Sub Lead

അമ്മയും മകനും വീട്ടിനുള്ളില്‍ മരിച്ച നിലയില്‍

അമ്മയും മകനും വീട്ടിനുള്ളില്‍ മരിച്ച നിലയില്‍
X

കണ്ണൂര്‍: മാലൂരില്‍ അമ്മയേയും മകനെയും വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. നിട്ടാറമ്പ് സ്വദേശികളായ നിര്‍മല, മകന്‍ സുമേഷ് എന്നിവരാണ് മരിച്ചത്. ഇന്ന് രാവിലെയാണ് ഇരുവരുടെയും മൃതദേഹങ്ങള്‍ കണ്ടെത്തിയതെന്ന് പോലിസ് അറിയിച്ചു. ജനുവരി 19 മുതല്‍ ഇവര്‍ താമസിക്കുന്ന വീട്ടില്‍ ആളനക്കം ഉണ്ടായിരുന്നില്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്. തുടര്‍ന്ന് വാര്‍ഡ് മെമ്പര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് പോലിസെത്തി പരിശോധിക്കുകയായിരുന്നു.സുമേഷ് തൂങ്ങിയ നിലയിലും നിർമലയെ അതേ മുറിയിൽ മരിച്ച നിലയിലുമാണ് കണ്ടെത്തിയത്. സുമേഷിന് കെഎസ്ഇബിയിൽ ആണ് ജോലി. മകൻ സ്ഥിരം മദ്യപിച്ചു വരുന്നയാളെന്ന് നാട്ടുകാർ പറയുന്നു. 62 കാരിയായ നിർമലയെ മകൻ കൊലപ്പെടുത്തിയെന്നാണ് ഉയരുന്ന സംശയം.


Next Story

RELATED STORIES

Share it