ന്യൂനപക്ഷങ്ങള്‍ ഇന്ത്യയുടെ ഐക്യത്തിനും അഖണ്ഡതയ്ക്കും ഭീഷണിയാണോ ?; ഹയര്‍ സെക്കന്‍ഡറി തുല്യതാ പരീക്ഷാ ചോദ്യപേപ്പര്‍ വിവാദത്തില്‍
രണ്ടാം വര്‍ഷ സോഷ്യോളജി ചോദ്യപേപ്പറിലാണ് വിവാദ ചോദ്യം ഉള്‍പ്പെടുത്തിയത്. എട്ട് മാര്‍ക്കിന്റെ ഉപന്യാസ മാതൃകയിലുള്ള ചോദ്യമാണിത്. സാക്ഷരതാ മിഷനുവേണ്ടി വിദ്യാഭ്യാസ വകുപ്പാണ് പരീക്ഷ നടത്തുന്നത്. രണ്ട് ഓപ്ഷനുകളാണ് ചോദ്യത്തിലുളളത്.

തിരുവനന്തപുരം: സാക്ഷരതാ മിഷന്‍ നടത്തിയ രണ്ടാം വര്‍ഷ ഹയര്‍ സെക്കന്‍ഡറി തുല്യതാ പരീക്ഷയുടെ ചോദ്യപേപ്പര്‍ വിവാദത്തില്‍. 'ന്യൂനപക്ഷങ്ങള്‍ ഇന്ത്യയുടെ ഐക്യത്തിനും അഖണ്ഡതക്കും ഭീഷണിയാണോ ?' എന്ന ചോദ്യം കടന്നുകൂടിയതാണ് വിവാദത്തിനിടയാക്കിയിരിക്കുന്നത്. രണ്ടാം വര്‍ഷ സോഷ്യോളജി ചോദ്യപേപ്പറിലാണ് വിവാദ ചോദ്യം ഉള്‍പ്പെടുത്തിയത്. എട്ട് മാര്‍ക്കിന്റെ ഉപന്യാസ മാതൃകയിലുള്ള ചോദ്യമാണിത്. സാക്ഷരതാ മിഷനുവേണ്ടി വിദ്യാഭ്യാസ വകുപ്പാണ് പരീക്ഷ നടത്തുന്നത്. രണ്ട് ഓപ്ഷനുകളാണ് ചോദ്യത്തിലുളളത്.
ഇന്ത്യയില്‍ ന്യൂനപക്ഷങ്ങളുടെ പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യുന്നതിനായി കൈക്കൊണ്ട നടപടികള്‍ പരിശോധിക്കുക എന്നായിരുന്നു ഒരു ചോദ്യം. സോഷ്യോളജി സിലബസില്‍ ഇങ്ങനെയൊരു ഭാഗമില്ലെന്നും ഈ ചോദ്യം സിലബസിന് പുറത്തുനിന്ന് മനപ്പൂര്‍വം ഉള്‍പ്പെടുത്തിയതാണെന്നും ആരോപണമുണ്ട്. മെയ് മാസത്തില്‍ നടക്കേണ്ട പരീക്ഷയാണ് കഴിഞ്ഞ ദിവസം നടന്നത്. ചോദ്യം തയ്യാറാക്കിയത് തങ്ങളല്ലെന്നും ഹയര്‍ സെക്കന്‍ഡറി ബോര്‍ഡാണെന്നും സാക്ഷരതാ മിഷന്‍ വിശദീകരിക്കുന്നു.
സംഭവം പരിശോധിക്കുമെന്ന് ഹയര്‍ സെക്കന്‍ഡറി ബോര്‍ഡും വ്യക്തമാക്കി. സാക്ഷരത മിഷനാണ് ചോദ്യങ്ങള്‍ നല്‍കുന്നതെന്നും പരീക്ഷാ നടത്തിപ്പ് മാത്രമാണ് തങ്ങളുടെ ചുമതലയെന്നാണ് ഹയര്‍ സെക്കന്‍ഡറി വകുപ്പും പറയുന്നു. പരീക്ഷ കഴിഞ്ഞ് ചോദ്യപേപ്പറുകള്‍ മൂല്യനിര്‍ണയവും പൂര്‍ത്തിയാക്കിയ ഘട്ടത്തിലാണുള്ളത്. വിദ്യാര്‍ഥികള്‍ക്കിടയില്‍ വര്‍ഗീയ ചിന്താഗതി ഉയര്‍ത്തുന്നതാണ് ഈ ചോദ്യമെന്ന് കെപിസിസി ജനറല്‍ സെക്രട്ടറി ഹരിഗോവിന്ദന്‍ പറഞ്ഞു. കുട്ടികളുടെ മനസില്‍ വര്‍ഗീയ വിത്തിടുന്ന ഇത്തരം ചോദ്യങ്ങളുണ്ടാക്കിയ അധ്യാപകര്‍ക്കെതിരേ നടപടിയെടുക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
RELATED STORIES
പാനായിക്കുളം സിമി കേസ്: എന്‍ഐഎയുടെ ഹരജി സുപ്രിംകോടതി തള്ളി
21 Sep 2023 9:32 AM GMTകാനഡയില്‍ വീണ്ടും ഖലിസ്ഥാന്‍ നേതാവ് കൊല്ലപ്പെട്ടു; വിസ നിര്‍ത്തിവച്ച്...
21 Sep 2023 8:05 AM GMTനിപ: ഭീഷണി ഒഴിഞ്ഞിട്ടില്ല; വിശദമായ പഠനം നടത്തുമെന്ന് മുഖ്യമന്ത്രി
19 Sep 2023 2:21 PM GMTപുതിയ പാര്‍ലിമെന്റില്‍ ആദ്യ ബില്‍ വനിതാസംവരണം; പ്രാബല്യത്തില്‍ വരിക...
19 Sep 2023 10:08 AM GMTനിപയില്‍ വീണ്ടും ആശ്വാസം: ഹൈറിസ്ക് സമ്പര്‍ക്കപ്പട്ടികയില്‍ 61 പേരുടെ...
18 Sep 2023 11:54 AM GMTപ്രതിഷേധക്കേസ്: ഗ്രോ വാസുവിനെ കോടതി വെറുതെവിട്ടു
13 Sep 2023 7:08 AM GMT