പോക്സോ കേസില്‍ അറസ്റ്റിലായ അധ്യാപകനെ രക്ഷിക്കാന്‍ രാഷ്ട്രീയ ഇടപെടലെന്ന് ആക്ഷേപം
BY BSR30 Dec 2023 9:59 AM GMT
X
BSR30 Dec 2023 9:59 AM GMT
കോട്ടയം: പ്രായപൂര്‍ത്തിയാവാത്ത വിദ്യാര്ഥിയ പീഡിപ്പിച്ചെന്ന പരാതിയില്‍ പോക്സോ കേസില്‍ അറസ്റ്റ് ചെയ്ത അധ്യാപകനെ രക്ഷിക്കാന്‍ രാഷ്ട്രീയ ഇടപെടലെന്ന് ആക്ഷേപം. കോട്ടയം നഗരത്തിലെ സര്‍ക്കാര്‍ ഹൈസ്കൂളിലെ ഹിന്ദി അധ്യാപകനായ മനോജിനെയാണ് വെസ്റ്റ് പോലിസ് അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. എന്നാല്‍, കേസില്‍നിന്ന് അധ്യാപകനെ രക്ഷിക്കാനും ഇരയുടെ വീടുകളിലെത്തി സമ്മര്‍ദ്ദം ചെലുത്താന്‍ ശ്രമിച്ചതായും ആക്ഷേപമുണ്ട്. നേരത്തേയും അധ്യാപകനെതിരേ സമാനരീതിയിലുള്ള ആക്ഷേപങ്ങള്‍ ഉയര്‍ന്നിരുന്നെങ്കിലും നിയമനടപടികളൊന്നുമുണ്ടായിരുന്നില്ല. വിദ്യാര്‍ഥികള്‍ പരാതി ഉന്നയിച്ചപ്പോള്‍ മോശക്കാരാക്കി ചിത്രീകരിക്കുകയാണ് പതിവെന്നാണ് ആരോപണം. പ്രതിയെ രക്ഷിക്കാന്‍ പ്രദേശത്തെ കോണ്‍ഗ്രസ് നേതാവും മറ്റുമാണ് സമ്മര്‍ദ്ദം ചെലുത്തുന്നതെന്നും ആരോപണമുണ്ട്.
Next Story
RELATED STORIES
അജ്മീറില്‍ പള്ളിയില്‍ക്കയറി ഇമാമിനെ തല്ലിക്കൊന്നു
27 April 2024 9:54 AM GMTവിവാഹാഘോഷത്തിനിടെ പടക്കം പൊട്ടിച്ചു; തീ പടർന്ന് കുട്ടികളടക്കം ആറുപേർ...
27 April 2024 9:10 AM GMTതീപിടിച്ച കെട്ടിടത്തില്‍ നിന്നും സ്വന്തം ജീവന് പണയംവെച്ച് 50 പേരെ...
27 April 2024 9:09 AM GMTപയ്യന്നൂരിൽ പോളിങ് സ്റ്റേഷനിൽ ബൂത്ത് ഏജന്റുമാർക്ക് മർദനം
27 April 2024 9:04 AM GMTഎല്‍ഡിഎഫ് ബൂത്ത് കമ്മിറ്റി ഓഫിസിലേക്ക് വാഹനം ഇടിച്ചുകയറി; ആറുപേര്‍ക്ക് ...
27 April 2024 9:03 AM GMTലൈംഗികാതിക്രമ പരാതിയില്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന്...
27 April 2024 9:00 AM GMT