Sub Lead

ദാദാ സാഹബ് ഫാല്‍ക്കെ അവാര്‍ഡ് അമിതാഭ് ബച്ചന്

ഇന്ത്യന്‍ ചലച്ചിത്ര രംഗത്തിന് നല്‍കിയ സമഗ്ര സംഭാവനകള്‍ പരിഗണിച്ചാണ് പുരസ്‌കാരം. കേന്ദ്ര വാര്‍ത്തവിനിമയകാര്യമന്ത്രി പ്രകാശ് ജാവദേക്കറാണ് പുരസ്‌കാരം വിവരം ട്വിറ്ററിലൂടെ പങ്കുവച്ചത്.

ദാദാ സാഹബ് ഫാല്‍ക്കെ അവാര്‍ഡ് അമിതാഭ് ബച്ചന്
X
ന്യൂഡല്‍ഹി: ഈ വര്‍ഷത്തെ ദാദാ സാഹബ് ഫാല്‍ക്കെ അവാര്‍ഡ് നടന്‍ അമിതാഭ് ബച്ചന്. ഇന്ത്യന്‍ ചലച്ചിത്ര രംഗത്തിന് നല്‍കിയ സമഗ്ര സംഭാവനകള്‍ പരിഗണിച്ചാണ് പുരസ്‌കാരം. കേന്ദ്ര വാര്‍ത്തവിനിമയകാര്യമന്ത്രി പ്രകാശ് ജാവദേക്കറാണ് പുരസ്‌കാരം വിവരം ട്വിറ്ററിലൂടെ പങ്കുവച്ചത്.

76കാരനായ അമിതാഭ് ബച്ചന് നേരത്തെ പത്മശ്രീ, പത്മഭൂഷണ്‍, പത്മവിഭൂഷണ്‍ പുരസ്‌കാരങ്ങള്‍ ലഭിച്ചിരുന്നു. 1969ല്‍ പുറത്തിറങ്ങിയ സാത്ത് ഹിന്ദുസ്ഥാനിയിലൂടെയായിരുന്നു ബച്ചന്റെ അരങ്ങേറ്റം. അന്ന് മുതല്‍ സിനിമാരംഗത്ത് സജീവമായ ബച്ചന്‍ 70-80 കാലഘട്ടത്തില്‍ താര സിംഹാസനത്തില്‍ എത്തി. ഭാര്യ ജയാ ബച്ചനും മകന്‍ അഭിഷേക് ബച്ചനും സിനിമാരംഗത്ത് സജീവമാണ്.


Next Story

RELATED STORIES

Share it