Sub Lead

കെട്ടിവയ്ക്കാന്‍ പണവുമായി സലിം കുമാര്‍ എത്തി; അരിതാ ബാബു നാമ നിര്‍ദേശ പത്രിക സമര്‍പ്പിച്ചു

പശുവിനെ വളര്‍ത്തി പാല് കച്ചവടം നടത്തി കുടുംബം പോറ്റുന്ന അരിത സ്ഥാനാര്‍ത്ഥിയായ വിവരം അറിഞ്ഞ സലിം കുമാര്‍ മത്സരിക്കാന്‍ അരിതയ്ക്ക് കെട്ടിവയ്ക്കാനുള്ള തുക നല്‍കുമെന്നും കായംകുളത്ത് പ്രചാരണത്തിനെത്തുമെന്നും നേരത്തെ പറഞ്ഞിരുന്നു.

കെട്ടിവയ്ക്കാന്‍ പണവുമായി സലിം കുമാര്‍ എത്തി;   അരിതാ ബാബു നാമ നിര്‍ദേശ പത്രിക സമര്‍പ്പിച്ചു
X

കായംകുളം: കെട്ടിവയ്ക്കാന്‍ പണവുമായി സലിം കുമാര്‍ എത്തി. അരിതാ ബാബു പത്രിക സമര്‍പ്പിച്ചു. കായംകുളം നിയോജക മണ്ഡലം യുഡിഎഫ് സ്ഥാനാര്‍ത്ഥി അരിതാ ബാബുവിന്റെ പത്രിക സമര്‍പ്പണത്തിനാണ് സിനിമ നടന്‍ സലീംകുമാര്‍ കായംകുളത്ത് എത്തിയത്. രാവിലെ 11.30 ഓടെ പത്രികാ സമര്‍പ്പണത്തിനായി മുതുകുളം ബ്ലോക്ക് പഞ്ചായത്തില്‍ എത്തിയ അരിതക്ക് സലിം കുമാര്‍ കെട്ടിവയ്ക്കാനുള്ള പണം നേരിട്ടു കൈയ്മാറുകയും പ്രതിക സമര്‍പ്പണത്തില്‍ പങ്ക് ചേരുകയും ചെയ്തു.

പശുവിനെ വളര്‍ത്തി പാല് കച്ചവടം നടത്തി കുടുംബം പോറ്റുന്ന അരിത സ്ഥാനാര്‍ത്ഥിയായ വിവരം അറിഞ്ഞ സലിം കുമാര്‍ മത്സരിക്കാന്‍ അരിതയ്ക്ക് കെട്ടിവയ്ക്കാനുള്ള തുക നല്‍കുമെന്നും കായംകുളത്ത് പ്രചാരണത്തിനെത്തുമെന്നും നേരത്തെ പറഞ്ഞിരുന്നു. മുതുകുളം ബിഡിഒ ലിജുമോന്‍ മുമ്പാകെയാണ് അരിത പത്രിക സമര്‍പ്പിച്ചത്. യുഡിഎഫ് നേതാക്കന്മാരും പ്രവര്‍ത്തകരും പത്രിക സമര്‍പ്പണത്തിന് അരിതക്കൊപ്പം എത്തിയിരുന്നു.

Next Story

RELATED STORIES

Share it