യുപിയില്‍ മുസ്ലിം വീടുകള്‍ക്കും മസ്ജിദിനും നേരെ ഹിന്ദുത്വരുടെ ആക്രമണം
പടിഞ്ഞാറന്‍ ഉത്തര്‍ പ്രദേശിലെ ഹാപൂരിലുള്ള ബഡ്‌നോലി ഗ്രാമത്തില്‍ പ്രകോപനമേതുമില്ലാതെ മുസ്ലിം വീടുകള്‍ക്കും മസ്ജിദിനും നേരെ ഹിന്ദുത്വസംഘങ്ങള്‍ ആക്രമണം അഴിച്ചുവിടുകയായിരുന്നു.

ഹാപൂര്‍: പുല്‍വാമയിലുണ്ടായ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യന്‍ സൈന്യത്തിനു പിന്നില്‍ രാജ്യം ഒറ്റക്കെട്ടായി നിലയുറപ്പിച്ചതിനിടെ ഹിന്ദു-മുസ്ലിം വിഭാഗീയ സൃഷ്ടിച്ച് രാഷ്ട്രീയ മുതലെടുപ്പിനുള്ള ശ്രമത്തിലാണ് രാജ്യത്തെ ഹിന്ദുത്വ ശക്തികള്‍. പടിഞ്ഞാറന്‍ ഉത്തര്‍ പ്രദേശിലെ ഹാപൂരിലുള്ള ബഡ്‌നോലി ഗ്രാമത്തില്‍ പ്രകോപനമേതുമില്ലാതെ മുസ്ലിം വീടുകള്‍ക്കും മസ്ജിദിനും നേരെ ഹിന്ദുത്വസംഘങ്ങള്‍ ആക്രമണം അഴിച്ചുവിട്ടു.
സംഘടിച്ചെത്തിയ തീവ്രവലതുപക്ഷ സംഘം വീടുകള്‍ക്കും മസ്ജിദിനും നേരെ ആക്രമണം അഴിച്ചുവിടുകയായിരുന്നു. പള്ളി ഇമാമിനെയും സംഘം വെറുതെവിട്ടില്ല. പള്ളിയില്‍ അതിക്രമിച്ച് കയറി പള്ളി ഇമാമിനെ ക്രൂരമര്‍ദ്ദനത്തിനിരയാക്കിയതായി പ്രദേശവാസികള്‍ പറഞ്ഞു.ആക്രമണത്തില്‍ യുവതിക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. ഡിഎസ്പി രാജേഷ്‌കുമാറിന്റെ നേതൃത്വത്തിലെത്തിയ പോലിസ് സംഘമാണ് പ്രദേശത്തെ സ്ഥിതി നിയന്ത്രണവിധേയമാക്കിയത്. സംഭവത്തില്‍ ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.
RELATED STORIES
പശുവിനെ മേയ്ക്കുന്നതിനിടെ കാട്ടാന ആക്രമണം; കര്ഷകന് മരിച്ചു
23 Sep 2023 5:13 PM GMTതിരുവനന്തപുരത്ത് സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ച് ശശി തരൂര്‍
23 Sep 2023 2:37 PM GMTസിഖ് ഫോര്‍ ജസ്റ്റിസ് തലവനെതിരെ നടപടിയുമായി എന്‍ഐഎ
23 Sep 2023 12:20 PM GMTനൂഹ് ദുരിത ബാധിത പ്രദേശങ്ങളുടെ പുനരധിവാസത്തിന് ധന സഹായവുമായി...
23 Sep 2023 12:08 PM GMTമന്ത്രി വീണാ ജോര്‍ജിനെതിരായ അധിക്ഷേപം: കെ എം ഷാജിക്കെതിരേ കേസ്
23 Sep 2023 10:48 AM GMTപിണങ്ങിപ്പോയി എന്നത് മാധ്യമസൃഷ്ടി; വിശദീകരണവുമായി മുഖ്യമന്ത്രി
23 Sep 2023 10:39 AM GMT