കനയ്യകുമാറിന് പിന്തുണ: അലിഗഢ് സര്‍വകലാശാല വിദ്യാര്‍ഥി യൂനിയന്‍ പ്രസിഡന്റിനെതിരേ അവിശ്വാസ പ്രമേയം
ഏപ്രില്‍ 25ന് നടന്ന ജനറല്‍ ബോഡീയോഗത്തില്‍ ഇമിത്യാസിനെതിരായ അവിശ്വാസ പ്രമേയം 107 വിദ്യാര്‍ഥികളുടെ പിന്തുണയോടെ പാസായതായി വൈസ് ചാന്‍സ്‌ലര്‍ക്കു നല്‍കിയ കത്തില്‍ യൂനിയന്‍ വൈസ് പ്രസിഡന്റ് ഹംസ സഫ്‌യാന്‍ അറിയിച്ചു.

ആഗ്ര: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബേഗുസരായിലെ സിപിഐ സ്ഥാനാര്‍ത്ഥി കനയ്യ കുമാറിനെ പിന്തുണച്ചതിന്റെ പേരില്‍ അലിഗഢ് മുസ്‌ലിം സര്‍വകലാശാല വിദ്യാര്‍ഥി യൂനിയന്‍ പ്രസിഡന്റ് സല്‍മാന്‍ ഇമിത്യാസിനെതിരേ അവിശ്വാസ പ്രമേയം. ഏപ്രില്‍ 25ന് നടന്ന ജനറല്‍ ബോഡീയോഗത്തില്‍ ഇമിത്യാസിനെതിരായ അവിശ്വാസ പ്രമേയം 107 വിദ്യാര്‍ഥികളുടെ പിന്തുണയോടെ പാസായതായി വൈസ് ചാന്‍സ്‌ലര്‍ക്കു നല്‍കിയ കത്തില്‍ യൂനിയന്‍ വൈസ് പ്രസിഡന്റ് ഹംസ സഫ്‌യാന്‍ അറിയിച്ചു.
ഇമിത്യാസ് 14 ദിവസത്തിനകം തൃപ്തികരമായ വിശദീകരണം നല്‍കിയില്ലെങ്കില്‍ മെയ് 10ന് അവിശ്വാസ പ്രമേയം പരിഗണിക്കുമെന്നും കത്തില്‍ പറയുന്നു.
2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഒരു പ്രത്യേക പാര്‍ട്ടിക്ക് പിന്തുണ നല്‍കിയ കാര്യം ഉള്‍പ്പെടെ ഇമിത്യാസ് സുപ്രധാന വിവരങ്ങള്‍ എക്‌സിക്യുട്ടീവ് അംഗങ്ങളില്‍ നിന്നും മറച്ചുവച്ചു. കൂടാതെ അദ്ദേഹം നിയമവിരുദ്ധമായി ആയുധം സൂക്ഷിച്ചതിന് പിടിയിലായിട്ടുണ്ടെന്നും കത്തില്‍ ആരോപിക്കുന്നു.വിദ്യാര്‍ഥികള്‍ക്കും അഡ്മിനിസ്‌ട്രേഷനും ഹാനികരമായ അന്തരീക്ഷം സൃഷ്ടിച്ചതായും കത്തില്‍ ആരോപിക്കുന്നു.
അതേസമയം, ജനറല്‍ ബോഡി യോഗത്തില്‍ അത്തരമൊരു പ്രമേയം പാസാക്കിയിട്ടില്ലെന്ന് യൂനിയന്‍ സെക്രട്ടറി ഹുസൈഫ അമിര്‍ പറഞ്ഞു. ഏപ്രില്‍ 25ലെ യോഗത്തിന് താനും പങ്കെടുത്തിരുന്നു. യൂനിയന്‍ ഹാളിനു പുറത്ത് ഇരുവിഭാഗങ്ങള്‍ തമ്മില്‍ സംഘര്‍ഷം ഉടലെടുത്തതോടെ യോഗത്തില്‍ നിന്നു ഇറങ്ങിപ്പോരുകയായിരുന്നുവെന്നും അമിര്‍ പറഞ്ഞു.
RELATED STORIES
പാനായിക്കുളം സിമി കേസ്: എന്‍ഐഎയുടെ ഹരജി സുപ്രിംകോടതി തള്ളി
21 Sep 2023 9:32 AM GMTകാനഡയില്‍ വീണ്ടും ഖലിസ്ഥാന്‍ നേതാവ് കൊല്ലപ്പെട്ടു; വിസ നിര്‍ത്തിവച്ച്...
21 Sep 2023 8:05 AM GMTനിപ: ഭീഷണി ഒഴിഞ്ഞിട്ടില്ല; വിശദമായ പഠനം നടത്തുമെന്ന് മുഖ്യമന്ത്രി
19 Sep 2023 2:21 PM GMTപുതിയ പാര്‍ലിമെന്റില്‍ ആദ്യ ബില്‍ വനിതാസംവരണം; പ്രാബല്യത്തില്‍ വരിക...
19 Sep 2023 10:08 AM GMTനിപയില്‍ വീണ്ടും ആശ്വാസം: ഹൈറിസ്ക് സമ്പര്‍ക്കപ്പട്ടികയില്‍ 61 പേരുടെ...
18 Sep 2023 11:54 AM GMTപ്രതിഷേധക്കേസ്: ഗ്രോ വാസുവിനെ കോടതി വെറുതെവിട്ടു
13 Sep 2023 7:08 AM GMT