Sub Lead

അനു റാണിക്ക് ചരിത്രനേട്ടം; ജാവലിന്‍ ത്രോയില്‍ ഫൈനലില്‍

ഗ്രൂപ്പ് എയില്‍ നടന്ന പോരാട്ടത്തില്‍ മൂന്നാമതയാണ് അനു ഫിനിഷ് ചെയ്തത്.

അനു റാണിക്ക് ചരിത്രനേട്ടം; ജാവലിന്‍ ത്രോയില്‍ ഫൈനലില്‍
X

ദോഹ: ഇന്ത്യയുടെ ജാവലിന്‍ ത്രോ താരം അനു റാണിക്ക് ചരിത്ര നേട്ടം. ദോഹയില്‍ നടക്കുന്ന ലോക അത്‌ലറ്റിക്ക് ചാംപ്യന്‍ഷിപ്പില്‍ വനിതകളുടെ ജാവലിന്‍ ത്രോയില്‍ അനു റാണി ഫൈനലിലേക്ക് ഇടം നേടി. ആദ്യമായാണ് ഒരു ഇന്ത്യന്‍ ജാവലിന്‍ താരം ലോക ചാംപ്യന്‍ഷിപ്പിന്റെ ഫൈനലില്‍ പ്രവേശിക്കുന്നത്. തന്റെ നിലവിലെ ദേശീയ റെക്കോഡ് തിരുത്തിയാണ് അനുവിന്റെ ദോഹയിലെ പ്രകടനം. ഗ്രൂപ്പ് എയില്‍ നടന്ന പോരാട്ടത്തില്‍ മൂന്നാമതയാണ് അനു ഫിനിഷ് ചെയ്തത്. ഈ വിഭാഗത്തില്‍ പങ്കെടുത്തവരില്‍ അഞ്ചാം സ്ഥാനവുമായാണ് അനുവിന്റെ ഫൈനല്‍ അരങ്ങേറ്റം. മൂന്ന് റൗണ്ടുകളിലെ അനുവിന്റെ പ്രകടനം: 57.05മീറ്റര്‍, 62.43 മീറ്റര്‍, 63.50. ചൊവ്വാഴ്ചയാണ് ഫൈനല്‍. മീറ്റിലെ മറ്റ് ഇന്ത്യന്‍ പ്രതീക്ഷകളായിരുന്ന അര്‍ച്ചനാ സുശീന്ദ്രന്‍, അഞ്ജലി ദേവി എന്നിവര്‍ ആദ്യ റൗണ്ടുകളില്‍ പുറത്തായി. ഇരുവരും യഥാക്രമം 200 മീറ്റര്‍, 400 മീറ്റര്‍ ഓട്ടത്തിലാണ് മല്‍സരിച്ചത്. 43 പേര്‍ മല്‍സരിച്ചതില്‍ 40ാം സ്ഥാനത്താണ് അര്‍ച്ചന ഫിനിഷ് ചെയ്തത്. 46 അത്‌ലറ്റുകള്‍ പങ്കെടുത്ത 400 മീറ്ററില്‍ 36ാമതായാണ് അഞ്ജലി ഫിനിഷ് ചെയ്തത്.




Next Story

RELATED STORIES

Share it