Sub Lead

എറണാകുളംഅങ്കമാലി അതിരൂപതയുടെ സ്ഥലംവില്‍പ്പന വിവാദം വീണ്ടും ചൂടുപിടിക്കുന്നു; സ്ഥലം വില്‍പനയില്‍ വ്യാജരേഖകളെന്ന ആരാപണവുമായി എംഎംടി

സ്ഥലം വില്‍പനയില്‍ വ്യാജരേഖകളെന്ന ആരാപണവുമായി എറണാകൂം-അങ്കമാലി അതിരൂപതയിലെ വി്ശ്വാസികള്‍ ചേര്‍ന്ന് രുപീകരിച്ച ആര്‍ച് ഡയോഷ്യന്‍ മൂവ്്‌മെന്റ്(എഎംടി) രംഗത്ത്.വാഴക്കാല യിലെ 31.97ആര്‍ സ്ഥലത്തിന്റെ വില്‍പ്പന നടത്തിയത് വ്യാജ പട്ടയത്തിന്റെ അടിസ്ഥാനത്തിലായിരുന്നുവെന്ന് ഇവര്‍ പറയുന്നു.

കൊച്ചി: എറണാകുളംഅങ്കമാലി അതിരൂപതയുടെ സ്ഥലംവില്‍പ്പനയുമായി ബന്ധപ്പെട്ട് വീണ്ടും വിവാദം ചൂടു പിടിക്കുന്നു. സ്ഥലം വില്‍പനയില്‍ വ്യാജരേഖകളെന്ന ആരാപണവുമായി എറണാകൂം-അങ്കമാലി അതിരൂപതയിലെ വി്ശ്വാസികള്‍ ചേര്‍ന്ന് രുപീകരിച്ച ആര്‍ച് ഡയോഷ്യന്‍ മൂവ്്‌മെന്റ്(എഎംടി) രംഗത്ത്.വാഴക്കാല യിലെ 31.97ആര്‍ സ്ഥലത്തിന്റെ വില്‍പ്പന നടത്തിയത് വ്യാജ പട്ടയത്തിന്റെ അടിസ്ഥാനത്തിലായിരുന്നുവെന്ന് ഇവര്‍ പറയുന്നു.എറണാകുളം ലാന്‍ഡ് ട്രൈബ്യൂണല്‍ സ്‌പെഷ്യല്‍ തഹസില്‍ദാര്‍ മുഖാന്തിരം 1976 ല്‍ 157 മെമ്പറായി എറണാകുളംഅങ്കമാലി അതിരൂപതയുടെ പേരില്‍ ഈ സ്ഥലം പതിച്ചു ക്രയ സര്‍ട്ടിഫിക്കറ്റ് ലഭിച്ചതായാണ് ആധാരത്തില്‍ പറയുന്നത്. 392 ആം നമ്പര്‍ പട്ടയം ആണ് ഇതെന്നും ആധാരത്തില്‍ പറയുന്നു. എന്നാല്‍ 1976ല്‍ എറണാകുളംഅങ്കമാലി അതിരൂപത എന്നപേരില്‍ ഒരു രൂപത തന്നെ നിലവിലുണ്ടായിരുന്നില്ല. എറണാകുളംഅങ്കമാലി അതിരൂപത നിലവില്‍വന്നത് 1992ലാണ്. അതിനുമുമ്പേ ഈ രൂപതയുടെ പേരില്‍ പട്ടയം ലഭിച്ചു എന്നാണ് ആധാരം പറയുന്നത്. എന്നാല്‍ വിവരാവകാശനിയമപ്രകാരം കിട്ടിയ രേഖകളില്‍ 392 നമ്പറില്‍ കാണുന്നത് കുഞ്ഞു താത്തി എന്നപേരില്‍ ഒരാള്‍ക്ക് കുടികിടപ്പ് പതിച്ചുകൊടുത്ത രേഖകളാണ്. പെട്ടെന്നുള്ള സ്ഥലം വില്പന നടക്കാന്‍ വേണ്ടി വ്യാജരേഖകളുണ്ടാക്കി എന്ന് വ്യക്തമാക്കുന്നു ഈ രേഖകളെന്നും എംഎടി നേതാക്കള്‍ പറഞ്ഞു. ഇതിനു പിന്നിലുള്ള ഗൂഢാലോചനയും വിശ്വാസവഞ്ചനയും അന്വേഷിക്കണമെന്നും കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കണമെന്നും എഎംടി നേതാവ് റിജു കാഞ്ഞൂക്കാരന്‍ ആവശ്യപ്പെട്ട.

Next Story

RELATED STORIES

Share it