Sub Lead

സിദ്ദിഖ് കാപ്പന്റെ അറസ്റ്റ്; മാധ്യമ പ്രവർത്തന രംഗത്തേക്കുള്ള ഭരണകൂടത്തിന്റെ കടന്നുകയറ്റമാണ്: ആനി രാജ

അറസ്റ്റ് ചെയ്ത നിമിഷം മുതൽ അന്താരാഷ്ട്ര ബന്ധമുണ്ടെന്നും ഭീകരരാണെന്നും വെറുതെയങ്ങ് പറഞ്ഞുകൊണ്ട് കസ്റ്റഡിയിൽ വയ്ക്കുകയും തടവിലിടുകയും ചെയ്യുന്നു.

സിദ്ദിഖ് കാപ്പന്റെ അറസ്റ്റ്; മാധ്യമ പ്രവർത്തന രംഗത്തേക്കുള്ള ഭരണകൂടത്തിന്റെ കടന്നുകയറ്റമാണ്: ആനി രാജ
X

കോഴിക്കോട്: ഹാഥ്റസിലേക്ക് വാർത്താ ശേഖരണത്തിന് പോകുംവഴി യുപി പോലിസ് അറസ്റ്റ് ചെയ്ത മാധ്യമ പ്രവർത്തകൻ സിദ്ദിഖ് കാപ്പനെതിരായ നടപടി മാധ്യമ പ്രവർത്തന രം​ഗത്തേക്കുള്ള ഭരണകൂടത്തിന്റെ കടന്നുകയറ്റമാണെന്ന് സിപിഐ നേതാവ് ആനി രാജ. സിദ്ദിഖ് കാപ്പന്റെ അറസ്റ്റുമായി ബന്ധപ്പെട്ട് തേജസ് ന്യൂസിനോട് സംസാരിക്കുകയായിരുന്നു അവർ.

യുഎപിഎ ഇന്ന് ഒരായുധമാക്കി ഉപയോ​ഗപ്പെടുത്തുകയാണ്, അല്ലാതെ നിയമ പരിപാലത്തിന് വേണ്ടിയല്ല ഉപയോ​ഗപ്പെടുത്തുന്നത്. രാഷ്ട്രീയ എതിരാളികളേയും, തങ്ങളുടെ നിലപാടുകളെ ചോദ്യംചെയ്യുകയും വിമർശിക്കുകയും ചെയ്യുന്ന മാധ്യമപ്രവർത്തകരേയും അക്കാദമിസ്റ്റുകളേയും സാമൂഹിക പ്രവർത്തകരേയും വേട്ടയാടുവാൻ ആർഎസ്എസിനാൽ നയിക്കപ്പെടുന്ന സർക്കാർ പൊതുനയമായി സ്വീകരിച്ചിരിക്കുകയാണ്.

ഇത് ആദ്യത്തെ സംഭവമല്ല, മോദി ഭരിക്കാൻ തുടങ്ങിയതു മുതൽ ഇത്തരം സംഭവങ്ങൾ ആവർത്തിക്കുകയാണ്. അറസ്റ്റ് ചെയ്ത നിമിഷം മുതൽ അന്താരാഷ്ട്ര ബന്ധമുണ്ടെന്നും ഭീകരരാണെന്നും വെറുതെയങ്ങ് പറഞ്ഞുകൊണ്ട് കസ്റ്റഡിയിൽ വയ്ക്കുകയും തടവിലിടുകയും ചെയ്യുന്നു. തടവിലാക്കപ്പെട്ടവരുടെ മോചനം ആവശ്യപ്പെടുന്നതോടൊപ്പം യുഎപിഎ എന്ന കിരാത നിയമം പിൻവലിക്കാനുള്ള കാംപയിനുകൾ ഉയർത്തിക്കൊണ്ടുവരേണ്ടതുണ്ട്.

കോടതിയിൽ നിന്നും മനുഷ്യത്വ രഹിതമായ സമീപനം ഉണ്ടാകുന്നതിൽ അതിശയമില്ല. ബാബരി കേസ് വിധിയിൽ നമ്മൾ കണ്ടതാണ്. സംഘപരിവാരം ജനാധിപത്യത്തിന്റെ നാല് തൂണുകളിലേക്കെല്ലാം കടന്നുകയറ്റം നടത്തി ആധിപത്യം ഉറപ്പിച്ച് വരുതിക്ക് നിർത്തി മുന്നോട്ട് പോവുകയാണ്. ഇതിന്റെ തെളിവുകൾ പലതും പുറത്തുവന്നതുമാണ്. തെറ്റ് ചെയ്തവർക്ക് ട്രോഫി കൊടുക്കുന്ന നടപടിയാണ് ഇപ്പോൾ നടക്കുന്നത്.

ഡൽഹിയിലെ പൗരത്വ പ്രക്ഷോഭത്തിനെ തുടർന്നുള്ള അറസ്റ്റുകളും സൂചിപ്പിക്കുന്നത് ഫാഷിസ്റ്റുകൾ ചലിപ്പിക്കുന്നതിനനുസരിച്ച് ജനാധിപത്യത്തിന്റെ നാല് തൂണുകളും ചലിക്കുന്നുവെന്നതാണ്. ഇത് ആശങ്കയുളവാക്കുന്നതാണ്. സിദ്ദിഖ് കാപ്പന്റെ കുടുംബത്തോടൊപ്പമാണ് സിപിഐ എന്നും ആനി രാജ കൂട്ടിച്ചേർത്തു.

Next Story

RELATED STORIES

Share it