Sub Lead

ഓണ്‍ലൈന്‍ ഗെയിമിലൂടെ മതംമാറ്റിയെന്ന് ആരോപിച്ച് മുസ് ലിം യുവാവിനെ അറസ്റ്റ് ചെയ്തു

ഓണ്‍ലൈന്‍ ഗെയിമിലൂടെ മതംമാറ്റിയെന്ന് ആരോപിച്ച് മുസ് ലിം യുവാവിനെ അറസ്റ്റ് ചെയ്തു
X

ന്യൂഡല്‍ഹി: ഓണ്‍ലൈന്‍ ഗെയിമുകളിലൂടെ മതപരിവര്‍ത്തനം നടത്തുന്ന സംഘത്തിലെ അംഗമെന്ന് ആരോപിച്ച് മുസ് ലിം യുവാവിനെ മഹാരാഷ്ട്രയില്‍ അറസ്റ്റ് ചെയ്തു. മുംബെ മുംബ്ര സ്വദേശിയായ ഷാനവാസ് മക്‌സൂദ് ഖാനെ(23)യാണ് അറസ്റ്റ് ചെയ്തത്. യുവാവിനെ മൂന്ന് ദിവസത്തിനകം ഗാസിയാബാദ് കോടതിയില്‍ ഹാജരാക്കും. ഓണ്‍ലൈന്‍ ഗെയിമുകള്‍ വഴി കുട്ടികളെ ഇസ് ലാം മതത്തിലേക്ക് മാറ്റിയെന്ന് ആരോപിച്ച് അലിബാഗില്‍ നിന്നാണ് യുവാവിനെ അറസ്റ്റ് ചെയ്തതെന്ന് പോലിസ് പറഞ്ഞു. 'ബദ്ദോ' എന്ന പേരില്‍ ഷാനവാസ് മക്‌സൂദ് ഖാന്‍ ഓണ്‍ലൈന്‍ ഗെയിം കളിക്കുന്ന കുട്ടികളെ ലക്ഷ്യമിട്ട് പ്രവര്‍ത്തിച്ചെന്നാണ് ആരോപണം. ഓണ്‍ലൈന്‍ ഗെയിമിംഗ് ആപ്ലിക്കേഷനിലൂടെ കൗമാരക്കാരെ ലക്ഷ്യമിട്ട് മതപരിവര്‍ത്തന റാക്കറ്റ് പ്രവര്‍ത്തിക്കുന്നുണ്ടെന്ന യുപി പോലിസിന്റെ ആരോപണത്തിനു പിന്നാലെയാണ് യുവാവിന്റെ അറസ്റ്റ്. ഗാസിയാബാദില്‍ നിന്നുള്ള ഒരാളെ വ്യാഴാഴ്ച അറസ്റ്റ് ചെയ്തതായും ഇയാളെ ചോദ്യം ചെയ്തപ്പോഴാണ് മക്‌സൂദ് ഖാന്റെ പേര് പുറത്തുവന്നതായും യുപി പോലിസ് പറഞ്ഞു. ഇത്തരം ഗെയിമുകള്‍ നിരോധിക്കുന്നതടക്കമുള്ള കാര്യം പരിഗണനയിലാണെന്ന് കേന്ദ്ര ഐടി മന്ത്രി രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. മക്‌സൂദ് ഖാനും ഗാസിയാബാദിലെ ഒരു പള്ളിയിലെ ഇമാമിനുമെതിരേ പരാതിയുടെ അടിസ്ഥാനത്തില്‍ ഉത്തര്‍പ്രദേശ് നിയമവിരുദ്ധ മതപരിവര്‍ത്തന നിരോധന നിയമപ്രകാരമാണ് കേസെടുത്തിട്ടുള്ളത്. ഗാസിയാബാദില്‍ നിന്നുള്ള ഒരാള്‍ കഴിഞ്ഞ മാസം ഇസ്‌ലാമിക പണ്ഡിതനെതിരേ പോലിസില്‍ പരാതി നല്‍കിയിരുന്നു. ഈയിടെ 12ാം ക്ലാസ് ബോര്‍ഡ് പരീക്ഷ പാസായ തന്റെ മകനെ ഖാന്‍ നിയമവിരുദ്ധമായി ഇസ് ലാം മതത്തിലേക്ക് മതപരിവര്‍ത്തനം ചെയ്‌തെന്നായിരുന്നു ആരോപണം. ഒരു ഓണ്‍ലൈന്‍ ഗെയിമിങ് ആപ്പ് വഴി തന്റെ മകന്‍ ഖാനുമായി ബന്ധപ്പെടുകയും നിരന്തരം സംസാരിക്കുകയും ചെയ്‌തെന്നും തുടര്‍ന്നാണ് ഇസ് ലാം സ്വീകരിച്ചതെന്നുമാണ് പരാതിയില്‍ പറഞ്ഞിരുന്നത്.

Next Story

RELATED STORIES

Share it