Sub Lead

സംഭല്‍: മൂന്നു പേര്‍ക്ക് ജാമ്യം

സംഭല്‍: മൂന്നു പേര്‍ക്ക് ജാമ്യം
X

അലഹബാദ്: ഉത്തര്‍പ്രദേശിലെ സംഭല്‍ ശാഹി ജമാ മസ്ജിദ് ഹിന്ദുക്ഷേത്രമാണെന്ന ഹിന്ദുത്വ കേസിനെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ പ്രതി ചേര്‍ക്കപ്പെട്ട മൂന്നു പേര്‍ക്ക് അലഹബാദ് ഹൈക്കോടതി ജാമ്യം അനുവദിച്ചു. ഫൈസാന്‍, ഷാന്‍ ആലം, മുഹമ്മദ് റിഹാന്‍ എന്നിവര്‍ക്കാണ് ജസ്റ്റിസ് ഡോ. ഗൗതം ചൗധരി ജാമ്യം അനുവദിച്ചത്. കോടതി നിര്‍ദേശ പ്രകാരം സര്‍വേക്കെത്തിയ അഭിഭാഷക കമ്മീഷനെ തടയാന്‍ ശ്രമിച്ച 800ഓളം പേര്‍ പോലിസിന് നേരെ കല്ലെറിഞ്ഞെന്നും ഒരാള്‍ പോലിസിന് നേരെ വെടിവച്ചെന്നുമാണ് കേസെന്ന് ഹരജിക്കാര്‍ ചൂണ്ടിക്കാട്ടി. ഈ സമയത്ത് തങ്ങള്‍ ആ പ്രദേശത്തു പോലും ഉണ്ടായിരുന്നില്ലെന്ന് ഹരജിക്കാര്‍ ചൂണ്ടിക്കാട്ടി. എന്നിട്ടും നവംബര്‍ 28 മുതല്‍ ജയിലിലാണ്. തങ്ങള്‍ക്ക് ക്രിമിനല്‍ പശ്ചാത്തലമില്ലെന്നും അവര്‍ വാദിച്ചു. ഇതെല്ലാം പരിഗണിച്ചാണ് ജാമ്യം അനുവദിച്ചത്.

Next Story

RELATED STORIES

Share it