Sub Lead

അരിമ്പ്ര കുത്ത് വനവൽക്കരണം: അനുവദിച്ച ഫണ്ടിൽ ക്രമക്കേട് നടന്നതായി വനവൽക്കരണ സമിതി

30 ലക്ഷം ഫണ്ട് അനുവദിച്ച പ്രവർത്തിയിൽ വൃക്ഷതൈ നടൽ, പരിപാലനം, വളം ചെയ്യൽ, തൈ നനക്കൽ ഉൾപെടെ മൂന്ന് വർഷത്തെ പ്രവർത്തന പദ്ധതി കിഴുപറമ്പ് പഞ്ചായത്തിനു കീഴിൽ തൊഴിലുറപ്പു പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് പ്രവർത്തി ആരംഭിച്ചിരുന്നത്.

അരിമ്പ്ര കുത്ത് വനവൽക്കരണം: അനുവദിച്ച ഫണ്ടിൽ ക്രമക്കേട് നടന്നതായി വനവൽക്കരണ സമിതി
X

അരീക്കോട്: നിലമ്പൂർ നോർത്ത് ഡിവിഷനു കീഴിലുള്ള ഏറനാട് മണ്ഡലത്തിലെ അരിമ്പ്ര കുത്ത് വനഭൂമിയിൽ ഉൾപ്പെട്ട 323 ഏക്കർ ഭൂമി സ്വാഭാവിക വനഭൂമിയാക്കി മാറ്റാൻ ഗവർമെൻറ് നിർദേശം നൽകിയത് യാഥാർത്ഥ്യമാക്കാൻ വനവൽക്കരണം ആരംഭിച്ചതിൽ വൻ ക്രമക്കേട് നടന്നതായി അരിമ്പ്ര കുത്ത് വനവൽക്കരണ സമിതി ഭാരവാഹികൾ ആരോപിച്ചു.

30 ലക്ഷം ഫണ്ട് അനുവദിച്ച പ്രവർത്തിയിൽ വൃക്ഷതൈ നടൽ, പരിപാലനം, വളം ചെയ്യൽ, തൈ നനക്കൽ ഉൾപെടെ മൂന്ന് വർഷത്തെ പ്രവർത്തന പദ്ധതി കിഴുപറമ്പ് പഞ്ചായത്തിനു കീഴിൽ തൊഴിലുറപ്പു പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് പ്രവർത്തി ആരംഭിച്ചിരുന്നത്. 4500 തൊഴിൽ ദിനങ്ങൾ നൽകിയ പദ്ധതിയിൽ വിവിധ ഇനങ്ങളിലായി 8000 വൃക്ഷ തൈകൾ നട്ടുപിടിപ്പിച്ചതായി തൊഴിലുറപ്പിന് നേതൃത്വം നൽകുന്ന ഓവർസിയർ പറഞിരുന്നു എന്നാൽ ഒരു വർഷം പിന്നിട്ടപ്പോൾ കൃത്യമായ പരിചരണം ലഭിക്കാതെ 3000 തൈകൾ ഉണങ്ങിയതായി വനംവകുപ്പ് ഉദ്യോസ്ഥർ പറഞ്ഞു.

തൈകൾ നട്ടുപിടിപ്പിച്ചതിന് ശേഷം തൊഴിലുറപ്പിന് നേതൃത്വം നൽകുന്ന ഓവർസിയർ, എഡിഎസ്, സിഡിഎസ് ഉൾപ്പെടെയുള്ളവർ പരിചരണ പ്രവർത്തി തൊഴിലാളികളെ കൊണ്ട് എടുപ്പിക്കാത്തതാണ് തൈകൾ നഷ്ടമാകാൻ കാരണം, വനം വകുപ്പ് ഉദ്യോഗസ്ഥരുടെ മേൽനോട്ടത്തിൽ നടക്കേണ്ടിയിരുന്ന പ്രവർത്തിയിൽ വനം വകുപ്പിന്റെ വീഴ്ച വന്നതായി ബന്ധപ്പെട്ട ഉദ്യോഗസ്ഥർ ചൂണ്ടി കാണിച്ചു.

ഇതിനിടെജൂലൈ23 വെള്ളിയാഴ്ച മുതൽ 31 വരെ നഷ്ടമായ തൈകൾ നട്ടുപിടിപ്പിക്കുന്നതിനായിതൊഴിലുറപ്പ് പ്രവർത്തകരോടൊപ്പം സന്നദ്ധസേവകരുടെ സഹായംആവശ്യപ്പെട്ട് കിഴുപറമ്പ് പഞ്ചായത്ത് പ്രസിഡൻറ് സഫിയ എംസി, തൊഴിലുറപ്പ് ചുമതലയുള്ള ഓവർസിയർ റിഷാദ് കെടിയും സന്നദ്ധ സംഘടനകൾക്കും ക്ലബ്ബുകൾക്കും കത്ത് നൽകിയത് വിവാദമായിരിക്കയാണ്. സന്നദ്ധ പ്രവർത്തകരുടെ സേവനം വനവൽക്കരണത്തിൽ പ്രയോജനപ്പെടുത്തി തൊഴിലുറപ്പ് ദിനങ്ങൾ നികത്താനാണ് ഈ നീക്കമെന്നാണ് ബന്ധപ്പെട്ടവരിൽ നിന്നുള്ള വിവരം.

തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തിയ പ്രവർത്തിയായതിനാൽ പ്രവർത്തി ദിനം കാണിച്ച് മസ്റ്റ് റോളിൽ കൃത്രിമം കാണിക്കാൻ കഴിയുന്നതിനാൽ പരിപാലനം ഉൾപ്പെടെയുള്ള ഫണ്ടിൽ ക്രമക്കേട് നടത്തിയതായി അരിമ്പ്ര കുത്ത് വനവൽക്കരണ സമിതി ഭാരവാഹികൾ ആരോപിച്ചു.

കൃത്യമായ നിർദേശങ്ങൾ സമയബന്ധിതമായി നടത്താത്തതിനാൽ ഫണ്ട് തട്ടിയെടുക്കുക മാത്രമാണ് ഇതിലൂടെ ലക്ഷ്യമാക്കുന്നതെന്നും നഷ്ടമായ തൈകൾ ഉൾപ്പെടെ നട്ടുപിടിപ്പിച്ച് പരിപ്പാലനം നടത്താൻ ബന്ധപ്പെട്ട കിഴുപറമ്പ് പഞ്ചായത്തും വനം വകുപ്പ് ഉദ്യോഗസ്ഥരും തയ്യാറാകണമെന്നും സമിതി ഭാരവാഹികൾ പറഞ്ഞു. പ്രവർത്തിയിൽ വീഴ്ച വരുത്തിയവർക്കെതിരെ വനം വകുപ്പ് മന്ത്രി, ഫോറസ്റ്റ് വിജിലൻസ് ഉൾപ്പെടെയുള്ളവർക്ക് പരാതി നൽകുമെന്നും അരിമ്പ്ര കുത്ത് വനവൽക്കരണ സമിതി കൺവീനർ കെഎം സലിം പത്തനാപുരം പറഞ്ഞു.

Next Story

RELATED STORIES

Share it