Sub Lead

നോവായി ആയിശയുടെ ആത്മഹത്യ: സ്ത്രീധന വിവാഹങ്ങള്‍ക്ക് കാര്‍മികത്വം വഹിക്കില്ല; കടുത്ത നടപടിയുമായി മുസ്‌ലിം വ്യക്തി നിയമ ബോര്‍ഡ്

വിവാഹങ്ങള്‍ എളുപ്പവും ലളിതവുമാക്കുന്നതിനും അനാവശ്യ ചടങ്ങുകളും ആചാരങ്ങളും അവസാനിപ്പിക്കുന്നതിനും രാജ്യവ്യാപക കാംപയിന് തയ്യാറെടുക്കുകയാണ് അഖിലേന്ത്യാ മുസ്‌ലിം വ്യക്തി നിയമ ബോര്‍ഡ്.

നോവായി ആയിശയുടെ ആത്മഹത്യ:   സ്ത്രീധന വിവാഹങ്ങള്‍ക്ക് കാര്‍മികത്വം വഹിക്കില്ല;  കടുത്ത നടപടിയുമായി മുസ്‌ലിം വ്യക്തി നിയമ ബോര്‍ഡ്
X

ന്യൂഡല്‍ഹി: കൂടുതല്‍ സ്ത്രീധനം ആവശ്യപ്പെട്ടുള്ള ഭര്‍തൃവീട്ടുകാരുടെ മാനസിക-ശാരീരിക പീഡനം അഹമ്മദാബാദില്‍ ആയിശയെന്ന യുവതിയെ ആത്മഹത്യയിലേക്ക് നയിച്ച പശ്ചാത്തലത്തില്‍ സ്ത്രീധന വിവാഹങ്ങള്‍ക്കെതിരേ കടുത്ത നടപടിയുമായി മുസ്‌ലിം വ്യക്തി നിയമ ബോര്‍ഡ്. വിവാഹങ്ങള്‍ എളുപ്പവും ലളിതവുമാക്കുന്നതിനും അനാവശ്യ ചടങ്ങുകളും ആചാരങ്ങളും അവസാനിപ്പിക്കുന്നതിനും രാജ്യവ്യാപക കാംപയിന് തയ്യാറെടുക്കുകയാണ് അഖിലേന്ത്യാ മുസ്‌ലിം വ്യക്തി നിയമ ബോര്‍ഡ്.

പെണ്‍മക്കള്‍ക്കും മരുമക്കള്‍ക്കും സ്ത്രീധനം ആവശ്യപ്പെട്ടുകൊണ്ടുള്ള അടിച്ചമര്‍ത്തലില്‍ നിന്നും സംരക്ഷണം നല്‍കുകയെന്ന ലക്ഷ്യവും കാംപയിനുണ്ട്. സ്ത്രീധനം നിര്‍ബന്ധിതമായി ആവശ്യപ്പെട്ടുകൊണ്ട് നടത്തുന്ന വിവാഹങ്ങളില്‍ പണ്ഡിതന്‍മാരും ഖാസിമാരും ഇനിമുതല്‍ കാര്‍മികത്വം വഹിക്കില്ലെന്നും മുസ്‌ലിം വ്യക്തി നിയമ ബോര്‍ഡ് ട്വീറ്റ് ചെയ്തിട്ടുണ്ട്.

പെണ്‍മക്കളുടെ സുരക്ഷ ഉറപ്പാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. മഹാരാഷ്ട്ര, തെലങ്കാന ഉള്‍പ്പെടെ അഞ്ച് സംസ്ഥാനങ്ങളില്‍ ഇതിനോടകം കാംപയിന് തുടക്കംകുറിച്ചിട്ടുണ്ട്. സ്ത്രീധനവുമായി ബന്ധപ്പെട്ട പീഡനത്തെതുടര്‍ന്ന് അഹമ്മദാബാദില്‍ നിന്നുള്ള ആയിശ എന്ന യുവതി

സബര്‍മതി നദിയിലേക്ക് ചാടി ആത്മഹത്യ ചെയ്ത പശ്ചാത്തലത്തിലാണ് പുതിയ കാംപയിന് തുടക്കംകുറിച്ചിരിക്കുന്നത്. നദിയിലേക്ക് ചാടുന്നതിനുമുമ്പ് അവര്‍ പുറത്തുവിട്ട വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പ്രകമ്പനം സൃഷ്ടിച്ചിരുന്നു. വീഡിയോയില്‍ അതില്‍ ഭര്‍ത്താവിനും ഭര്‍തൃമാതാവിനുമെതിരായ ഗാര്‍ഹിക പീഡന കേസ് ഉപേക്ഷിക്കാനും പിതാവിനോട് ആവശ്യപ്പെടുന്നുണ്ട്. സ്ത്രീധനത്തിനായി ഭര്‍ത്താവും ഭര്‍തൃവീട്ടൂകാരും മര്‍ദ്ദിക്കുകയും മാനസികമായും ശാരീരികമായും പീഡിപ്പിക്കുകയും ചെയ്തിരുന്നുവെന്ന് പിന്നീട് വെളിപ്പെട്ടിരുന്നു.

Next Story

RELATED STORIES

Share it