- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ബിജെപിക്കെതിരേ നിലയുറപ്പിക്കുന്നവരെ ഇല്ലാതാക്കാനുള്ള ശ്രമങ്ങളെ മുഴുവന്‍ പേരും ഒന്നിച്ച് അപലപിക്കാൻ തയ്യാറാകണം: എ വിജയരാഘവൻ
ബംഗാളില്‍ തിരഞ്ഞെടുപ്പ് ഫലത്തിന് ശേഷമുണ്ടായ ആക്രമണങ്ങളെ ദേശവ്യാപകമായ പ്രചാരണായുധമാക്കുന്ന ബിജെപി ത്രിപുരയില്‍ സ്വന്തം നേതാക്കളും അണികളും ഭരണകൂടത്തിന്റെ സഹായത്തോടെ നടത്തുന്ന ഭീകരത മറച്ചുവെക്കുകയാണ്.

കോഴിക്കോട്: ബിജെപിക്കെതിരേ നിലയുറപ്പിക്കുന്നവരെ ഇല്ലാതാക്കാനുള്ള ശ്രമങ്ങളെ മുഴുവന്‍ പേരും ഒന്നിച്ച് അപലപിക്കാൻ തയ്യാറാകണമെന്ന് സിപിഎം സംസ്ഥാന ആക്ടിങ് സെക്രട്ടറി എ വിജയരാഘവൻ. സിപിഎം പോളിറ്റ് ബ്യൂറോ അംഗം മാണിക് സർക്കാരിന് നേരെ ഉണ്ടായ ആർഎസ്എസ് ആക്രമണത്തിൽ പ്രതിഷേധിച്ചുള്ള പ്രസ്താവനയിലാണ് ഇക്കാര്യം പറഞ്ഞത്.
ബംഗാളില്‍ തിരഞ്ഞെടുപ്പ് ഫലത്തിന് ശേഷമുണ്ടായ ആക്രമണങ്ങളെ ദേശവ്യാപകമായ പ്രചാരണായുധമാക്കുന്ന ബിജെപി ത്രിപുരയില്‍ സ്വന്തം നേതാക്കളും അണികളും ഭരണകൂടത്തിന്റെ സഹായത്തോടെ നടത്തുന്ന ഭീകരത മറച്ചുവെക്കുകയാണ്. രാജ്യത്ത് ബിജെപിക്കെതിരേ നിലയുറപ്പിക്കുന്ന എല്ലാവരേയും ഇല്ലാതാക്കാനുള്ള ഇത്തരം ശ്രമങ്ങളെ മുഴുവന്‍ പേരും ഒന്നിച്ച് അപലപിക്കാൻ തയ്യാറാകേണ്ടതുണ്ടെന്നും പ്രസ്താവന ചൂണ്ടിക്കാട്ടുന്നു.
ത്രിപുരയിലെ ശാന്തി ബസാറിൽ നടക്കുന്ന ആർഎസ്എസ്-ബിജെപി അക്രമത്തിൽ പരിക്കുപറ്റിയവരെ സന്ദർശിക്കുന്നതിനിടെ ആയിരുന്നു മാണിക് സർക്കാരിനും സംഘത്തിനും നേരെ അതിക്രമം നടക്കുന്നത്. കേന്ദ്രസേനയേയും പോലിസിനേയും മറികടന്ന് ആക്രമണത്തിന് തയ്യാറായ ആർഎസ്എസ് പ്രവർത്തകരെ പോലിസ് തടയാൻ ശ്രമിക്കുന്നതും സംഭവവുമായി ബന്ധപ്പെട്ട വീഡിയോയിൽ വ്യക്തമാണ്.
പ്രസ്താവനയിൽ നിന്നും,
സിപിഐഎം പോളിറ്റ് ബ്യൂറോ അംഗവും ത്രിപുര മുന്‍ മുഖ്യമന്ത്രിയും നിലവില്‍ പ്രതിപക്ഷ നേതാവുമായ മണിക് സര്‍ക്കാരിനുനേരെ സൗത്ത് ത്രിപുര ശാന്തി ബസാറില്‍ ബിജെപി നടത്തിയ ആക്രമണത്തില്‍ ശക്തമായി പ്രതിഷേധിക്കുന്നുവെന്ന് പ്രസ്താവനയിൽ പറയുന്നു. മണിക് സര്‍ക്കാരിനൊപ്പമുണ്ടായിരുന്ന എംഎല്‍എമാരും പാര്‍ടി നേതാക്കളും പരിക്കേറ്റ് ആശുപത്രിയിലാണ്. ബിജെപി സര്‍ക്കാരും പോലിസും ആക്രമണത്തിന് കൂട്ടുനിന്നു. രാജ്യത്ത് ജനാധിപത്യം തകര്‍ക്കാനും എതിരാളികളെ ഇല്ലാതാക്കാനുമുള്ള ബിജെപിയുടെ ഗൂഢനീക്കത്തിന്റെ ഭാഗമാണ് മണിക് സര്‍ക്കാരിന് നേരെ നടന്ന ആക്രമണം.
ത്രിപുരയില്‍ അധികാരമേറ്റതുമുതല്‍ സിപിഐഎം നേതാക്കളെയും പ്രവര്‍ത്തകരെയും ഉന്‍മൂലനം ചെയ്യാനാണ് ബിജെപി ശ്രമം. ബംഗാളില്‍ മമത നടപ്പാക്കുന്ന അക്രമണോല്‍സുക രാഷ്ട്രീയത്തിന്റെ തനി പകര്‍പ്പാണ് ത്രിപുരയില്‍ ബിജെപിയും നടത്തുന്നത്. ശാന്തി ബസാറില്‍ ബിജെപി ഗുണ്ടകളുടെ ആക്രമണത്തില്‍ പരിക്കേറ്റ സിപിഐ എം പ്രവര്‍ത്തകരെ കാണാനെത്തിയതായിരുന്നു മണിക് സര്‍ക്കാര്‍. അദ്ദേഹം എത്തുംമുമ്പേ ബിജെപി ഗുണ്ടകള്‍ കല്ലും വടിയും കുപ്പികളുമായി അവിടെ തമ്പടിച്ചിരുന്നു. സ. മണിക് സര്‍ക്കാരിന്റെ വാഹനം എത്തിയപ്പോള്‍ തടഞ്ഞ് ആക്രമിക്കുകയായിരുന്നു. സിപിഐഎം പ്രവര്‍ത്തകരും അംഗരക്ഷകരും ഏറെ പണിപ്പെട്ടാണ് അദ്ദേഹത്തേയും മറ്റ് നേതാക്കളെയും രക്ഷിച്ചത്. ഈ സമയം പൊലീസ് സ്‌ഥലത്തുണ്ടായിരുന്നുവെങ്കിലും അനങ്ങിയില്ല.
ഏറെകാലം ത്രിപുരയില്‍ മുഖ്യമന്ത്രിയായിരുന്ന മണിക് സര്‍ക്കാരിനു നേരെ ബിജെപി കാണിക്കുന്നത് ഇതാണെങ്കില്‍ സാധാരണ പ്രവര്‍ത്തകര്‍ നേരിടുന്ന ആക്രമണം വിവരിക്കാവുന്നതിലപ്പുറമാണ്. ബംഗാളില്‍ തിരഞ്ഞെടുപ്പ് ഫലത്തിന് ശേഷമുണ്ടായ ആക്രമണങ്ങളെ ദേശവ്യാപകമായ പ്രചാരണായുധമാക്കുന്ന ബിജെപി ത്രിപുരയില്‍ സ്വന്തം നേതാക്കളും അണികളും ഭരണകൂടത്തിന്റെ സഹായത്തോടെ നടത്തുന്ന ഭീകരത മറച്ചുവെക്കുകയാണ്. രാജ്യത്ത് ബിജെപിക്കെതിരേ നിലയുറപ്പിക്കുന്ന എല്ലാവരേയും ഇല്ലാതാക്കാനുള്ള ഇത്തരം ശ്രമങ്ങളെ മുഴുവന്‍ പേരും ഒന്നിച്ച് അപലപിക്കാൻ തയ്യാറാകേണ്ടതുണ്ട്.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















