- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
റഷ്യയില്‍ യുദ്ധവിരുദ്ധ പ്രക്ഷോഭം ശക്തമാകുന്നു; നൂറുകണക്കിനുപേർ അറസ്റ്റില്‍
വ്യാഴാഴ്ച യുദ്ധം ആരംഭിച്ച ദിവസവും വെള്ളിയാഴ്ചയും തെരുവില്‍ പ്രക്ഷോഭം നടന്നിരുന്നു. ശനിയാഴ്ച മാത്രം 34 റഷ്യന്‍ നഗരങ്ങളില്‍ നിന്നായി 460 പേരെ അറസ്റ്റ് ചെയ്തു.

മോസ്‌കോ: യുക്രെയ്നില്‍ റഷ്യന്‍ സൈന്യം ആക്രമണം ശക്തമാക്കുകയാണ്. യുക്രെയ്നെ ആക്രമിക്കാനുള്ള റഷ്യന്‍ തീരുമാനത്തിനെതിരേ യൂറോപ്യന്‍ രാജ്യങ്ങളുടെ നടപടികളും ആരംഭിച്ചു. അയല്‍രാജ്യത്തെ ആക്രമിക്കുന്നതിനെതിരേ റഷ്യയിലും പ്രതിഷേധം ശക്തമാകുകയാണ്. മോസ്‌കോയിലും സെയിന്റ് പീറ്റേഴ്‌സ്ബര്‍ഗിലും തെരുവില്‍ റഷ്യക്കാര്‍ പ്രക്ഷോഭവുമായി രംഗത്തുവന്നു.
നേരത്തെ പ്രതിഷേധിച്ചവരെ അറസ്റ്റ് ചെയ്തിരുന്നു. വ്യാഴാഴ്ച യുദ്ധം ആരംഭിച്ച ദിവസവും വെള്ളിയാഴ്ചയും തെരുവില്‍ പ്രക്ഷോഭം നടന്നിരുന്നു. ശനിയാഴ്ച മാത്രം 34 റഷ്യന്‍ നഗരങ്ങളില്‍ നിന്നായി 460 പേരെ അറസ്റ്റ് ചെയ്തു. തലസ്ഥാനമായ മോസ്‌കോയില്‍ നിന്ന് മാത്രം 200 പേരെയാണ് പ്രതിഷേധിച്ചതിന്റെ പേരില്‍ അറസ്റ്റ് ചെയ്തത്.
ആക്രമണത്തെ അപലപിച്ചുകൊണ്ടുള്ള തുറന്ന കത്തുകളും നിരവധിയായി പ്രചരിക്കുന്നുണ്ട്. ഡോക്ടര്‍മാരുള്‍പ്പെടെയുള്ള ആരോഗ്യപ്രവര്‍ത്തകര്‍, അധ്യാപകര്‍, ആര്‍കിടെക്റ്റുമാര്‍, മാധ്യമപ്രവര്‍ത്തകര്‍, സാംസ്‌കാരിക പ്രവര്‍ത്തകര്‍ തുടങ്ങി സമൂഹത്തിന്റെ വിവിധ തുറകളിലുള്ളവര്‍ യുദ്ധത്തിനെതിരെ രംഗത്തുവന്നു.
മോസ്‌കോയിലെ ആര്‍ട് മ്യൂസിയമായ ഗ്യാരേജ് തങ്ങളുടെ പ്രവര്‍ത്തനം ശനിയാഴ്ച ഉച്ചമുതല്‍ നിര്‍ത്തിവെച്ചു. യുദ്ധം അവസാനിക്കുന്നതുവരെ ഇത് തുടരുമെന്നും തങ്ങള്‍ വിശാലലോകത്തിലെ യുദ്ധവിരുദ്ധ ചേരിയിലുള്ളവരാണെന്നും സംഘാടകര്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. യുക്രെയ്നെതിരായ ആക്രമണം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഒരു ഓണ്‍ലൈന്‍ ഹരജിയില്‍ ഇതുവരെ 7,80,000 (7.80 ലക്ഷം) പേരാണ് ഒപ്പിട്ടത്.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















