- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
മര്‍കസ് നോളജ് സിറ്റിയില്‍ അന്താരാഷ്ട്ര നിയമ ഗവേഷണ കേന്ദ്രം സ്ഥാപിക്കും

കോഴിക്കോട്: നോളജ് സിറ്റിയില്‍ പ്രവര്‍ത്തിക്കുന്ന മര്‍കസ് ലോ കോളജിനെ 2025നകം മികച്ച നിയമ ഗവേഷണ കേന്ദ്രമാക്കി ഉയര്‍ത്താന്‍ തീരുമാനം. ദേശീയ, അന്തര്‍ദേശീയ രംഗത്തെ പ്രമുഖ നിയമ പഠന ഗവേഷണ സ്ഥാപനങ്ങളുടെ സഹകരണത്തോടെയാവും ഗവേഷണ കേന്ദ്രം സ്ഥാപിക്കുക. ഇതിന്റെ ഭാഗമായി രണ്ടു പുതിയ ദ്വിവര്‍ഷ ബിരുദാനന്തര ബിരുദ കോഴ്സുകള്‍ അടുത്ത ജനുവരിയില്‍ ആരംഭിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. എല്‍എല്‍എം കോണ്‍സ്റ്റിറ്റിയൂഷനല്‍ ലോ, എല്‍എല്‍എം കൊമേഴ്സ്യല്‍ ലോ എന്നിവ ആരംഭിക്കുതിന് ബന്ധപ്പെട്ട അനുമതികള്‍ ലഭിച്ചു. ഡോ. ത്വാഹിര്‍ മഹ്മൂദിന്റെ നേതൃത്വത്തിലാവും പ്രവര്‍ത്തനങ്ങള്‍ തുടരുക.
നിയമ രംഗത്തെ പ്രമുഖ വിദേശ പണ്ഡിതന്മാരുള്‍പ്പെടെയുള്ളവരുടെ സേവനം ലഭ്യമാക്കുന്നതിന് സ്കോളര്‍ ഇന്‍ റെസിഡന്‍സ് പദ്ധതി നടപ്പാക്കും. മര്‍കസുമായി അക്കാദമിക് അഫിലിയേഷനുള്ള അന്തര്‍ദേശീയ സര്‍വകലാശാലകളുമായി സ്റ്റുഡന്റ് ഫാക്കല്‍റ്റി എക്സ്ചേഞ്ച് കരാര്‍ വഴി മര്‍കസ് വിദ്യാര്‍ത്ഥികള്‍ക്ക് വിദേശത്തും വിദേശ വിദ്യാര്‍ത്ഥികള്‍ക്ക് ഇന്ത്യയിലും നിയമ രംഗത്തെ ഗവേഷണ പഠനങ്ങള്‍ക്ക് അവസരമൊരുക്കുന്നതാണ്.
മര്‍കസ് ലോ കോളജിന്റെ എന്‍എഎസി അക്രഡിറ്റേഷനുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ ആരംഭിച്ചു. പഞ്ചവല്‍സര ബിബിഎ എല്‍എല്‍ബി, ത്രിവല്‍സര എല്‍എല്‍ബി കോഴ്സുകള്‍ ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നു. നിയമ രംഗത്തെ പുതിയ പ്രവണതകളെ സ്വാംശീകരിച്ച് കൊണ്ടുള്ള വാല്യു ആഡഡ് കോഴ്സുകളും അടുത്ത അക്കാദമിക വര്‍ഷം മുതല്‍ ആരംഭിക്കുന്നതാണ്. ഭരണഘടനാ മൂല്യങ്ങളെ ജീവിതത്തില്‍ പകര്‍ത്തുന്ന പ്രതിബദ്ധരായ പ്രഫഷനലുകളെ സൃഷ്ടിക്കുകയാണ് മര്‍കസ് ലക്ഷ്യമിടുന്നത്. വാര്‍ത്താ സമ്മേളനത്തില്‍ ഡോ. മുഹമ്മദ് അബ്ദുല്‍ ഹകീം അസ്ഹരി(മാനേജിങ് ഡയറക്ടര്‍, മര്‍കസ് നോളജ് സിറ്റി), ഡോ. അബ്ദുസ്സലാം(സിഇഒ, മര്‍കസ് നോളജ് സിറ്റി), സി അബ്ദുസ്സമദ്(വൈസ് പ്രിന്‍സിപ്പല്‍, മര്‍കസ് ലോ കോളജ്) സംബന്ധിച്ചു.
An international legal research center will be set up at Markaz Knowledge City
RELATED STORIES
ജമ്മു കശ്മീരില്‍ വിഷം ഉള്ളില്‍ ചെന്ന് മലയാളി സൈനികനും ഭാര്യയും മരിച്ചു
28 March 2025 4:42 AM GMTയുവതിയുടെ ഫോട്ടോ മോര്‍ഫ് ചെയ്ത് പണം ആവശ്യപ്പെട്ട യുവാവ് അറസ്റ്റില്‍
28 March 2025 4:40 AM GMTയുഎസ് യുദ്ധ സെക്രട്ടറിയുടെ കൈയ്യിലെ 'കാഫിര്‍' ടാറ്റൂ ചര്‍ച്ചയാവുന്നു;...
28 March 2025 4:02 AM GMTലഹരി ഉപയോഗത്തിലൂടെ എയ്ഡ്സ് പിടിപെട്ട സംഭവം; ചികിൽസക്ക് സന്നദ്ധരാകാതെ...
28 March 2025 3:51 AM GMTവൈദ്യുതി ചാർജ് കൂടും
28 March 2025 3:26 AM GMTഇസ്രായേലിലെ വിമാനത്താവളവും യുഎസിന്റെ യുദ്ധക്കപ്പലുകളെയും ആക്രമിച്ച്...
28 March 2025 3:26 AM GMT