Sub Lead

ഡല്‍ഹിയില്‍ ആമസോണ്‍ മാനേജരായ യുവാവിനെ വെടിവച്ച് കൊന്നു

ഡല്‍ഹിയില്‍ ആമസോണ്‍ മാനേജരായ യുവാവിനെ വെടിവച്ച് കൊന്നു
X

ന്യൂഡല്‍ഹി: ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമായ ആമസോണില്‍ സീനിയര്‍ മാനേജരായി ജോലി ചെയ്യുന്ന യുവാവിനെ ഡല്‍ഹിയില്‍ വെടിവച്ച് കൊന്നു. ഹര്‍പ്രീത് ഗില്‍ എന്ന 36കാരനാണ് കൊല്ലപ്പെട്ടത്. ചൊവ്വാഴ്ച അര്‍ധരാത്രി ഭജന്‍പുര സുഭാഷ് വിഹാറിന് സമീപമാണ് സംഭവം. സുഹൃത്തിനൊപ്പം ബൈക്കില്‍ പോവുന്നതിനിടെ തടഞ്ഞുനിര്‍ത്തിയ അഞ്ചംഗ സംഘം വെടിയുതിര്‍ക്കുകയായിരുന്നുവെന്ന് പോലിസ് പറഞ്ഞു. തലയില്‍ വെടിയേറ്റ ഹര്‍പ്രീത് സംഭവസ്ഥലത്ത് തന്നെ മരണപ്പെട്ടു. സുഹൃത്ത് ഗോവിന്ദ് സിങ്ങിന്റെ വലതു ചെവിയില്‍ വെടിയേറ്റിട്ടുണ്ട്. ഭജന്‍പുരയിലെ താമസക്കാരനായ ഇദ്ദേഹം പ്രദേശത്ത് 'ഹംഗ്രി മോമോസ്' എന്ന പേരില്‍ ഒരു ഭക്ഷണശാല നടത്തുന്നുണ്ട്. ഇരുവരും മോട്ടോര്‍ സൈക്കിളില്‍ പോവുമ്പോള്‍ സ്‌കൂട്ടറിലെത്തിയ അഞ്ച് അക്രമിസംഘമാണ് വെടിയുതിര്‍ത്തത്. പ്രതികളെല്ലാം ഒളിവിലാണെന്നും പ്രദേശത്തെ സിസിടിവി കാമറകളില്‍ നിന്നുള്ള ദൃശ്യങ്ങള്‍ പരിശോധിച്ചു വരികയാണെന്നും പോലിസ് അറിയിച്ചു.

Next Story

RELATED STORIES

Share it