Sub Lead

ദലിത് പഞ്ചായത്ത് പ്രസിഡന്റിനെ വേദിയില്‍ കയറ്റാതെ ബിജെപി എംഎല്‍എ (വീഡിയോ)

ദലിത് പഞ്ചായത്ത് പ്രസിഡന്റിനെ വേദിയില്‍ കയറ്റാതെ ബിജെപി എംഎല്‍എ (വീഡിയോ)
X

കുര്‍ണൂല്‍: ദലിത് സമുദായ അംഗമായ പഞ്ചായത്ത് പ്രസിഡന്റിനെ സ്റ്റേജില്‍ കയറ്റാത്ത ബിജെപി എംഎല്‍എയുടെ നടപടി വിവാദമാവുന്നു. അദോണി എംഎല്‍എയായ പി വി പാര്‍ത്ഥസാരഥിയാണ് പഞ്ചായത്ത് പ്രസിഡന്റ് ദലിത് സമുദായ അംഗമാണെന്ന് അറിഞ്ഞപ്പോള്‍ വിവേചനം കാട്ടിയത്. അദോണിയില്‍ ജൂണ്‍ 16ന് നടന്ന പൊതുപരിപാടിയിലാണ് സംഭവം.

പ്രസിഡന്റേ ഇങ്ങോട്ട് വരൂയെന്ന് എംഎല്‍എ പറയുന്നത് വീഡിയോയില്‍ കാണാം. '' ഹേയ് സര്‍പഞ്ച് ഇങ്ങോട്ട് വരൂ.. എന്താണ് അവിടെ നില്‍ക്കുന്നത് ?''-എംഎല്‍എ പറയുന്നു. സര്‍പഞ്ച് മുന്നോട്ട് വരാതെയിരിക്കുമ്പോള്‍ എംഎല്‍എ കൂടെയുള്ളവരോട് ചോദിക്കുന്നു ''അയാള്‍ ക്രിസ്ത്യാനിയാണോ ?''. തെലുങ്ക് ദേശം പാര്‍ട്ടിയുടെ നേതാവാണ് സര്‍പഞ്ച് ദലിതാണെന്ന് പറയുന്നത്. ഇതിന് പിന്നാലെയാണ് മുന്നോട്ട് വന്ന വേദിക്ക് താഴെ നില്‍ക്കൂ എന്ന് എംഎല്‍എ നിര്‍ദേശിക്കുന്നത്.

Next Story

RELATED STORIES

Share it