പുതിയ സര്‍ക്കാര്‍ സ്‌കൂള്‍ കെട്ടിടത്തില്‍ കീഴ്ജാതിക്കാരായ കുട്ടികള്‍ക്ക് പ്രവേശനം നിഷേധിച്ചു; 'സവര്‍ണ' വിദ്യാര്‍ഥികള്‍ക്ക് പ്രത്യേക സൗകര്യങ്ങള്‍

അമരാവതി: ആന്ധ്രാപ്രദേശിലെ ഗോദാവരി ജില്ലയിലെ സര്‍ക്കാര്‍ സ്‌കൂളില്‍ പുതുതായി നിര്‍മിച്ച കെട്ടിടത്തില്‍ കീഴ്ജാതിയില്‍പ്പെട്ട കുട്ടികള്‍ക്ക് പ്രവേശനം നിഷേധിച്ചു. സവര്‍ണ ജാതിയില്‍പ്പെട്ട കുട്ടികള്‍ക്ക് പ്രത്യേകമായി നിര്‍മിച്ച കെട്ടിടത്തിലാണ് പ്രവേശനം വിലക്കിയിരിക്കുന്നത്. ഒപ്പം മേല്‍ജാതിയില്‍ ഉള്‍പ്പെടുന്ന വിദ്യാര്‍ഥികള്‍ക്ക് കൂടുതല്‍ സൗകര്യങ്ങളും ഏര്‍പ്പെടുത്തി. ബ്രഹ്മപുരി ഗ്രാമത്തിലുള്ള സര്‍ക്കാര്‍ പ്രൈമറി സ്‌കൂളിലാണ് സംഭവം.
മണ്ഡല്‍ വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥര്‍ ഉയര്‍ന്ന ജാതിയില്‍ പെട്ട വിദ്യാര്‍ഥികള്‍ക്ക് മികച്ച സജ്ജീകരണങ്ങളോടെ പുതുതായി നിര്‍മ്മിച്ച കെട്ടിടം നല്‍കിയെന്നും മറ്റ് വിദ്യാര്‍ഥികളെ പഴയ കെട്ടിടത്തില്‍ ഇരിക്കാന്‍ നിര്‍ബന്ധിച്ചതായും രക്ഷിതാക്കള്‍ ആരോപിച്ചു. സ്‌കൂളില്‍ അടുത്ത കാലം വരെ 52 കുട്ടികളാണ് ഉണ്ടായിരുന്നത്. സര്‍ക്കാര്‍ സ്‌കൂള്‍ നവീകരണ പദ്ധതിയുടെ ഭാഗമായി സ്‌കൂള്‍ നവീകരണത്തിന് ഒമ്പത് ലക്ഷത്തിലധികം രൂപ ലഭിക്കുകയും പുതിയ കെട്ടിടം നിര്‍മിക്കുകയും ചെയ്തു.
നിര്‍മാണം കഴിഞ്ഞപ്പോള്‍ സവര്‍ണ വിഭാഗത്തില്‍ പെട്ട കുട്ടികളെ പുതിയ കെട്ടിടത്തിലേക്ക് മാറ്റുകയും കൂടുതല്‍ സൗകര്യങ്ങള്‍ നല്‍കുകയും ചെയ്തു. മൊത്തം 26 വിദ്യാര്‍ഥികള്‍ വിവേചനം നേരിടുന്നതായാണ് റിപ്പോര്‍ട്ട്. സംഭവത്തില്‍ സ്‌കൂള്‍ അധികൃതരുമായി ചേര്‍ന്ന് ഗ്രാമ സര്‍പഞ്ച് ജാതി വിവേചനം കാണിച്ചെന്ന് ആരോപിച്ച് ഗ്രാമവാസികള്‍ ജില്ലാ കലക്ടര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്.
RELATED STORIES
അരിക്കൊമ്പനെ ഇന്ന് തുറന്ന് വിടരുത്; മദ്രാസ് ഹൈക്കോടതി; കേരളത്തിന്...
5 Jun 2023 10:59 AM GMTമൗലാന ഖാലിദ് സെയ്ഫുല്ല റഹ്മാനി മുസ്ലിം വ്യക്തി നിയമ ബോര്ഡ്...
4 Jun 2023 2:52 PM GMTട്രെയിന് കൂട്ടിയിടി തടയാനുള്ള കവച് പദ്ധതി പ്രഖ്യാപനത്തിലൊതുങ്ങി; മോദി ...
3 Jun 2023 11:00 AM GMTരാജ്യം നടുങ്ങിയ ട്രെയിന് ദുരന്തങ്ങള്
3 Jun 2023 10:33 AM GMTആവര്ത്തിക്കുന്ന ട്രെയിന് ദുരന്തങ്ങള്; രാജ്യം വിറങ്ങലിച്ച...
3 Jun 2023 8:30 AM GMTഒഡിഷ ട്രെയിന് ദുരന്തം: മരണം 238, പരിക്കേറ്റവര് 900
3 Jun 2023 5:41 AM GMT