Sub Lead

പഴ്‌സനല്‍ കംപ്യൂട്ടറിന്റെ ഉപജ്ഞാതാവ് അര്‍നോള്‍ഡ് സ്പില്‍ബര്‍ഗ് അന്തരിച്ചു

പഴ്‌സനല്‍ കംപ്യൂട്ടറിന്റെ ഉപജ്ഞാതാവ് അര്‍നോള്‍ഡ് സ്പില്‍ബര്‍ഗ് അന്തരിച്ചു
X

ലോസ് ഏയ്ഞ്ചല്‍സ്: പ്രശസ്ത ചലച്ചിത്ര നിര്‍മാതാവ് സ്റ്റീവന്‍ സ്പില്‍ബര്‍ഗിന്റെ പിതാവും പഴ്‌സനല്‍ കംപ്യൂട്ടര്‍ സാധ്യമാക്കാന്‍ സഹായിച്ച എന്‍ജിനീയറുമായ അര്‍നോള്‍ഡ് സ്പില്‍ബര്‍ഗ് അന്തരിച്ചു. 103 വയസ്സായിരുന്നു. ലോസ് ഏയ്ഞ്ചല്‍സില്‍ കുടുംബത്തോടൊപ്പം കഴിയുന്നതിനിടെ ചൊവ്വാഴ്ച സ്പില്‍ബര്‍ഗ് സ്വാഭാവിക കാരണങ്ങളാല്‍ മരണപ്പെട്ടതെന്ന് അദ്ദേഹത്തിന്റെ മക്കള്‍ അറിയിച്ചു. ജനറല്‍ ഇലക്ട്രിക്കലില്‍ ജോലി ചെയ്യുന്നതിനിടെ 1950കളുടെ അവസാനത്തില്‍ അര്‍നോള്‍ഡ് സ്പില്‍ബര്‍ഗും ചാള്‍സ് പ്രോപ്‌സ്‌റ്റെറും ചേര്‍ന്ന് വികസിപ്പിച്ച ജി.ഇ-225 മെയിന്‍ ഫ്രെയിം കംപ്യൂട്ടറാണ് പ്രോഗ്രാമിങ് ലാംഗ്വേജ് 'ബേസിക്' വികസിപ്പിക്കാന്‍ സഹായകരമായത്. സ്റ്റീവന്‍ സ്പില്‍ബര്‍ഗിനെ കൂടാതെ തിരക്കഥാകൃത്ത് ആന്‍, നിര്‍മാതാവ് നാന്‍സി, മാര്‍ക്കറ്റിങ് എക്‌സിക്യൂട്ടിവ് സ്യൂ എന്നീ മക്കളുണ്ട്. പിതാവിന്റെ ജീവിതാനുഭവങ്ങള്‍ ഉള്‍പ്പെടുത്തിയാണ് സ്റ്റീവന്‍ സ്പില്‍ബര്‍ഗ് 1998ല്‍ സേവിങ് പ്രൈവറ്റ് റ്യാന്‍ എന്ന ചിത്രം ഒരുക്കിയത്.

Arnold Spielberg, Father of Steven Spielberg, Dies at 103

Next Story

RELATED STORIES

Share it