Sub Lead

മഹാരാഷ്ട്രയില്‍ മറ്റൊരു മന്ത്രിക്ക് കൂടി കൊവിഡ്; പേഴ്‌സണല്‍ സ്റ്റാഫുകള്‍ക്കും വൈറസ് സ്ഥിരീകരിച്ചു

എന്‍സിപി നേതാവും സാമൂഹിക വകുപ്പ് മന്ത്രിയുമായ ധനരാജ് മുണ്ഡേയ്ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.

മഹാരാഷ്ട്രയില്‍ മറ്റൊരു മന്ത്രിക്ക് കൂടി കൊവിഡ്;  പേഴ്‌സണല്‍ സ്റ്റാഫുകള്‍ക്കും വൈറസ് സ്ഥിരീകരിച്ചു
X

മുംബൈ: മഹാരാഷ്ട്രയിലെ മന്ത്രിക്കും പേഴസണ്‍ സ്റ്റാഫിനും കൊവിഡ്. എന്‍സിപി നേതാവും സാമൂഹിക വകുപ്പ് മന്ത്രിയുമായ ധനരാജ് മുണ്ഡേയ്ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.

സംസ്ഥാനത്ത് കൊവിഡ് ബാധിക്കുന്ന മൂന്നാമത്തെ മന്ത്രിയാണ് ധനജ്ഞയ് മുണ്ഡേ. ഇതിന് മുമ്പ് ഭവനവകുപ്പ് മന്ത്രി ജിതേന്ദ്ര അവാദ്, പൊതുമരാമത്ത് മന്ത്രി അശോക് ചവാന്‍ എന്നിവര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചിരുന്നു. വ്യാഴാഴ്ച രാത്രിയോടെയാണ് പരിശോധനാഫലം പുറത്ത് വന്നത്. അദ്ദേഹം മുംബൈയില്‍ ക്വാറന്റീനിലാണെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.

കൂടാതെ മന്ത്രിയുടെ രണ്ട് പ്രൈവറ്റ് അസിസ്റ്റന്റുമാര്‍, രണ്ട് ഡ്രൈവേഴ്‌സ്, വീട്ടിലെ പാചകക്കാരന്‍ എന്നിവരിലും വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്.

മഹാരാഷ്ട്രയില്‍ മാത്രം ഒരു ലക്ഷത്തോളം പേര്‍ക്ക് രോഗം കൊവിഡ് ബാധിച്ചിട്ടുണ്ട്. 3590 മരണങ്ങളാണ് സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

Next Story

RELATED STORIES

Share it