. ഹിസ്ബുള്‍ മുജാഹിദ്ദീന്‍ പ്രവര്‍ത്തകന്‍ നവീദ് ബാബുവിനൊപ്പമാണ് ദേവേന്ദ്രസിങ്ങിനെ അറസ്റ്റ് ചെയ്തത്. കശ്മീരികളല്ലാത്ത 11 പേരെ കൊന്ന കേസിലെ പ്രതിയാണ് ഇയാളെന്ന് പോലിസ് പറയുന്നത്. ഡല്‍ഹിയിലേക്ക് പോവുകയായിരുന്ന ഇവരുടെ വാഹനത്തില്‍നിന്ന് ആയുധങ്ങളും പോലിസ് കണ്ടെടുത്തു. 'ദേവേന്ദ്ര സിങ്ങ് നിരവധി തീവ്രവാദ വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുത്തിട്ടുള്ളയാളാണ്. എന്നാല്‍ അദ്ദേഹത്തെ അറസ്റ്റ് ചെയ്തത് കുറ്റകരമായ സാഹചര്യത്തിലാണ്. അതിനാല്‍ അദ്ദേഹത്തെ തീവ്രവാദിയായി കണക്കാക്കുമെന്നും സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും ഐജി വ്യക്തമാക്കി.പാര്‍ലമെന്റ് ആക്രമണക്കേസില്‍ ദേവേന്ദ്രസിങ്ങ് തന്നെ കുടുക്കുകയായിരുന്നുവെന്ന് തൂക്കിലേറ്റപ്പെട്ട അഫ്‌സല്‍ ഗുരു വെളിപ്പെടുത്തിയിരുന്നു.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















