Sub Lead

''ബക്രീദ് വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രമേ വരുന്നുള്ളൂ. ബലി മാംസവും രക്തവും കാണുന്നത് വിശ്വാസത്തെ ദുഷിപ്പിക്കുമെന്ന് ആര്‍ക്കെങ്കിലും തോന്നിയാല്‍ അവര്‍ വീടിനുള്ളില്‍ തന്നെ കഴിയണം..... അനുജ് ചൗധുരിയെ അറസ്റ്റ് ചെയ്യണം'': വാട്ട്‌സാപ്പില്‍ സ്റ്റാറ്റസിട്ട മുസ്‌ലിം യുവാവ് അറസ്റ്റില്‍

ബക്രീദ് വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രമേ വരുന്നുള്ളൂ. ബലി മാംസവും രക്തവും കാണുന്നത് വിശ്വാസത്തെ ദുഷിപ്പിക്കുമെന്ന് ആര്‍ക്കെങ്കിലും തോന്നിയാല്‍ അവര്‍ വീടിനുള്ളില്‍ തന്നെ കഴിയണം..... അനുജ് ചൗധുരിയെ അറസ്റ്റ് ചെയ്യണം: വാട്ട്‌സാപ്പില്‍ സ്റ്റാറ്റസിട്ട മുസ്‌ലിം യുവാവ് അറസ്റ്റില്‍
X

മുസഫര്‍ നഗര്‍ (യുപി): ഹോളി ദിനത്തില്‍ മുസ്‌ലിംകള്‍ പുറത്തിറങ്ങരുതെന്ന് ആവശ്യപ്പെട്ട സംഭല്‍ സര്‍ക്കിള്‍ ഓഫീസര്‍ അനുജ് ചൗധുരിയെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട മുസ്‌ലിം യുവാവ് അറസ്റ്റില്‍. മുസഫര്‍ നഗറിലെ കമാല്‍പൂര്‍ ഗ്രാമത്തിലെ ആബാദ് ഷായാണ് അറസ്റ്റിലായിരിക്കുന്നത്.

'' ബക്രീദ് വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രമേ വരുന്നുള്ളൂ. ബലി മാംസവും രക്തവും കാണുന്നത് വിശ്വാസത്തെ ദുഷിപ്പിക്കുമെന്ന് ആര്‍ക്കെങ്കിലും തോന്നിയാല്‍ അവര്‍ വീടിനുള്ളില്‍ തന്നെ കഴിയണം.'' എന്നാണ് ആബാദ് ഷാ വാട്ട്‌സാപ്പില്‍ സ്റ്റാറ്റസിട്ടത്. വര്‍ഗീയ പരാമര്‍ശം നടത്തിയ അനൂജ് ചൗധുരിയെ അറസ്റ്റ് ചെയ്യണമെന്നും സ്റ്റാറ്റസില്‍ ആവശ്യമുണ്ടായിരുന്നു. ഈ സ്റ്റാറ്റസ് വൈറലായതോടെയാണ് ആബാദ് ഷായെ തേടി പോലിസ് എത്തിയത്. തുടര്‍ന്ന് കസ്റ്റഡിയില്‍ എടുത്ത് ബലം പ്രയോഗിച്ച് മാപ്പ് പറയിപ്പിച്ചു. മാപ്പ് പറയിപ്പിക്കുന്നതിന്റെ വീഡിയോയും തയ്യാറാക്കി പ്രചരിപ്പിച്ചു.

ക്ഷമാപണ വീഡിയോയില്‍ ആബാദ് ഇങ്ങനെ പറയുന്നു: ''ഞാന്‍ കമാല്‍പൂര്‍ ഗ്രാമത്തിലെ താമസക്കാരനാണ്. സര്‍ക്കിള്‍ ഓഫീസറെക്കുറിച്ച് നടത്തിയ പരാമര്‍ശത്തിന് ഞാന്‍ ക്ഷമ ചോദിക്കുന്നു. ഈ തെറ്റ് ഇനി ആവര്‍ത്തിക്കില്ല. പോലീസ് വകുപ്പിനെ ഞാന്‍ ബഹുമാനിക്കുന്നു. ദയവായി എന്നോട് ക്ഷമിക്കൂ''...

വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രമാണ് ഹോളിയെന്നും ജുമുഅ നമസ്‌കാരം 52 തവണയുണ്ടെന്നും നിറത്തെ ഭയമുണ്ടെങ്കില്‍ ഹോളി ദിനത്തില്‍ മുസ്‌ലിംകള്‍ പുറത്തിറങ്ങരുതെന്നുമാണ് അനുജ് ചൗധുരി ആവശ്യപ്പെട്ടിരുന്നത്.

Next Story

RELATED STORIES

Share it